Saturday, December 28, 2019

ഒരിക്കൽ ഒരു സ്ത്രീ  ശ്രീരാമകൃഷ്ണപരമഹംസരുടെ അടുത്തുവന്നു എന്നിട്ട് പറഞ്ഞു "എനിക്ക് ഈ സംസാരത്തോട് വിരക്തിയായി.കുട്ടികൾ വളർന്നു വലിയവരായി പ്രാപ്തരായി.പറയത്തക്ക ഉത്തരവാദിത്വങ്ങളൊന്നും അവരിൽ എനിക്കില്ല.ഇനിയിപ്പോൾ പ്രപഞ്ചം വിടണമെന്നതോന്നലായി.പക്ഷേ പേരക്കുട്ടികളുമായി പ്രേമത്തിലായി.
എന്നും അവരെ പരിപാലിക്കുന്നജോലിയാണ്.എന്നാലും ഇപ്പോഴും എനിക്ക് വീട് വിടാനുള്ള ചിന്തതന്നെയാണ്.

രാമകൃഷ്ണർ ചോദിച്ചു" വീട് വിട്ടിട്ട് നിങ്ങൾ എന്ത് ചെയ്യാനാണ് പോകുന്നത്?അപ്പോൾ ആ സ്ത്രീ പറഞ്ഞു  "ഗംഗതീരത്ത് ഒരുകുടില്കെട്ടി അതിലൊരുകൃഷ്ണവിഗ്രഹം സ്ഥാപിച്ച് ദിവസവും അതിനെ കുളിപ്പിച്ച്  പുജചെയ്ത് നിവേദ്യം അർപ്പിക്കും. ഇതൊക്കെയാണ് ഞാൻ ചെയ്യാൻ പോകുന്നത്."

 രാമകൃഷ്ണർ ചോദിച്ചു ഈ വിഗ്രഹം കല്ലുകൊണ്ടുളളതല്ലെ?
 അപ്പോൾ ആ സ്ത്രീ പറഞ്ഞു 'അതെ'.വീണ്ടും അദ്ദേഹം ചോദിച്ചു കല്ലുകൊണ്ടുളള വിഗ്രഹത്തിൽ കൃഷ്ണനെ കാണുന്നു അല്ലെ? അവർ പിന്നേയും പറഞ്ഞു 'അതെ'.അപ്പോൾ രാമകൃഷ്ണപരമഹംസർ ചോദിച്ചു " നിങ്ങൾക്ക് കല്ലുകൊണ്ടുള്ള വിഗ്രഹത്തിൽ  കൃഷ്ണനെ കാണാൻകഴിയുന്നുവെങ്കിൽ പേരക്കുട്ടികളിൽ എന്തുകൊണ്ട് കൃഷ്ണനെ കാണാൻ കഴിയുന്നില്ല.

അദ്ദേഹം വീണ്ടും പറഞ്ഞു
"ശ്രീ കൃഷ്ണനെന്ന് കരുതി പേരക്കുട്ടിയെ കുളിപ്പിക്കുക ഭക്ഷണം കൊടുക്കുക ഉറക്കുക .എന്തെല്ലാം നിങ്ങൾ ആ വിഗ്രഹമാകുന്ന ശ്രീകൃഷ്ണനിൽ ചെയ്യാൻ ആഗ്രഹിക്കുന്നുവൊ അതൊക്കെ കൃഷ്ണനായികണ്ട് നിങ്ങളുടെ പേരക്കുട്ടികളെ പരിപാലിക്കുക.

 എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് :-

നിത്യ കർമ്മങ്ങളുടെ മധ്യത്തിൽ ഭഗവത്ഭാവനകൊണ്ടുവന്നാൽ ആകർമ്മങ്ങളൊക്കെ സാധനകളായിമാറുന്നു.ഭഗവത്ഭജനകളായിമാറുന്നുഅതിന് വേറെ സ്ഥലം അന്വഷിച്ച് പോകേണ്ടകാര്യംഇല്ല.നിങ്ങളുടെ വീടുതന്നെ യഥാർത്ഥസ്ഥലം .

No comments:

Post a Comment