Tuesday, December 31, 2019

🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

ശ്രദ്ധ:-

പരമ പവിത്രമായ അദ്ധ്യാത്മവിദ്യയെ ഉപദേശിക്കുന്നതിനുമുമ്പ് ഉണ്ടായിരിക്കേണ്ട മുഖ്യലക്ഷണമേതെന്ന് ശ്രീകൃഷ്ണ ഭഗവാൻ അരുളിചെയ്യുന്നു.അതാണ് "ശ്രദ്ധ".
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

ചൈന ദേശത്ത് ഒരു കൊലപാതകി ജീവപര്യന്തം കാരാഗൃഹവാസം അനുഭവിച്ചു. ജയിലധികൃതർ അവനെ ഒരു ഇരുട്ടുമുറിയിൽ ഇട്ടു വാതിൽ ബന്ധിച്ചു എപ്പോഴോ ഒരുപ്രാവശ്യം അല്പാഹാരം മാത്രം കൊടുക്കും ഈ വിധത്തിൽ ആ കൊലയാളി ജീവിതകാലമെല്ലാം അന്ധകാരത്തിൽത്തന്നെ കഴിച്ചുകൂട്ടി.ഇങ്ങനെയിരിക്കേ ആദേശത്തിലെ രാജാവ് ആകസ്മികമായി നിര്യാതനായി.പുതിയ രാജാവ് സിംഹാസനസ്ഥനായി.പട്ടാഭിഷേകസമയത്തിൽ ദേശമെല്ലാം ആനന്ദോത്സവമായിരുന്നു.ബന്ധനത്തിലുള്ളവർക്കെല്ലാം വിടുതൽ ആനുകാല്യം അനുവദിച്ചു.നമ്മുടെ കൊലയാളിക്കും വിടുതൽ ഉത്തരവായി.ജയിലധികൃതർ അയാളെ വാതിൽ തുറന്നു പുറത്തേയ്ക്ക് കൊണ്ടു വന്നു. എന്നാൽ എത്രയോനാൾ ഇരുട്ടിൽ തന്നെ ഇരുന്ന്, പ്രകാശം എങ്ങനെയുളളതാണെന്ന്കൂടി മറന്ന ആ മനുഷ്യൻ പെട്ടെന്ന് വെളിച്ചത്തിൽ എത്തിയപ്പോൾ ഭയപ്പെട്ടു.പ്രകാശം അയാൾക്ക് അസഹ്യമായിത്തോന്നി.കണ്ണുകൾ മൂടിക്കൊണ്ട് "ബഹുമാന്യരേ! ക്ഷമിക്കുവിൻ ,എനിക്ക് ഈപ്രകാശം സഹിക്കുവാനാവുന്നില്ല,എന്നെ ആ ഇരുട്ടുമുറിയിൽതന്നെ കൊണ്ടാക്കുക!ദയവുചെയ്ത് അവിടെതന്നെ ഇരിയ്ക്കാൻ എന്നെ അനുവദിക്കുക.ഈ പ്രകാശം എനിക്ക് താങ്ങാനാവുന്നില്ല എന്ന് താണുകേണപേക്ഷിച്ചു.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

നോക്കുവിൻ!ഇന്നത്തെ അജ്ഞാനസ്ഥിതിയും ഇപ്രകാരം ഉള്ളതാണ്.ദൈവകാര്യങ്ങളിൽ ജനങ്ങൾക്ക് ശ്രദ്ധയും വിശ്വാസവും ഇല്ല.വെളിച്ചം അവർക്ക് രുചിയ്ക്കുന്നില്ല.ഇരുട്ടാണവർക്കിഷ്ടം.അജ്ഞാനിജനങ്ങളുടെ സഹവാസത്തിലും ലൗകികമായ അജ്ഞാനകാര്യങ്ങളിലും മാത്രം രസിക്കുന്നു.ഇരുട്ടുമാളങ്ങളിൽതന്നെ കഴിച്ചുകൂട്ടുവാൻ അവർ ഇഷ്ടപ്പെടുന്നു.അതുകൊണ്ടാണ് ഭഗവാൻ ശ്രീ കൃഷ്ണൻ,അങ്ങനെയുളളവരെ ഈവിധം ഓർമ്മപ്പെടുത്തിയത്.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

"അശ്രദ്ദധാനാഃ പുരുഷാ ധർമ്മസ്യാസ പരന്തപ!
അപ്രാപ്യമാം നിവർത്തന്തേ മൃത്യുസംസാരവർത്മനി"

(ഈ ബ്രഹ്മവിദ്യരൂപമായ ധർമ്മത്തിൽ ആർക്ക് ശ്രദ്ധയും വിശ്വാസവുമില്ലയോ അങ്ങനെയുളളവർ എന്നോട് ചേരാതെ മൃത്യുരൂപമായ സംസാരമാർഗ്ഗത്തിൽതന്നെ കിടന്നുഴലുന്നു.ഹരേകൃഷ്ണ.
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑

No comments:

Post a Comment