Saturday, February 29, 2020

(73). ശ്രീ ഗരുവായൂർ അമ്പാടി കണ്ണന്റെ സഹസ്രകലശ ചടങ്ങുകൾ :-

നാളെ രാവിലെ (29-2-20) കാലത്തെ ശീവേലി കഴിഞ്ഞാൽ ബിംബ ശുദ്ധിയാണ്.

അമ്പാടിയിൽ യശോദ പ്രഭാത ജോലികൾക്കായി നേരത്തെ എഴുന്നേൽക്കും. പശുവിനെ കറക്കണം, പാൽകാച്ചണം, തൈർ കടയണം.കണ്ണന് വെണ്ണ വളരെ പ്രിയമാണ്. കാലത്ത് കടഞ്ഞെടുത്ത നറു വെണ്ണയാണ് കണ്ണന് ഇഷ്ടം.

തന്നെ കെട്ടിപ്പിടിച്ച് ഉറങ്ങി കിടക്കുന്ന കണ്ണനെ മെല്ലെ മാറ്റി യശോദ എഴുന്നേറ്റു. കണ്ണനും ഉണർന്ന് യശോദ മ്മയുടെ മാറത്ത് കേറി ഇരുപ്പായി. ഇതാണ് ദേവമാതാവായ ദിദിയുടെ നിർമാല്യ ദർശനം. ഒരു കയ്യിൽ മുരളിയും മറേറ കയ്യിൽ പട്ടുകോണകവും പിടിച്ച്, അരയിലെ കിങ്ങിണികിഴിഞ്ഞ്,ആടയാഭരണങ്ങളില്ലാതെ ഉണ്ണിക്കണ്ണനെ കാണാൻ നല്ല രസം. കണ്ണെടുക്കാൻ പറ്റുന്നില്ല. നേരം പോയതറിയാതെ യശോദ കണ്ണനെ താഴെ ഇറക്കി.പ്രഭാതകൃത്യങ്ങളിൽ മുഴുകി.

കണ്ണന് പ്രഭാത ഭക്ഷണം. അമ്പാടിയിലെ പാർഷദ മാർക്ക് കൂടി രാവിലെ ഭക്ഷണം കൊടുത്ത്, കണ്ണനെ കുളിപ്പിക്കണം.

അതെ നാളെ രാവിലത്തെ ശിവേലി കഴിഞ്ഞ് ആരംഭിക്കുന്ന ബിംബ ശുദ്ധി ചടങ്ങുകൾ ഗുരുവായൂർ കണ്ണന് ആയുർവേദ വിധി പ്രകാരമുള്ള മന്ത്ര സ്നാനം തന്നെയാണ്.

ചതു ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം ഇതെല്ലാം കലശങ്ങളിൽ നിറച്ച് പൂജിച്ച് കണ്ണന്റെ ബിംബ ശുദ്ധികർമ്മം ചെയ്യുന്നു.

യശോദ നാലു സ്വർണ്ണ പാത്രങ്ങളിൽ കണ്ണന് കുളിക്കുവാനുള്ള പരിശുദ്ധമായ ജലം നിറച്ച് വെക്കും. കുറച്ച് ജലം കണ്ണന്റെ ശരീരത്തിൽ ഒഴിക്കും
പിന്നീട് നാല്പാമരം മൃദുവായി പൊടിച്ച്, സുഗന്ധങ്ങളും,ഔഷധങ്ങളും ചേർത്ത നാല്പാമര പൊടി കണ്ണന്റെ ശരീരത്തിൽ തേച്ച് കുളിപ്പിക്കും. അത് നല്ലത് പോലെ കഴുകി നല്ല മൃദുവായ പുറ്റുമണ്ണ് കൊണ്ട് കണ്ണന് ഒട്ടും നോവാതെ ബിംബ ശരീരത്തിൽ പുരട്ടും. പിന്നീടു് രണ്ടു കലശത്തിലെ മന്ത്ര പൂരിത ജലം ശരീരത്തിൽ ഒഴിക്കും. പിന്നീട് വേദമന്ത്ര പുണ്യാഹമന്ത്രത്താൽ പരിപൂരിതമായ ജലം ശരീരത്തിൽ തളിക്കും. മാസത്തിലൊരിക്കൽ ഇങ്ങനെ അമ്പാടി കണ്ണന് ഈ ഔഷധ കുളി നിർബന്ധമാണ്. അതാണ്, മാസ ശുദ്ധിയിലേയും, സഹസ്രകലശ ചടങ്ങുകളിലെയും ബിംബ ശുദ്ധി കർമ്മത്തിലെ ചതു ശൂദ്ധി.

ചതുശുദ്ധിക്കായി വാതിൽമാടത്തിൽ നാലു് പത്മങ്ങളിലായി കലശ കുടങ്ങൾ വെക്കുന്നു ആദ്യത്തെ കുടത്തിൽ നാല്പാമര പൊടിയും, മൃദുവായി പൊടിച്ച  പുറ്റുമണ്ണും നിറക്കുന്നു. സ്വർണ്ണ, ഗന്ധപുഷ്പ്പാ ക്ഷതങ്ങളും നിറച്ചിരിക്കും. നാലമത്തെ കലശം പുണ്യാഹമന്ത്രങ്ങൾ ചൊല്ലി തളിക്കാനുള്ളതാണ്. എല്ലാം വിധിപോലെ ക്രമം തെറ്റാതെ പരികർമ്മികളായ കീഴ്ശാന്തിക്കാർ നേരത്തെ തന്നെ ഒരുക്കി വെച്ചിരിക്കും. ഓതിക്കന്മാർ കലശപൂജ നിർവ്വഹിക്കുന്നു. കണ്ണനെ പൂജിച്ച് നീരാജനം ഉഴിഞ്ഞ് അഭിഷേകം നടത്തുന്നത് തന്ത്രി നമ്പൂതിരിപ്പാടാണു്.

ചതു ശുദ്ധി കഴിഞ്ഞാൽ കണ്ണന് ജലധാരയാണ്.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി, ഗുരുവായൂർ9048205785.

No comments:

Post a Comment