Monday, February 10, 2020

പരമേശ്വർജി അവസാന നിമിഷങ്ങൾ
7.2.20 പകൽ ഒറ്റപ്പാലം തണൽ ബാലാശ്രമത്തിനോട് ചേർന്ന് ശശിയേട്ടന്റെ വീട്ടിൽ പരമേശ്വർജി സേതുമാധവൻ വൈദ്യരുടെ (കുട്ടൻ വൈദ്യർ )ചികിത്സയിൽ
രാവിലെ പ്രഭാത കൃത്യങ്ങൾക്കു ശേഷം കുട്ടൻവൈദ്യരുടെ മകളുടെ വിവാഹത്തിന് പോയിവന്നതിനുശേഷം വിശ്രമം
തണൽ ബാലാശ്രമത്തിൽ ഗോആധരിത് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിന്റെ 3ദിവസ ശിബിരവും നമ്മുടെ പുനർജനി
ശിബിരവും നടക്കുന്നു...
വൈകുന്നേരം 5 മണിക്ക്. എൻറെ സുഹൃത്ത് ഷിജുവും ഭാര്യ സ്വാതിയും പരമേശ്വർ ജി യെ കാണാൻ പോകുന്നു. ഒരു മണിക്കൂറോളം സമയം പാട്ടും കഥകളും ഒക്കെയായി അദ്ദേഹത്തിൻറെ കൂടെ. ഭജനകൾ പാടി പഴയ കഥകൾ പറഞ്ഞു പരമേശ്വർജി അതീവ സന്തോഷത്തിലായിരുന്നു നല്ല ഓർമ്മ ഓടുകൂടി പഴയ കാര്യങ്ങളെല്ലാം സംസാരിക്കുന്നുണ്ടായിരുന്നു. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ഇംഗ്ലീഷിൽ തന്നെ സ്വാതിക്ക്‌ പറഞ്ഞുകൊടുക്കുകയും ചെയ്തു
7 മണിയോടുകൂടി ഭക്ഷണത്തിനുശേഷം പരമേശ്വർജി വിശ്രമം
രാത്രി 11 മണിക്ക് ഞാനും ശശിയേട്ടനും ശശി ചേട്ടൻറെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ. പരമേശ്വർജിയുടെ സന്തതസഹചാരിയായ സുരേന്ദ്രൻ ജിയുടെ ഫോൺ കോൾ.
പരമേശ്വർജിക്കു ചെറിയ എന്തോ അസ്വാസ്ഥത ഉണ്ടെന്നും ഒന്നവിടം വരെ ചെല്ലാമോ എന്നും ചോദിച്ചു
ഉടനെ ശശിയേട്ടനും ഞാനും അവിടേക്ക് പോവുകയും ചെയ്തു. ആ സമയത്ത് പരമേശ്വർജിക്ക് ചെറിയ ശ്വാസം തടസ്സം നേരിടുന്നു ണ്ടായിരുന്നു.
സമയം 11.10 pm
ശശിയേട്ടൻ കുട്ടൻ വൈദ്യരെ ഫോണിൽ വിളിച്ചു എന്തുചെയ്യണം എന്നുചോദിച്ചു
കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം മല്ലിയും ചുക്കും ശർക്കരയും ചേർത്ത് വെള്ളം തിളപ്പിച്ച് കൊടുക്കാൻ പറഞ്ഞു ഉടനെ ഞാനും ശശിയേട്ടനും തണലിൽ പോയി ഇതുണ്ടാക്കി പരമേശ്വർജിക്കു കൊടുത്തു അദ്ദേഹം എഴുന്നേറ്റിരുന്നു അത് മുഴുവൻ കുടിച്ചു ഇനി കിടക്കാം എന്നു പറഞ്ഞു ആസമയത്തു അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്നും കഫം ഉണ്ടായതിനാൽ ചെറിയ ശ്വാസതടസം ഉണ്ടായിരുന്നു
സമയം 11.45
ശശിയേട്ടൻ വീണ്ടും കുട്ടൻവൈദ്യരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു പരമേശ്വർജിയുടെ പൾസ്‌ നോക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചത് രണ്ട് പേരെ ഇങ്ങോട്ടു അയക്കാമെന്നും പറഞ്ഞുആസമയം പൾസ്‌ നോക്കിയപ്പോൾ ഉണ്ടായിരുന്നു ഞങ്ങൾ വീണ്ടും കുറച്ചു മല്ലി വെള്ളം കൊടുത്തപ്പോൾ എഴുന്നേറ്റിരുന്നു അത് മുഴുവനും കുടിച്ചു വീണ്ടും ഇനി കിടക്കാം എന്നുപറഞ്ഞു അപ്പോഴാണ് നഴ്സസ് കൂടിയായ സ്വാതി തണലിൽ ഉള്ളകാര്യം ശശിയേട്ടൻ ഓർത്തത് ഞാൻ ഷിജുവിനെ വിളിച്ചു സ്വാതിയെയും കൂട്ടി ബിപി അപ്പാരറ്റസ് എടുത്തു വാരാൻ പറഞ്ഞു അപ്പോഴേക്കും കഫത്തിന്റെ ബുദ്ധിമുട്ട് മാറി പരമേശ്വർജി ശാന്തമായി എങ്കിലും മുറിഞ്ഞു മുറിഞ്ഞുള്ള ശ്വാസം എടുക്കുന്നുണ്ടായിരുന്നു
സമയം 12മണി
ഷിജുവും സ്വാതിയും എത്തി ബിപി നോക്കി 100നു മുകളിൽ ഉണ്ടായിരുന്നു പൾസും ഉണ്ടായിരുന്നു
ശ്വാസത്തിന്റെ ബുദ്ധിമുട്ടു പൂർണമായും മാറി
ശാന്തമായി ദീര്ഘ മായി ശ്വസിക്കുന്നു
കയ്യും തലയുമൊക്കെ നേരെയാക്കി നിവർന്നു കിടന്നു
മുഖത്തു ഗംഭീരതേജസ് മുഖത്തെപേശികളെല്ലാം അയഞ്ഞു പുഞ്ചിരിച്ചുകൊണ്ട് ശാന്തമായി കിടക്കുന്നു
എന്നാൽ വീണ്ടുംബിപി നോക്കിയപ്പോൾ 50ലേക്കും 10ലേക്കും കുറഞ്ഞു. പൾസ്‌ കിട്ടാതായി
ആസമയം മുതൽ ഞങ്ങൾ വിഷ്ണു
സഹസ്രനാമവും നാരായണ മന്ത്രവും ഉറക്കെ ചൊല്ലിത്തുടങ്ങി
പരമേശ്വർജിയുടെ ശ്വാസവും ചെറുതായി വന്നു തീരെ ഇല്ലാതായി വർദ്ധിച്ച തേജസോടെ പുഞ്ചിരിയോടുകൂടെ അദ്ദേഹം സമാധി വരിച്ചു
സമയം 12.20
അപ്പോഴേക്കും കുട്ടൻവൈദ്യർ അയച്ച ഡോക്ടർ സംഘം എത്തി അവർ മരണം സ്ഥിതീകരിച്ചു
ശേഷം മൃതദേഹ പരിചരണം ചെയ്തു
വിഷ്ണുസഹസ്രനാമവും
ചെവിയിലോത്തു മന്ത്രവും (പഞ്ചപ്രാണനും പഞ്ചഭൂതങ്ങൾക്കും പാഞ്ഞഇന്ദ്രിയങ്ങൾക്കും നന്ദിപറഞ്ഞു പറഞ്ഞയക്കുന്ന തൈത്തിരീയസംഹിതയിലെ മന്ത്രം )ചൊല്ലി ഞങ്ങൾ കൂടെ ഇരുന്നു അപ്പോഴേക്കും തണലിലെ കുട്ടികൾ എത്തിയിരുന്നു ശേഷം അവരുടെ പ്രണാമം കഴിഞ്ഞു ഞങ്ങളെല്ലാവരും ചേർന്നു ഉച്ചത്തിൽ ദൈവദശകം ചൊല്ലി
സമയം 12.40
ശശിയേട്ടൻ പരമേശ്വർജിയുടെ വിയോഗം ആദ്യം അദ്ദേഹത്തിന്റെ സന്തത സഹചാരി ആയിരുന്ന സുരേന്റ്രൻജിയെ അറിയിച്ചു ആശ്വസിപ്പിച്ചു ശേഷം പ്രാന്തകാര്യാലയ പ്രമുഖ് സെൽവഞ്ചിയെയും മറ്റു സംഘ അധികാരികളെയും അറിയിച്ചു ശേഷം എല്ലാവരും ശശിയേട്ടനെ
വിളിച്ചു അന്വേഷിക്കുകയാണുണ്ടായത്
PR ശശിയേട്ടനും മറ്റു അധികാരികളും എത്തി പ്രണാമം നടത്തി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു
ശേഷം ഐവർമഠം രമേഷ് കോരപ്പത്തു എത്തുന്നതുവരെ കുട്ടികൾ ഉറക്കെ നാമം ജപിച്ചു കൊണ്ടിരുന്നു
സമയം 2.20
രമേഷ്ജി ആംബുലൻസും ഫ്രീസ്യരുമായെത്തി അപ്പോഴേക്കും കണ്ടറിഞ്ഞും കേട്ടറിഞ്ഞും പലരും അവിടെ എത്തി പ്രണാമം അർപ്പിക്കുന്നുണ്ടായിരുന്നു
ശേഷം ഒരിക്കൽ കൂടി ദൈവദശകവും ചെവിയിലോത്തു മന്ത്രവും ചൊല്ലി ഭസ്മധാരണം നടത്തി ആംബുലൻസിൽ വെച്ചു
അതുവരെ ഒപ്പംനിന്നു നാമം ജപിക്കാനും ഒരുമകന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചെയ്യാൻ സാധിച്ചതും ഏതോ മുന്ജന്മ പുണ്യം കൊണ്ട് മാത്രമാണ്
എങ്ങിനെയാണ് മരിക്കേണ്ടത് എന്നും മരണത്തെ എങ്ങനെ സന്തോഷത്തോടെ സ്വീകരിക്കാമെന്നും മരണം ഭയക്കേണ്ട കാര്യമല്ല ജീവിത നൈരന്തര്യത്തിലെ ഒരു സംഭവം മാത്രമാണെന്നും അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നു ഏറെ ആരാധനയോടെ നോക്കിക്കണ്ട ആ
പുണ്യാത്മാവിന്റെ അവസാന നിമിഷങ്ങളിൽ കൂടെയുണ്ടായിരിക്കാൻ സാധിച്ചതിൽ ഈജന്മം തന്നെ സ്വാർത്ഥകമായി ശശിയേട്ടനോടാണ് ഏറെ നന്ദി യുള്ളതു
ഷോഡശ സംസ്കാരം പഠിപ്പിക്കുമ്പോൾ മരണലക്ഷണങ്ങൾ ചർച്ച ചെയ്യുമ്പോൾ
1.ക്ഷുദ്രകൻ
2.ചിന്നൻ(ചെറിയ ശ്വാസം )
3.തമകൻ (കഫത്തോട് കൂടിയുള്ള ശ്വാസം )
4.മഹാൻ (ശാന്തമായ ശ്വാസം )
5.ഊർധകൻ(തേജസോടെ യുള്ള ദീർഘ ശ്വാസം )
ഇനീ ശ്വാസങ്ങളെ കുറിച്ചു പഠിപ്പിക്കാറുണ്ട് എന്നാൽ അത് കൃത്യമായി പഠിക്കാൻ സാധിച്ചത് പരമേശ്വർജിയുടെ സ്വച്ഛന്ദ മൃത്യു അനുഭവിച്ചപ്പോഴാണ്
മരണം പോലും അസൂയ ജനിപ്പിക്കുന്നരീതിയിൽ മാതൃകയായ മഹാ മനീഷിക്കു ആത്മാഞ്ജലി
ശ്രീനാഥ്‌ കാരയാട്ട്

No comments:

Post a Comment