Sunday, January 26, 2020

ഭഗവദ്ഗീത -കർമയോഗം-പ്രഭാഷണം :
03

ആർത്തോ ജിജ്ഞാസു : അർത്ഥാർത്ഥി :

അപ്പൊ എന്താ?

പ്രതീകാരം വ്യാധേ : സുഖമിതി വിപര്യസിതി ജനാ:

ഭർത്തൃഹരി എന്നൊരു കവി -
ഇദ്ദേഹം പറഞ്ഞു... വിശക്കുമ്പോ.... വിശപ്പ് എന്നുള്ളത് ഒരു സുഖക്കേട് ആണത്രേ !!!  വ്യാധി.... അപ്പൊ നല്ല വിധത്തിലുള്ള ശാപ്പാട് ഉണ്ടാക്കി കഴിക്കുണു....

കുറച്ച് ദിവസം വിശന്നിട്ടില്ല്യ എങ്കിൽ എന്ത് ചെയ്യും നമ്മള്?
ഡോക്ടർ ടെ അടുത്ത് പോയിട്ട്, ഡോക്ടറേ കൊറച്ചു ദിവസം ആയിട്ട്  വിശപ്പേ ഇല്ലാ  എന്ന് പറഞ്ഞ് വിശപ്പ് ഉണ്ടാവാനായിട്ട് മരുന്ന് കഴിക്കും ല്ല്യേ?

എന്നിട്ട് വിശന്നിട്ട് ഊണ് കഴിക്കും!!.

വാത്മീകി രാമായണത്തില്
രാമനും ലക്ഷ്മണനും വിശപ്പ് മുതലായിട്ടുള്ള  വികാരങ്ങളൊന്നും ബാധിക്കാതിരിക്കാനായിട്ട് വിശ്വാമിത്രൻ  മന്ത്രം പറഞ്ഞു കൊടുക്കുന്നുണ്ട്... അത് പോലെ മന്ത്രം നമുക്ക് ആരെങ്കിലും  പറഞ്ഞു തരികയാണെങ്കിൽ വേണ്ടാ എന്ന് പറഞ്ഞ് ഓടിപ്പോവും !!!

നമുക്ക് ആദ്യം ഒരു വ്യാധി വരണം, എന്നിട്ട് അതിനൊരു മരുന്ന് കഴിക്കണം... അപ്പൊ വ്യാധിയെ തന്നെ സുഖമായിട്ട്,
വ്യാധിക്ക് പ്രതീകാരത്തിനെ   സുഖമായിട്ട്  ആളുകൾ തെറ്റിദ്ധരിക്കുന്നു. എന്നാണ് ഭർത്തൃഹരി പറഞ്ഞത്..

പ്രതീകാരം  വ്യാധേ: സുഖമിതി വിപര്യസിതി ജനാ:

ഒരു വ്യാധിക്ക് പ്രതീകാരം ചെയ്യുമ്പോൾ എന്ന് വെച്ചാൽ ഒരു cure നടത്തുമ്പോൾ അതിനെ സുഖം എന്ന് ആളുകൾ അജ്ഞാനം കൊണ്ട് തെറ്റിദ്ധരിക്കുന്നു....
അതേപോലെ നമ്മുടെ.... ധനത്തിനുള്ള ആകാംക്ഷ വന്നു.. ധനം കിട്ടുമ്പോൾ
തത്കാലത്തേക്ക് അത് അടങ്ങി...
വ്യാധി വന്നു....  വ്യാധി മാറുമ്പോൾ തത് കാലത്തേക്ക് അത് അടങ്ങി....
അപ്പോ ഒക്കെ സുഖം കിട്ടുന്നുണ്ട്..... വിശക്കുമ്പോൾ ഊണ് കഴിക്കുന്നു.... അപ്പൊ വിശപ്പ് തത്കാലത്തേക്ക് അടങ്ങി... പിന്നെയും വിശക്കും.....

രാമകൃഷ്ണപരമഹംസർ ഒരു ഉദാഹരണം പറയും....
കാലില് ഒരു വ്രണം വന്നാൽ. ചൊറിയുമ്പോൾ നല്ല സുഖം ഉണ്ടാകും പക്ഷേ ചൊറിയും തോറും ആ വ്രണം പെരുത്ത് കൊണ്ടേ ഇരിക്കും... എന്നാലും ചൊറിച്ചില് നിർത്തില്ല ആളുകള്.... ചൊറിഞ്ഞുകൊണ്ടേ യിരിക്കും... അപ്പൊ ചൊറിയ ണ്ത് ആണ് സുഖം എന്ന് ധരിച്ചാൽ എങ്ങനെ ഉണ്ടാകും? അതിനുവേണ്ടി ഒരു വ്യാധി വരുത്തി ചൊറി യുക !!!!

ഇതേപോലെ ലോകത്തില് സുഖം ഉണ്ട്.. സുഖം ഒക്കെ തന്നെ അല്പ അല്പം നേരത്തേക്ക് നിൽക്കുന്നു.. പോകുന്നു...

അവസാനം നമ്മൾ സുഖം എന്ന് വിളിക്കുന്നത് പോലും ഒരു ദുഃഖം ആണ് എന്ന് വിവേകം ഉദിക്കുമ്പോൾ തെളിയും....

ശ്രീ നൊച്ചൂർ ജി...

No comments:

Post a Comment