Thursday, February 20, 2020

നമ്മുടെ വാക്കുകൾ ചിന്തകളുടെ നിലവാരത്തെയും നന്മ തിന്മകളെയും പ്രതിഫലിപ്പിയ്ക്കുന്നു. .മറ്റുള്ളവരുമായുള്ള സംസർഗ്ഗം നമ്മുടെ ജീവിതത്തിൽ നിർണായകമായ പങ്കു വഹിയ്ക്കുന്നു .എപ്പോഴും നന്മ നിറഞ്ഞവരും ധാർമികമായി ഉയർന്ന നിലവാരത്തിലുള്ള വ്യക്തികളുമായിട്ടുള്ള സംസർഗ്ഗമാണ് നാം തിരഞ്ഞെടുക്കേണ്ടത് .
ആത്മീയമായി ഉയർന്ന വ്യക്തികളുമായിട്ടുള്ള സംസർഗവും സഹവാസവും നമുക്ക് സ്വയം ആത്മീയമായി ഉയരാനുള്ള പ്രചോദനം നൽകുന്നു .സത്സംഗം കൊണ്ട് മനഃശുദ്ധി കൈവരുന്നു .ദുഷ്ട ചിന്തകൾ അകന്നു പോകുന്നു. .ആത്മവിശ്വാസാവും സുരക്ഷിതത്വബോധവും ഉണ്ടാവുന്നു .സർവ്വോപരി ഉരച്ചെടുത്ത മാണിക്യ കല്ലുപോലെ സ്വന്തം വ്യക്തിത്വം ശോഭയാർന്നു തിളങ്ങുന്നു .
ravindran nair

No comments:

Post a Comment