Saturday, January 25, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  221
നമ്മളുടെ കേരളത്തിൽ അങ്ങനെയാണത്രെസമ്പ്രദായം. ഉത്തമാം ഗം മനുജന്നു വയറെന്നു ശഠിപ്പവർ എന്നാണ്. ഉത്തമാംഗം ശിരസ്സു പോലും അല്ല വയറ് ആണ് എന്നാണ്. ഉണ്ണാ ഉറങ്ങാ അത് മാത്രം മതി.
അത് വേണം എല്ലാവർക്കും വേണം ഊണ്. ബ്രാഹ്മണാ :ഭോജന പ്രിയാ:  അങ്ങനെ ഒരു ചൊല്ലുണ്ട് വിഷമിക്കേവേണ്ടാ . നല്ല പേര്  പരിഹസിക്കുകയാണ് എന്ന് വിചാരിക്കേ വേണ്ട.  അതിനെന്താ അർത്ഥം? അതിന് രണ്ട് അർത്ഥമുണ്ട് " ഒന്ന് ''ബ്രാഹ്മണാ :  ഭോ ജനപ്രിയാ: " അവര് എല്ലാ ജനങ്ങൾക്കും നന്മ ഉദ്ദേശിച്ച് ജീവിക്കുന്നവരാണ് യഥാർത്ഥ ബ്രാഹ്മണൻ. എന്നൊരർത്ഥം. മറ്റൊരു അർത്ഥം ഭോജനം കൊണ്ടു തൃപ്തി ആവുമത്രെ .അയാൾക്ക് വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ല. "യേന കേനചിത് ആച്ഛന്ന: യേന കേനചിത് ആശി ത: യത്ര ക്വചന സായി സ്യാത് തം ദേവാ: ബ്രാഹ്മണം വിദു: " എവിടുന്നെങ്കിലും കിട്ടിയ വസ്ത്രത്തെ  ഉടുത്തിട്ട് കിട്ടിയ ഭക്ഷണം കഴിച്ച് തൃപ്തി ആവും എന്നാണ്. അപ്പൊ ഭോജനപ്രിയാ: എന്നുള്ളത് വലിയ സെർട്ടിഫിക്കറ്റ് ആണ് അല്ലാതെ നിന്ദയല്ല, പരിഹാസമല്ല. ഭോജനം കിട്ടിയാൽ തൃപ്തി ആകും എന്നാണ്. അതിൽ കൂടുതൽ ഒന്നിലും ആഗ്രഹം ഇല്ലാ എന്നാണ് . അങ്ങനെയുള്ളവൻ ആരാണോ അവൻ ബ്രാഹ്മണനാണ് എന്നാണ്. അവനെ ദേവന്മാർ ബ്രാഹ്മണൻ എന്നു വിളിക്കുന്നു എന്നാണ്. തം ദേവാ ബ്രാഹ്മണം വിദു: " വിദ്യാഭ്യാസം നമുക്ക് സ്വാതന്ത്ര്യത്തിന് ആയിക്കൊണ്ട് യിരിക്കണം. ശാപ്പാടും ഉറക്കവും മാത്രം പോരാ അത് ഫൗണ്ടേഷൻ മാത്രമാണ്. അടുത്ത പടി ഒന്നുണ്ട് നമ്മുടെ ജീവിതം പൂർണ്ണമാകണം .പൂർണ്ണം എന്താ അകമെ ആവിർഭവിക്കണം. പൂർണ്ണത അകമേക്ക് വരുന്നതാണ്  സാരഥി ആയിട്ട് കൃഷ്ണനെ വച്ചാൽ ആ കൃഷ്ണൻ അർജ്ജുനനെ ബോധിപ്പിക്കുന്ന ഈ ഗീത. നമ്മുടെ ബുദ്ധിയിൽ ആദ്യം ജ്ഞാനത്തിനെ സമ്പാദിക്കുന്നു. പിന്നെ ആജ്ഞാനവും വച്ചു കൊണ്ട് ജീവിത ആയോധനത്തിൽ പങ്കെടുക്കുമ്പോൾ തളരുന്ന സമയത്ത് ഈ ജ്ഞാനം ഓരോരിക്കലും ഉരസി ഉരസി ഉരസി കോൺസ്റ്റന്റ് കോൺടാക്റ്റ് ഈ ജ്ഞാനവുമായിട്ട്, അതിനു പേരാണ് മനനം. കേൾക്കുന്നു കേട്ടതോടെ വിട്ടു കളഞ്ഞാൽ പ്രയോജനപ്പെടുന്നില്ല .ഈ കേട്ടത് "ശ്രോതവ്യോമന്ദവ്യോനിതിധ്യാസിത വ്യ" നല്ലവണ്ണം കേട്ടു, നല്ലവണ്ണം മനനം ചെയ്തു, പിന്നെ നമ്മളുടേതാക്കി തീർക്കുന്നു. സ്വരൂപമായി സാക്ഷാത്ക്കരിക്കുന്നു.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments:

Post a Comment