Wednesday, February 26, 2020

🌳🌞അമരകോശം🌛🌏

ആദിത്യവിശ്വവസസ്തുഷിതാഭാസ്വരാനിലാഃ।
മാഹാരാജികസാദ്ധ്യാശ്ച രുദ്രാശ്ച ഗണദേവതാഃ॥ 10

ആദിത്യാഃ- 12 ആദിത്യന്മാർ
മിത്രൻ, വരൂണൻ, ഇന്ദ്രൻ, ദക്ഷൻ, അംശ, ആര്യമാൻ, ഭഗ, വിവസ്വത്,  ത്വഷ്ട്ര,പൂസഃ, ധരണി, യമൻ.

( धाता, मित्रः अर्यमा, शक्रः, वरुणः, अंशः,
भगः, विवस्वान्, पूषा, सविता, त्वष्टा, विष्णु)

വിശ്വാഃ – വിശ് പ്രവേശനേ എന്ന ധാതുവിൽ നിന്ന്, ശ്രാദ്ധത്തിൽ പ്രവേശിക്കുന്നവർ, പതിമൂന്നുപേർ.

വസവഃ – വസ നിവാസേ, കൂട്ടത്തോടെ വസിക്കുന്നവർ , അഷ്ടവസുക്കൾ ഓരോ പുരാണങ്ങളിൽ വ്യത്യസ്തമായിട്ടായി കാണുന്നു
- धरः, ध्रुवः, सोमः, अहः, अनिलः, अनलः
प्रत्यूषः, प्रभासः।

തുഷിതാഃ – തുഷ് സന്തോഷമായിരിക്കുന്നവർ, മുപ്പത്തി ആറുപേർ.

ആഭാസ്വരാഃ – സർവത്ര സർവ്വദാ സർവതഃ ഭാസന്തേ പ്രാകാശിക്കുന്നവർ, ഭാസ് ദീപ്തൌ ധാതുവിൽ നിന്ന്, അറുപത്തിനാലുപേർ.

അനിലാഃ – ഏഭിഃ ദേവൈഃ ജീവരാശയഃ പ്രാണയുക്താഃ ഭവന്തി, തേ , അന് പ്രാണനേ എന്ന ധാതുവിൽ നിന്ന്, ജീവരാശികളെ പ്രാണനോടെ നിലനിർത്തുന്നവർ, നാല്പത്തൊമ്പത് പേർ.

മാഹാരാജികാഃ –മഹത്തായ വരിയോടെ കൂടിയവർ, മഹാരാജ പദവി ലഭിച്ചവർ, മുപ്പത്താറുപേർ.

സാദ്ധ്യാഃ – സിദ്ധിഃ യേഷാം അസ്തി ഇതി, ആരാധ്യന്തേ പൂജ്യന്തെ തേ, സിദ്ധിയുള്ളവർ, ആരാധിക്കപ്പെടുന്നവർ, പന്ത്രണ്ട് പേർ.

രുദ്രാഃ –രോദയന്തി അസുരാൻ, അസുരന്മാരെ ശിക്ഷിക്കുന്നവർ, ദുഃഖാദ് ദ്രാവയന്തി, ദുഃഖത്തിനെ നീക്കുന്നവർ,  പതിനൊന്ന് രുദ്രന്മാർ.
हरः , बहुरूपः, त्र्यम्बकः, अपराजितः,
वृषाकपिः, शम्भुः, कपर्दिः, रैवतः, मृगव्याधः, शर्वः, कपालिः।

ഗണദേവതാഃ – ഗണത്തോടെയുള്ളദേവന്മാരാണ് ഇവർ

ഇത്രയും ദേവന്മാരുടെ പര്യായങ്ങൾ ആകുന്നു.

No comments:

Post a Comment