Thursday, February 20, 2020

ഹോരേത്യ ഹോരാത്രവികല്പമേകേ
വാഞ്ഛന്തിപൂർവ്വാപരവർണ്ണലോപാത്
കർമ്മാർജ്ജിതം പൂർവ്വഭവേ സദാദി
യത്തസ്യ പക്തിം സമഭിവ്യനക്തി"
( ബൃഹത് ജാതകം )
ഇനി എന്താണു ഹോര എന്നു വരാഹമിഹിരാ ചാര്യൻ പറയുന്നു
അഹോരാത്ര (24 മണിക്കൂർ ,60 നാഴിക, 1 ദിവസം എന്നൊക്കെ നാം സാധാരണ പറയുന്ന, അതായതു ഭൂമി സ്വയം കറങ്ങുന്നതനുസരിച്ച് ക്രമേണ ഉദയം മുതൽ 12 രാശികൾ ഉദിച്ച് അസ്തമിക്കുന്നു ഈ 12 രാശികൾ ചുറ്റുവാനുളള സമയം) ത്തിന്റെ വികൽപ്പം അതായതു ഒരംശം 24 മണിക്കൂറിന്റെ 1 അംശം ( One hour ) ആണു ഹോര .( ഹോരയിൽ നിന്നാണു hour ഉണ്ടായതു്)
" അഹോരാത്ര"ത്തിന്റെ ആദ്യക്ഷരവും അവസാന അക്ഷരവും നീക്കിയാൽ ഹോര ആയി
എല്ലാ രാശികളും ഗ്രഹങ്ങളും ഈ സമയവുമായി (ഹോര) യുമായി ബന്ധിപ്പിച്ചിരിക്കുന്നു .കാലത്തേയും ദേശത്തേയും ബന്ധിപ്പിച്ചിരിക്കുന്നു .
അതിനാൽ സമയത്തെ ആസ്പദമാക്കി എല്ലാശുഭാശുഭങ്ങളും ചിന്തിക്കണം
"ലോകത്തിൽ ജാതകം എന്നു പ്രസിദ്ധമായി ഏതൊന്നുണ്ടോ അതാണു ഹോര ." ( സാരാ വലി)
ഇതിനെ ഭാഗ്യപരിചിന്ത എന്നും ,പ്രാരബ്ധ കർമ്മ പരിചിന്ത എന്നും പറയാം.
അഹോരാത്രത്തിന്റെ വികല്പമായതിനാൽ രാശിയുടെ വിവിധ കൽപ്പനകളും അംശങ്ങളുമാകാം
അവ പ്രധാനമായും ഷഡ് വർഗ്ഗങ്ങളും മറ്റു വിഭജനവും വരാം
eg-രാശി ,ഹോര, ദ്രേക്കാണം ,നവാംശകം ,ദ്വാദശാംശകം ,ത്രിം ശാംശകം
ഇനി അഹോരാത്രത്തെ 8 ആയി വിഭജിച്ച് - 'ഗുളികൻ യമണ്ടകൻ മുതലായവയുടെ കാലം കണക്കാക്കുന്നു
അഹോരാത്രത്തെ 8 ആയി വിഭജിച്ച് സൂര്യഗതിയും കണക്കാക്കുന്നു .
അതായതു ഉദയത്തിനു മൂന്നേ മുക്കാൽ നാഴിക മുമ്പേ പ്രദക്ഷിണമായി 8 ദിക്കിലും 8 യാമങ്ങളിലായി സൂര്യൻ ചുറ്റുന്നു (തത്വത്തിൽ ഭൂമി ചുറ്റുന്നു ).
ഇവ അംഗാരം ,ദീപ്തം ,ധൂമിനി ,ശാന്ത
ഹോര ശാസ്ത്രത്തിന്റെ പ്രയോജനം പൂർവ്വജന്മത്തിൽ താൻ ആർജ്ജിച്ച സത് അസത്കർമ്മത്തെ ഹോര വെളിപ്പെടുത്തുന്നു
ആധാനസമയം അച്ഛനപ്പുപ്പൻ മാർ ചെയ്ത സത് അസത്കർമ്മത്തെ ഫലത്തെ ജനിക്കുന്ന ഭ്രൂണം ജീവൻ ഉൾക്കൊള്ളുന്നു ജന്മാന്തര ഫലമെന്നും ഒക്കെ ഇതിനെ പറയുന്നു
കാലപുരുഷരൂപത്തിൽ ഈശ്വരൻ ദൃഢ ,അദൃഢ ,ദൃഢാദൃഢ, സത് അസത് ,സതസത് കർമ്മഫലം ശരീരികൾക്കു കൊടുക്കുന്നു .
അതിനാൽ ഓരോ ശുഭ കർമ്മം ചെയ്യുമ്പോഴും ശുഭകാല 'ഫലങ്ങളും
അശുഭകർമ്മത്തിൽ അശുഭകാല ഫലങ്ങളും കിട്ടുന്നു .
ദൃഢകർമ്മഫലം - ദശാപഹാരങ്ങളിലും
അഷ്ടകവർഗ്ഗത്തെക്കൊണ്ടുംചാരവശാലും അദൃഢകർമ്മഫലം - ചിന്തിക്കണം
ദൃഡാ ദൃഢകർമ്മഫലം - യോഗങ്ങളെക്കൊണ്ടും ചിന്തിക്കണം
ഇതാണ് "ജാതകചിന്തയുടെ സൂക്ഷ്മതത്വം" എന്നു പൂർവികർ പറയുന്നു .
അതിനാൽ തത്വം മനസ്സിലാക്കിയാൽ പുരുഷാർത്ഥങ്ങൾക്കു പ്രയോജനപ്പെടുo
ആദിത്യനോടു വാക്കു ചോദിച്ചതു
ആദിത്യ ഭഗവാന്റെ അനുഗ്രഹമില്ലാതെ ഹോ രയിൽ ത്രികാലജ്ഞാനം ഉണ്ടാകില്ല .
മന്ത്ര സിദ്ധി വരുത്തി പഞ്ചസിദ്ധാന്തത്തിലും ഹോരാശാസ്ത്രത്തിലും അറിവുള്ളവനേ ജാതകഫലചിന്ത ചെയ്യാനധികാരമുള്ളു
ശാസ്ത്രം പഠിച്ച് സമയം കൃത്യമായി അറിയുന്നവനു ലഗ്നം അറിഞ്ഞ് ശാസ്ത്രാർത്ഥം അറിഞ്ഞ് ഫലം പറഞ്ഞാൽ വാക്കു പിഴയ്ക്കില്ല .
ഗ്രഹ ഗണിതം ദിവസം 3 നേരം വേണം ഇവ ഗ്രഹയോഗത്തിൽ ചന്ദ്ര ഗ്രഹണത്തിൽ സൂര്യഗ്രഹണത്തിൽ ,ഗ്രഹമൗഡ്യങ്ങൾ ,
വക്രഗതി ഇവയിൽ ഉണ്ടാകണം
ഗുരുമുഖത്തുനിന്നും ശാസ്ത്രത്തിന്റെ അർത്ഥം ഗ്രഹിച്ച് കൃത്യ സമയമറിഞ്ഞു ജന്മലഗ്നവും പ്രശ്നലഗ്നവും കണ്ട് ഗുരുവിന്റെയും ഇഷ്ടദേവതയുടെയും അനുഗ്രഹത്തോടെ പറയുന്ന ജ്യോത്സ്യന്റെ വാക്കു പിഴയ്ക്കില്ല .
(അവലംബം - ദശാധ്യായി
maya lekha

No comments:

Post a Comment