Tuesday, February 25, 2020

🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ അമ്പാടി കണ്ണന്റെ ഒരു ദിനം (65)കണ്ണന്റെ ഉത്സവ വിശേഷങ്ങൾ:
2.മുളയിടൽ .
സഹസ്രകലശങ്ങളിൽ ഏറ്റവും ശ്രേഷ്oമായ  ബ്രഹ്മകലശത്തിനു ചുറ്റും വെക്കുവാൻ വേണ്ടിയുള്ള മുളകൾ വളർന്ന് പാകമാകാൻ വേണ്ടി തന്ത്രി ഏഴ് ദിവസം മുമ്പ് അങ്കുരാരോപണം നടത്തുന്നു.

അങ്കുരാരോപണ പൂജക്ക് വേണ്ടതായതെല്ലാം ആചര്യ നിർദ്ദേശപ്രകാരം ക്ഷേത്രം കീഴ്ശാന്തി പരികർമ്മിമാർ ഒരുക്കി വെക്കുന്നു.

മുളയറ വൃത്തിയാക്കി മന്ത്രപൂർവ്വം ശുദ്ധി ചെയ്താൽ മുളിയിടുവാനുള്ള പതിനാറ് പാലികൾ വെക്കുവാനുള്ള പത്മം ഇടുന്നു. അരിപ്പൊടിയും മഞ്ഞപ്പൊടിയും ഉപയോഗിച്ച് തയ്യാറാക്കിയ പതിനാറ് പത്മപീoങ്ങളിൽ നെല്ല് വിരിച്ച് കുറുമ്പുലിട്ടു് പീഠം വിരിക്കുന്നു.

പീഠത്തിന് മുകളിൽ, പതിനാറ് മുളമ്പാലികകൾ മന്ത്രപൂർവ്വം ജലം കൊണ്ട് കഴുകി, മന്ത്രനൂല്ല് കെട്ടി തളിര് ആലിലയും മാവിലയും,കറുകയും കെട്ടി അലങ്കരിച്ച് അഗ്നി കോണു മുതൽ ഈശാന കോണു വരെ യഥാവിധി ക്രമത്തിൽ വെക്കുന്നു.

പാലികയിൽ എല്ലാം തന്നെ ആദ്യം പുററുമണ്ണ് അതിന് മുകളിൽ മണൽ, അതിനു പരി ചാണക പൊടി എന്നിവ ക്രമത്തിൽ നിറക്കണം.

ദർഭ പുല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ കൂർച്ചം പാലികയുടെ നടുക്ക് ഉർദ്ധ്വാഗ്രമായി വെക്കണം.

കൂർച്ചം ഇഡ, പിംഗള സുഷുമ്നാ നാഡീ പ്രതീകങ്ങളും, ഭർഭാഗ്രം സഹസ്രാര പ്രതീകവുമാണ്.

മുള ദ്രവ്യങ്ങൾ എല്ലാം ഒന്നിച്ച് കൂട്ടി പാലുകൊണ്ടും ,ജലം കൊണ്ടും മന്ത്രപൂർവ്വം കഴുകണം..

പിന്നീട് മുഹൂർത്ത പ്രായശ്ചിത്തങ്ങൾ ചെയ്ത് ബീജാങ്കുരദേവതമാരുടെ പ്രീതിക്കായി നാന്ദീ മുഖം ചെയ്യണം.

ബീജങ്ങൾ നിറച്ച പാത്രത്തിന് പാത്ര പൂജയും, ബീജങ്ങളിൽ സോമപൂജയും ചെയ്യുന്നു

മുളദ്രവ്യങ്ങളും, ദ്രവ്യ ദേവതാ സങ്കൽപ്പവും.
1. നവര...... ആദിത്യൻ
2.ഉഴുന്ന്................ ഇന്ദ്രൻ
3. യവം....... ..      ബ്രഹ്മാവ്
4. തിന..................സ്കന്ദൻ
5. എള്ള്:................ യമൻ
6. തുമര............... വായു,
7. മുതിര.............. അഗ്നി.
8.ചെറുപയർ..... വിഷ്ണു
9. കടുക്............. ശിവൻ
10. അമര.........ശ്രീഭഗവതി
11. ചാമ........... സോമൻ
12.വലിയപയറ്..വരുണൻ.
എന്നിവയാണ് പന്ത്രണ്ട് മുള ദ്രവ്യങ്ങൾ
മുളയിടൽ വിവരണം തുടരും.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785

No comments:

Post a Comment