വേര്‍തിരിച്ചറിയാനുള്ള കഴിവാണ് വിവേചനം. ജീവിതത്തില്‍ നാം സ്വീകരിക്കേണ്ടതും സ്വീകരിക്കാന്‍ പാടില്ലാത്തതും സംബന്ധിച്ച അറിവാണ് വിവേചനം. വിശ്വാസത്തില്‍ വിവേചനം കൂടി കലരുമ്പോള്‍ ശരിയായ വിശ്വാസം നമ്മില്‍ ഉദിക്കുന്നു. വിവേചന രഹിതമായ വിശ്വാസം അന്ധവിശ്വാസമാകുന്നതുപോലെ വിവേചന രഹിതമായ സംശയം സംശയഭ്രാന്തായി തീരുന്നു. അതുപോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും വിവേചനം ഉണ്ടായിരിക്കണം. അത് ആന്തരികമായ ഒരു നിയമ നിഷ്ഠയാണ്. ഈ നിമിഷത്തില്‍ ഞാന്‍ എന്തു ചെയ്യണം, എന്ത് ചെയ്യാന്‍ പാടില്ല എന്ന തീരുമാനം ഉണ്ടാകേണ്ടത് വിവേചനത്തില്‍ നിന്നാണ്. ബാഹ്യമായ നിയമവ്യവസ്ഥകള്‍ക്ക് മാത്രം അത് സാധ്യമാവുകയില്ല. നാം എത്രത്തോളം നമ്മുടെ സത്തയുമായി അടുത്തു നില്‍ക്കുന്നുവോ അത്രത്തോളം വിവേചന ശക്തിയും നമുക്കുണ്ടാകും. അതുപോലെ നാം എത്രത്തോളം വിവേചന ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു.
ആത്മപ്രകാശവുമായുള്ള സമ്പര്‍ക്കം കൊണ്ട് മാത്രമേ മനുഷ്യനില്‍ വിവേചന ശുദ്ധി ഉദിക്കുകയുള്ളൂ. ഗായത്രി മന്ത്രത്തിന്റെ ഒരു പ്രത്യേകത ഇതാണ്. ബുദ്ധിയെ പ്രകാശിപ്പിക്കാനാണല്ലോ മന്ത്രത്തിലൂടെ നാം ഇച്ഛിക്കുന്നത്. നമ്മുടെ ബുദ്ധി പ്രകാശിച്ചാല്‍ മാത്രമേ വിവേചനം ഉണ്ടാവുകയുള്ളൂ. പ്രകാശിപ്പിക്കപ്പെടാതെ മാത്രമേ വിവേചനം ഉണ്ടാവുകയുള്ളൂ. പ്രകാശിപ്പിക്കപ്പെടാത്ത ബുദ്ധികൊണ്ട് നാം എടുക്കുന്ന തീരുമാനങ്ങളും പ്രവൃത്തികളും അപകടങ്ങള്‍ വരുത്തുവയ്ക്കുകയാണ് പതിവ്.
ഇന്നത്തെ നമ്മുടെ ചെയ്തികളെ നിയന്ത്രിക്കുന്നത് എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശീലങ്ങള്‍, നമ്മുടെ ജന്മപ്രകൃതിയും സമൂഹത്തിന്റെ സംസ്കാരങ്ങളും കൂടിച്ചേര്‍ന്ന് ശീലങ്ങളായി തീര്‍ന്നിരിക്കുന്നു. ഉദാഹരണത്തിന് ഒരാള്‍ നമ്മോട് മോശമായി പെരുമാറിയെന്ന് കരുതുക. നാം എന്തുചെയ്യും? സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഒന്നിന് രണ്ടായി തിരിച്ചടിക്കും. അതിന് നിര്‍വാഹമില്ലെങ്കില്‍ അയാളോടുള്ള പ്രതികാരചിന്ത മനസ്സില്‍ കൊണ്ടുനടക്കും, എപ്പോഴെങ്കിലും കണക്കുതീര്‍ക്കാന്‍ അവസരം കിട്ടുന്നതും നോക്കി. ഇവിടെ വിവേചനത്തിന് പ്രസക്തിയില്ല. മനസ്സിന് സമനില നഷ്ടപ്പെട്ട ഒരാള്‍ നമ്മോട് അപമര്യാദയായി പെരുമാറിയാല്‍ നാം എന്തുചെയ്യണം? അയാളെപ്പോലെ നമ്മളും ഒരു കാട്ടുമൃഗമായി തീരണോ? ഓരോ സന്ദര്‍ഭങ്ങളിലും ഈ ബോധം നമുക്ക് ഉണ്ടായാല്‍ മാത്രമേ വിവേചനം എന്ന ഗുണം നമുക്ക് ഉണ്ടെന്ന് പറയാനാകൂ. അതിന് നമ്മുടെ ശീലങ്ങളെ അതിക്രമിക്കുക തന്നെ വേണം. ശീലങ്ങള്‍ യാന്ത്രികമാണ്. ഇത് നമ്മുടെ ജീവിതം ശീലങ്ങളിലൂടെ യാന്ത്രികമായി നീങ്ങിക്കൊണ്ടിരിക്കുന്നു. ഭക്ഷണം മുതല്‍ മൈഥുനംവരെ എല്ലാം നമുക്ക് ശീലങ്ങളാണ്. ഉറക്കത്തില്‍ സ്വപ്ന സഞ്ചാരം എല്ലാം നമുക്ക് ശീലങ്ങളാണ്. ഉറക്കത്തില്‍ സ്വപ്ന സഞ്ചാരം നടത്തുന്നതുപോലെ നമ്മുടെ ജീവിതം മുഴുവന്‍ ശീലങ്ങളിലൂടെയുള്ള സ്വപ്നസഞ്ചാരമാണ്. നമ്മുടെ ജന്മ പ്രകൃതിയിലും സമൂഹത്തിന്റെ സ്വാധീനവും രൂപപ്പെടുത്തിയ റെയില്‍പാളത്തിലൂടെ നാം ഓടിക്കൊണ്ടിരിക്കുന്നു.
നാം ശീലങ്ങള്‍ക്ക് അടിമയാണെന്ന തിരിച്ചറിവാണ് വിവേചനത്തിന്റെ തുടക്കം. ശീലങ്ങളെ അതിക്രമിച്ച് തനിക്ക് വേണ്ടത് എന്താണെന്ന തിരിച്ചറിവോടെ ജീവിക്കുമ്പോള്‍ വിവേചനത്തിന്റെ വിവേകം നമുക്ക് സ്വായത്തമാകുന്നു. ഈ വിവേചനം ശാസ്ത്രങ്ങളില്‍ നിന്നും, ആചാര്യന്മാരില്‍ നിന്നും, പ്രകൃതിയില്‍ നിന്നും, സ്വന്തം അനുഭവങ്ങളില്‍ നിന്നും നാം നേടിയെടുക്കണം. ശ്രേഷ്ഠരായ ആചാര്യന്മാരുമായുള്ള സമ്പര്‍ക്കം തന്നെയാണ് ഇതില്‍ ഏറ്റവും മുഖ്യമായ സംഗതി.
സതാന ധര്‍മ്മത്തിന്റെ മൂല്യവും കൂടിയാണ് അത്. ബ്രഹ്മചാരികളായ കുട്ടികള്‍ ശ്രേഷ്ഠരായ ആചാര്യകുലങ്ങളില്‍ താമസിച്ച് വിദ്യ അഭ്യസിക്കുന്ന പാരമ്പര്യം പണ്ട് ഉണ്ടായിരുന്നു. ഗുരുകുല വിദ്യാഭ്യാസം എന്നാണ് അതിന്റെ പേര്. ശ്രേഷ്ഠനായ ആചാര്യന്‍ കുട്ടികളെ പഠന വിഷയങ്ങളില്‍ പണ്ഡിതരാക്കി വിടുകകൂടി മാത്രമല്ല ചെയ്തുവന്നിരുന്നത്. ഗുരുകുല വിദ്യാഭ്യാസത്തിലൂടെ ശ്രേഷ്ഠനായ ഒരു വ്യക്തിയെ ലോകത്തിന് സംഭാവന ചെയ്യുകയായിരുന്നു ആചാര്യധര്‍മ്മം.
ദുരിതസഞ്ചയങ്ങളുടെയും ജന്മസംസ്കാരങ്ങളുടെയും മാലിന്യങ്ങളില്‍ നിന്ന് ശിഷ്യനെ മോചിപ്പിക്കുക ആചാര്യന്റെ വ്രതനിഷ്ഠയായിരുന്നു. അതിനുള്ള സന്ദര്‍ഭങ്ങളും ആചാര്യ കുലങ്ങളില്‍ ഒരുക്കിയിരുന്നു.
തപസ്വിയായ ആചാര്യന്‍ തന്റെ സങ്കല്‍പങ്ങള്‍കൊണ്ടും സ്പര്‍ശനങ്ങള്‍കൊണ്ടും ശിഷ്യനെ പവിത്രീകരിക്കുന്നു. ഗുരുവിനെ സേവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിന്റെ പ്രത്യേകത ആയിരുന്നല്ലോ. ശിഷ്യന്മാരെക്കൊണ്ട് പണിയെടുപ്പിക്കുക ആയിരുന്നില്ല അതിന്റെ പുറകിലുണ്ടായിരുന്ന ഉദ്ദേശ്യം. ആചാര്യനെ നിസ്വാര്‍ത്ഥമായ മനസ്സോടെ സേവിക്കുമ്പോള്‍ ഗുരുവിന്റെ ശ്രദ്ധ അറിയാതെ ശിഷ്യനില്‍ പെടുന്നു. ഗുരു തന്റെ ശിഷ്യനെ ഓര്‍ക്കുന്നു, പലപ്പോഴും സ്മരിക്കുന്നു. ഇങ്ങനെ ആചാര്യന്റെ ശ്രദ്ധയും സ്മരണയും സിദ്ധിക്കാനായിരുന്നു ഗുരുകുലങ്ങളില്‍ ഗുരുസേവ നടന്നുവരുന്നത്.
ഗുരു ഉറങ്ങിയതിന് ശേഷം മാത്രം ശിഷ്യന്‍ ഉറങ്ങുകയും ഗുരു ഉണരുന്നതിന് മുന്‍പ് ഉറക്കമുണരണമെന്നതും ഗുരുകുല ചിട്ട. അതിലും വലിയ കാര്യങ്ങള്‍ കിടക്കുന്നുണ്ട്. ജ്ഞാനിയായ ആചാര്യന്‍ ഉറക്കത്തിലും ഉറങ്ങുന്നില്ല. ശരീരം വിശ്രമിക്കുമ്പോഴും ആചാര്യന്റെ ബോധം തന്റെ സ്വസ്ഥാനത്ത് തപോന്മുഖമായി ഇരിക്കുന്നു. അപ്രകാരമുള്ള ആചാര്യന്റെ ആദ്യദൃഷ്ടിപതിയുന്നതുതന്നെ എത്രയോ മഹത്വമേറിയകാര്യമാണ്. അതുകൊണ്ടാണ് ആചാര്യന്‍ ഉണരുന്നതിന് മുന്‍പ് തന്നെ ശിഷ്യന്‍ ഉണര്‍ന്ന് ഗുരുവിന് വേണ്ട സേവനങ്ങള്‍ ചെയ്യണമെന്ന് കല്‍പിക്കപ്പെടുന്നത്. അപ്രകാരം ആചാര്യന്‍ തന്റെ ശിഷ്യനില്‍ പ്രസാദിക്കുമ്പോള്‍ ആചാര്യനിലൂടെ സദാപ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈശ്വര കാരുണ്യവും തപോബലവും ശിഷ്യനിലേക്ക് സംക്രമിച്ച് അവന്‍ സമസ്ത ദുരിതങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെട്ട് ഉന്നതനായി തീരുന്നു. എത്രയോ വര്‍ഷങ്ങള്‍ ആചാര്യകുലങ്ങളില്‍ കഴിഞ്ഞ് വിദ്യാഭ്യാസം നിര്‍വഹിക്കുകയും ഗുരുവിന്റെ കാരുണ്യത്താല്‍ അന്തഃക്കരണ ശുദ്ധിയും ദുരിതനാശവും വന്ന ഒരു വ്യക്തിയാണ് ഗാര്‍ഹസ്ഥ്യ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

No comments:
Post a Comment