Saturday, December 07, 2019

🤣🤣😃കർമ്മഫലം -😃😃🤣😄

പ്രസവമുറിയുടെ വെളിയിൽ നിന്നും രാമൻ മനസ്സുരുകി പ്രർത്ഥിച്ചു..... ഈ കുഞ്ഞ് എ ങ്കിലും ആൺകുട്ടിയാവണേ, കഴിഞ്ഞ മുന്നു കുട്ടികളും പെൺകുട്ടികൾ ആയിരുന്നു......

"ആരാ രാധയുടെ ഒപ്പം വന്നത്, രാധ പ്രസവിച്ചു പെൺകുട്ടിയാ....."

നേഴ്സ് വന്നു പറഞ്ഞതു കേട്ട് രാമൻ പൊട്ടിക്കരഞ്ഞു.........

രാമൻ കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ നേരേ മനയ്ക്കല് തമ്പ്രാന്റെ അടുത്തേക്ക് വെച്ചു പിടിച്ചു......

"ബ്ട്ന്നെ ... അട്യേൻറ നാലു കുട്ടികളും പെൺകുട്ടികളായി പിറന്നു, ഒരു ചെക്കനെ കിട്ടാൻ അട്യേൻ ന്താ പ്പ ചെയ്യണ്ടെ ?
അത്രയ്ക്കും മോഹിച്ചു പോയി....."

നമ്പൂതിരി കണ്ണടച്ചു ചിന്തിച്ചു, മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു ....

"രാമാ, നീയ് വീട്ടില് പോയിട്ട്... നെന്റെ അച്ഛൻ നാറാണന്റ അടുത്തു ചെന്ന് ചെപ്പയ്ക്ക് രണ്ടു പൊട്ടിക്കുക:.... ന്നാ എല്ലാം ശരിയാവും ....."

രാമൻ വീട്ടിലോട്ടു നടന്നു. ഉമ്മറത്ത് കോലായിലിരുന്നു അച്ഛൻ വിശ്രമിക്കുന്നു ....

രാമൻ ഒന്നും ചിന്തിച്ചില്ല... അച്ഛന്റെ കരണം നോക്കി രണ്ടു പൊട്ടിച്ചു ...

ഒരു കൊല്ലം കഴിഞ്ഞു രാധയെ വീണ്ടും പ്രസവ വാർഡിൽ ആക്കി ....

"ആരാ രാധയുടെ ആളുകൾ ? രാധയ്ക്ക് ആൺകുഞ്ഞു പിറന്നു ....."

നേഴ്സിന്റെ വാക്കുകൾ കേട്ട് രാമൻ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു ...

കുഞ്ഞിനെ കാണാൻ പോലും നിൽക്കാതെ
മനയ്ക്കലേയ്ക്ക് തമ്പ്രാന്റെ അടുത്തേയ്ക്കോടി ....

"തിരുമേനി, ബ്ട്ന്ന് പറഞ്ഞതു ഫലിച്ചു, അടിയന് ചെക്കൻ പിറന്നു,...
ഇത്രയും വലിയവനായ ബ്ടത്തയ്ക്ക് അടിയൻ എന്തു നൽകണം.....?"

"രാമാ .... ഞാൻ ഒന്നും ചെയ്തിട്ടില്ല, നീ നിന്റെ അച്ഛന്റെ കരണത്ത് അടിച്ചു .... അതു തിരിച്ചു കിട്ടാൻ നിനക്ക് ഒരു ആൺമകൻ പിറന്നു, അത്രേയുള്ളൂ,, നീ കാത്തിരുന്നോളൂ... ഈ മകന്റെ കൈയിൽ നിന്നും തല്ലു വാങ്ങിക്കുമ്പോൾ നീ എന്നെ ഓർമ്മിച്ചാൽ മതി, ട്ടോ "🤣🤣😀😀😃

Received in Whatsapp

No comments:

Post a Comment