Monday, February 17, 2020

ഗണഗീതം ....

അമരമാം ഹൃദയത്തുടിപ്പുകളിഴ പകർന്നൊരു പൊൻധ്വജം
അരുണകിരണം പോലെ വാനിൽ ഒളിവിതറിപ്പാറവേ

ഭാരതാംബ തൻ പാദസേവകർ ഞങ്ങളെന്ന പ്രതിജ്ഞയാൽ സാദരം
 സ്വയം സേവകരിവർ തവ
പാദാർച്ചന നിരതരായ് ...

ജീവിത രണവീഥിയിൽ സ്വയം
നീറി ദീപമായെരിയുവോർ
ജീവനുള്ളവരേയ്ക്കും
അമ്മ തൻ പാദസേവകർ
നിർഭയർ ...

ഉറ്റവർ നീ ഉടയവർ നീ
എന്റെ ഭാരതദേശമേ
സത്യമൊന്നേ തവാർച്ചനം
സദാ ഹൃദയ താളമായേന്തിയോർ

ജനനി ജന്മഭൂവെന്നു പ്രജ്ഞയിൽ
ഗുരുവരന്മാരെഴുതവേ
അമരമാകുമാ പാതയിൽ
അമരത്വം തേടും വീരരേ

ധീരമാം സ്വയം സേവക പഥം
ഹൃദയ താളമായ് മാറവേ
കർമ്മമെല്ലാം ഭാരതത്തിൽ
നന്മയായ് വിടരും സദാ

മരണമില്ലീ വീഥികളിൽ നാം
ധീരർ വീരർ സമർപ്പിതർ
അരുമയാകും പൊൻധ്വജത്തെ
ശിരസ്സിലേന്തും സേവകർ

ബോലോ ഭാരത് മാതാ കീ ജയ്

No comments:

Post a Comment