Thursday, February 13, 2020

രണ്ടുസന്ധ്യകളിലും വിളക്ക് കൊളുത്തി കൊണ്ട് വരുമ്പോഴും വടക്ക് വശത്തെ വാതിൽ അടച്ചിടണമെന്ന്  പഴമക്കാർ പറഞ്ഞാൽ അതിനെ പഴമക്കാർ  ഉപദേശിച്ചാൽ അതിന്നെ   അന്ധവിശ്വസമായിട്ടാണ് പലരും കരുതുന്നത്.  സൂര്യോദയത്തിലും സൂര്യാസ്തമയത്തിലുമാണ് വിളക്ക കത്തിക്കുന്നത്.  രാവിലെ ബ്രഹ്മമൂഹൂർത്തത്തിലും വൈകീട്ട് ഗോധൂളിമുഹൂർത്തത്തിലുമാണ് വിളക്ക് ജ്വലിപ്പിക്കുന്നത് .  ദക്ഷിണധ്രുവത്തിൽ നിന്നും ഉത്തരധ്രുവത്തിലേക്കാണ് കാന്തികശക്തി പ്രവഹിക്കുന്നത് .  അതിനാൽ വിളക്ക് കൊളുത്തുന്നസമയം  വടക്കെ വാതിൽ തുറന്നിട്ടിരുന്നാൽ  ഈ കാന്തികപ്രവാഹത്തോടപ്പം  വിളക്കിൻ്റെ ജ്വാലയുടെ ശക്തിയും പുറത്ത് പോകാൻ ഇടയുണ്ട് കൂടാതെ പ്രസ്തുത വാതിലിൽ കൂടി വിഷാണുക്കൾ അകത്ത് കയറുന്നത് തടയാനാകും . വിളക്ക് കത്തിക്കുന്ന എള്ളെണ്ണയും ചൂടായികഴിഞ്ഞാൽ ഉയരുന്ന പ്രാണോർജ്ജമാകട്ടെ അണുബാധ തടയുകയും ചെയ്യുന്നു.( എള്ളെണ്ണ കത്തിക്കുമ്പോൾ അന്തരിക്ഷത്തിലേക്ക് ഉയരുന്നത് അയേൺ അംശമാണ്) ഈ പ്രാണോർജ്ജത്തെ തെക്കനിന്നും വടക്കോട്ട് സഞ്ചരിക്കുന്ന കാന്തികപ്രവാഹം പുറത്ത് പോകാതിരിക്കാൻ വടക്കേവാതിൽ  അടക്കുന്നത്  നന്ന്..
Rajeev kunnekkat

No comments:

Post a Comment