Friday, February 21, 2020

ദേവി തത്ത്വം- 74

സത്താ ചിത് സുഖ രൂപമസ്തി സദതം നാ ഹം ന ച ത്വം മൃഷാ നേതം വാപി ജഗത് പ്രദൃഷ്ടമഖിലം നാസ്തീധി ജാനിഃ ഭു
യത് പ്രോക്തം കരുണാവശാ ത്വയ്മയാ ഏതത് സത്യം ശ്രദ്ധസ്വാനക ശുദ്ധ ബുദ്ധി രസി ചേത് മാത്രാസ്തുതേ സംശയഃ
കുഞ്ഞേ നിനക്ക് സംശയം വരാതിരിക്കട്ടെ. സത്താ ചിത് സുഖ രൂപമസ്തി സദതം, ഒരു സത്ത ഉണ്ടെന്നുള്ള അനുഭവ രൂപത്തിൽ, ഞാനെന്നുള്ള അനുഭവ രൂപത്തിൽ ഏതൊന്ന് നമ്മിൽ പ്രകാശിക്കുന്നുവോ. ആ ഞാൻ എന്താണ്? ആരാണ് ? എന്ന് വിചാരം ചെയ്യുമ്പോൾ ഞാനെന്നുള്ള പ്രത്യേക വ്യക്തി ബോധം ഇല്ലാതാവുകയും. നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വഭാവമായ ഒരു സത്താ ചിത് സുഖ രൂപ മസ്തി. ഒരു ചിത് സുഖരൂപമായ സച്ചിദാനന്ദം അവിടെ പ്രകാശിക്കുകയും. അവിടെ നാ ഹം ന ച ത്വം ഞാനെന്നോ നീയെന്നോ ഉള്ള ഭേദമില്ല. അത് വെറും തോന്നലാണെന്നറിയുകയും . നേതം വാപി ജഗത് പ്രദൃഷ്ടമഖിലം ഈ കാണപ്പെടുന്ന ജഗത്ത്, മുമ്പിലുണ്ടെന്ന് തോന്നപ്പെടുന്ന ജഗത്ത്  നാസ്തീധി ജാനിഃ ഭോഃ ഇല്ലെന്നറിയു കുഞ്ഞേ. ഇതൊക്കെ എന്തിന് പറയുന്നു എന്ന് വച്ചാൽ യത് പ്രോക്തം കരുണാവശാ ത്വയ്മയാ എന്തെന്നറിയില്ല തന്നോട് എനിക്കൊരു കാരുണ്യം തോന്നുന്നു അതുകൊണ്ട് പറഞ്ഞതാണ്. ശുദ്ധ ബുദ്ധിയുള്ളവനെങ്കിൽ ഇത് ശ്രദ്ധിക്കും. പാപ വാസനയില്ലാത്തവനെങ്കിൽ ഇത് തെളിയും. ഇതിൽ അല്പം പോലും സംശയിക്കരുത്. നീ രക്ഷപ്പെടും. ഇതാണ് ഗുരു കൃപ എന്ന് പറയുന്നത്.

ആ ഗുരു കൃപയാകുന്ന കാരുണ്യത്തിലൂടെ പ്രവഹിക്കുന്ന ബ്രഹ്മവിദ്യ നമുക്ക് തെളിച്ച് തരുന്നതെന്തെന്നാൽ ഞാനെന്നുള്ള പ്രഥമ വികാരം ഇല്ലാതാവുകയും ,അഖണ്ഡാകാരമായ ഒരു ചൈതന്യത്തിൻ്റെ അനുഭവം ഹൃദയത്തിലുണ്ടാവുകയും ചെയ്യുമ്പോൾ നമ്മുടെ സകല ദുഃഖങ്ങളും അസ്തമിക്കും. ദുഃഖങ്ങളുടെ മുഴുവൻ ഉറവിടം അജ്ഞാനമാണ്, അവിദ്യയാണ്. അവിദ്യയുടെ രൂപം ഞാൻ ദേഹമാണ് എന്നുള്ളതാണ്. അതു കൊണ്ട് സ്വപ്നത്തിലും നമ്മൾ നമ്മെ ദേഹമായിട്ടാണല്ലോ കാണുന്നത്. സ്വപ്നത്തിൽ ഈ ദേഹം പ്രവർത്തിക്കുന്നില്ലെങ്കിലും ദേഹമായിട്ടാണ് നമ്മുടെ എല്ലാ വിനിമയങ്ങളും ഇടപെടലുകളും. എന്നാൽ ദേഹമാകട്ടെ ഒരിക്കലും ഞാനെന്ന് പറയുന്നില്ല. സദാ പരിണമിച്ച് കൊണ്ടിരിക്കുന്നു. ദേഹവുമായി നമുക്കുള്ള ബന്ധം വാസ്തവമല്ല. ഞാനെന്നുള്ള അനുഭവമാണ് നമ്മുടെ യഥാർത്ഥ സത്ത അത് പരിണമിക്കാതെയിരിക്കുന്നു.

ശരീരത്തിന് പല മാറ്റങ്ങൾ വരുന്നു.ബാല്യം കൗമാരം യൗവ്വനം ഒക്കെ വന്നു പോകുന്നു. അനുഭവങ്ങളും വന്നു പോകുന്നു. ചിലപ്പോൾ ഉറക്കം തൂങ്ങി ഇരിക്കുന്നു, ചിലപ്പോൾ ഉഷാറായി ഇരിക്കുന്നു, ചിലപ്പോൾ ചിന്തിക്കുന്നു, ചിലപ്പോൾ കാമം, ക്രോധം, അസൂയ, സ്നേഹം, വിശപ്പ്, ദാഹം ഇതൊ ക്കെ വന്നു പോകുന്നെങ്കിലും ഇതിൻ്റെ യൊക്കെ പുറകിൽ ഞാനെന്നുള്ള അനുഭവം ഒരു മാറ്റവുമില്ലാതെ എല്ലാത്തിനും സാക്ഷിയായി നിൽക്കുന്നുണ്ട്. ആ ഞാനെന്നുള്ള സത്ത അല്ലെങ്കിൽ ചിത്ത് ആണ് ശിവൻ. ആ ചിത്തിനും ദേഹത്തിനും ഭേദമുണ്ട്. ദേഹം പ്രകൃതിയുടെയാണ്. ചിത്ത് പ്രകൃതിക്ക് സാക്ഷിയാണ്. പ്രകൃതി മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ഒരു വസ്തുവാണ്. സ്ക്രീനിൽ സിനിമയെന്ന പോലെ. നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല എന്ന് കരുതിയ കാര്യങ്ങളൊക്കെ വന്ന് പോയി. ഈ മസ്തിഷ്കം ശരിക്കും പ്രവർത്തിച്ചില്ലെങ്കിൽ നമ്മളാരാണ് എന്ന് പോലും മറന്ന് പോകുന്നു. വ്യക്തിത്വം പോലും മറന്ന് പോകുന്നു. Brain mind senses എല്ലാം പ്രകൃതിയുടെ പ്രവർത്തനങ്ങളാണ്. അതിനാധാരമായ ചൈതന്യമോ പ്രകൃതിയിൽ നിന്ന് വിട്ട് നിൽക്കുന്നതുമാണ്. പക്ഷേ പ്രകൃതി ആ ചൈതന്യത്തിലാണ് പ്രകാശിക്കുന്നത്. ആ ബൈന്ധവ സ്ഥാനത്തിരുന്ന് കൊണ്ടാണ് എല്ലാം കാണുന്നതും, എല്ലാത്തിനും ഊർജ്ജം പകരുന്നതും.

പ്രകൃതിയിൽ സുഖം, ദുഃഖം, നല്ലത്, ചീത്ത, കർമ്മം, തമോ ഗുണം, സത്വ ഗുണം ,രജോ ഗുണം ഒക്കെ ആവിർഭവിക്കും. എന്നാൽ പുരുഷനേയോ ഇതൊന്നും ബാധിക്കുന്നില്ല. ഉള്ളിലുള്ള ചേതന പ്രകൃതിയുമായി സമ്പർക്കപ്പെടുമ്പോൾ പ്രകൃതിയിലുള്ള ഗുണങ്ങളൊക്കെ അത് അനുഭവിക്കും. ഇനി സമ്പർക്കപ്പെടാതെ നിന്നാലോ സൃഷ്ടിയേ ഉണ്ടാകില്ല. മറിച്ച് ശാന്തിയാണ് ആനന്ദമാണ്. ഇവിടെ പ്രകൃതിയെയാണ് മഹാമായ അഥവാ ശക്തി എന്ന് വിളിക്കുന്നത്. ആ പ്രകൃതിയിൽ നിന്നും നിത്യ സ്വതന്ത്രനായ ബോധത്തിലേയ്ക്ക് അഥവാ ചൈതന്യത്തിലേയ്ക്ക് തിരിയുന്നതാണ് നമുക്ക് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി. അവിടെ ജനനമില്ല മരണമില്ല വ്യാധിയില്ല. അതിലേയ്ക്ക് തിരിയാനാണ് ഈ ദേഹം ഞാനല്ലെന്നും, ദേഹം എൻ്റെയല്ലെന്നും, പ്രകൃതിയുടെയാണ് ഈ ദേഹമെന്നും, ദേഹം എനിക്ക് വേണ്ടിയല്ലെന്നും ഒക്കെ പറയുന്നത്. ഈ ദേഹം ഒരുദ്ദേശവുമായിട്ടാണ് വന്നിരിക്കുന്നത്. ആ ഉദ്ദേശം വളരെ സ്വാഭാവികമായ രീതിയിൽ പ്രകൃതിയിൽ നിറവേറ്റപ്പെടുകയാണ്. അതിൽ ഞാനെന്നുള്ളത് കടന്ന് കൂടി ഇത് എനിക്ക് വേണ്ടി പ്രവർത്തിക്കണം എന്ന് ശാഠ്യം പിടിച്ചാലൊന്നും രക്ഷയില്ല. Let it serve it's purpose. I am not this body and this body is not mine and I have no purpose to serve through this body. ഇത്രയുമായാൽ അഹങ്കാരമാകുന്ന അവിദ്യ അവിടില്ലാതാകും. അഹങ്കാരമാകുന്ന പ്രതിഭാസമില്ലാതെയായാൽ ശുദ്ധ ചിത്ത് അഥവാ ശിവം അവിടെ തെളിയും. ഈ തെളിക്കുന്ന വിദ്യയ്ക്ക് പേരാണ് ശാരദാ.
വൈശാരധീ സാധി വിശുദ്ധ ബുദ്ധിഃ ദ്യുനോതി മായാം ഗുണ സംപ്രസൂദാം
ആ വൈശാരധി ബുദ്ധി ഗുണ സംപ്രസൂദമായ മായയെ നീക്കി പുരുഷനെ സ്വതന്ത്രമാക്കും. ആ വിദ്യയാണ് ജഗദീശ്വരിയുടെ കൃപ കൊണ്ടുണ്ടാകേണ്ടത്.

Nochurji🙏🙏
Malini dipu 

No comments:

Post a Comment