Saturday, January 25, 2020

ഭഗവദ് ഗീതാ -കർമയോഗം -പ്രഭാഷണം -02

ആഗ്രഹിച്ചത് അല്പം  കിട്ടി കഴിഞ്ഞാൽ കുറച്ച് കഴിഞ്ഞു നിവൃത്തി ആകും. പക്ഷേ ഇതൊക്കെ തന്നെ സാധിക്കുമ്പോൾ,  അല്പാൽപം  ഈ മാർഗത്തിൽ  ശ്രദ്ധ ഉണ്ടായി എന്ന് വരാം..


പക്ഷേ ആ ശ്രദ്ധ ശുദ്ധമല്ല.. ശ്രദ്ധ എല്ലാവരുടെ ഉള്ളിലും ഉണ്ട്...

ശ്രദ്ധാമയോയം പുരുഷഃ
ഭഗവാൻ തന്നെ ഗീതയില് പറയുന്നു... നമ്മള്ടെ... വ്യക്തിത്വം- being- existence -
തന്നെ ശ്രദ്ധ കൊണ്ട് പിണഞ്ഞു കിടക്കുന്നു എന്നാണ്.. ശ്രദ്ധ നിറഞ്ഞ് കിടക്കുന്നു നമ്മുടെ ഉള്ളില്..

പക്ഷേ ഓരോരുത്തർക്ക് ഓരോ വസ്തുവില് ശ്രദ്ധ

യാദൃശീ യാദൃശീ ശ്രദ്ധാ
സിദ്ധിർഭവതി താ ദൃശീ

ശ്രദ്ധ എവിടെ ഉണ്ടോ അതിന് അനുസരിച്ചു അവന്റെ ധ്യാനം  സങ്കല്പം.. അതിനു അനുസരിച്ചു കർമം ചെയ്യും.. അതിനനുസരിച്ചുള്ളത് സമ്പാദിക്കും....

പണം ആണ് ശ്രദ്ധ എങ്കിൽ പണം സമ്പാദിക്കും...

പേരും പ്രസിദ്ധിയും ആണെങ്കിൽ അത്‌ സമ്പാദിക്കും...

വ്യാധി വരുമ്പോൾ, ആരോഗ്യത്തില് ശ്രദ്ധ വരുമ്പോൾ ആരോഗ്യം സമ്പാദിക്കും...

അപ്പൊ ശ്രദ്ധ എങ്ങോട്ട് തിരിയുന്നോ, അതിനെ നേടിക്കൊടുക്കാനുള്ള ശക്തി ഈ ശ്രദ്ധയ്ക്ക് ഉണ്ട്....

പക്ഷേ ലൗകികമായി എന്തെങ്കിലും വിഷമങ്ങൾ, ബുദ്ധിമുട്ട്, കഷ്ടങ്ങൾ  വന്ന്..
ഭഗവാന്റെ അടുത്ത് പോകുമ്പോൾ ആ കഷ്ടങ്ങൾ നിവൃത്തി ആയിക്കഴിഞ്ഞാൽ, ഭഗവാനും നിവൃത്തമാകും...
ഈശ്വരനും നിവൃത്തമാകും.. ഭക്തിയും നിവൃത്തമാകും...
 _
പൂർണമായി പോവില്ല..._ അതിന്റെ വാസന കിടക്കും...

അത്‌ കൊണ്ടാണ് ഋഷികൾ ആ മാർഗത്തിനെ അംഗീകരിച്ചത്...

ശ്രീ നൊച്ചൂർ ജി...
Parvati 

No comments:

Post a Comment