പ്രകൃതിതത്ത്വം
ശുദ്ധവിദ്യയുടെ അഹമിദം എന്ന ആത്മനിഷ്ഠയാഥാര്‍ഥ്യമാണ് പുരുഷതത്ത്വം എങ്കില്‍ ഇദമിദം എന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണ് പ്രകൃതിതത്ത്വം. പുരുഷന്‍ അഹന്തയും പ്രകൃതി ഇദന്തയും ആണ്. സാംഖ്യസിദ്ധാന്തത്തിലെ പ്രകൃതികല്‍പ്പനയില്‍ നിന്നും വിഭിന്നമാണ് ഈ ത്രികദര്‍ശനത്തിന്റേതെന്ന് ജയ്‌ദേവസിങ്ങ് പറയുന്നു. സാംഖ്യത്തില്‍ എല്ലാ പുരുഷന്മാര്‍ക്കും കൂടി പ്രകൃതി ഒന്നേ ഉള്ളൂ. പ്രത്യഭിജ്ഞാസിദ്ധാന്തത്തില്‍ ഓരോ പുരുഷനും വേറെ വേറെ പ്രകൃതിയെ കല്‍പ്പിച്ചിരിക്കുന്നു.
പ്രകൃതിയുടെ ഘടകങ്ങളായി സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളെ കല്‍പ്പിച്ചിരിക്കുന്നു. ഇവ യഥാക്രമം സുഖം, ദുഃഖം, മോഹം എന്നിവ പുരുഷനില്‍ ഉണ്ടാക്കുന്നു. പ്രകൃതി ശിവന്റെ ശാന്താ എന്ന ശക്തിയും സത്വരജസ്തമോഗുണങ്ങള്‍ ഇച്ഛാജ്ഞാനക്രിയാശക്തികളും ആണത്രേ. പുരുഷന്‍ ഭോക്താവും പ്രകൃതി ഭോഗ്യവും ആകുന്നു.
ഈ പ്രകൃതി അന്തഃകരണം (സൈക്കിക് അപ്പാരട്ടസ്), ഇന്ദ്രിയങ്ങള്‍, ഭൂതങ്ങള്‍ എന്നിങ്ങനെ മൂന്നായി വേര്‍പിരിയുന്നു. ബുദ്ധി, അഹങ്കാരം, മനസ്സ് എന്നീ മൂന്നു തത്ത്വങ്ങള്‍ അടങ്ങിയതാണ് അന്തഃകരണം. ഇവയില്‍ പ്രകൃതിയില്‍ നിന്നും ഉടലെടുക്കുന്ന ആദ്യത്തെ തത്ത്വം ആണ് ബുദ്ധിതത്ത്വം (മുപ്പത്തിയാറില്‍ പതിനാലാമത്തേത്). ഒരു വസ്തുവിനെപ്പറ്റി ഇത് ഇന്നത് എന്ന നിശ്ചയം ഉണ്ടാക്കുന്നത് ബുദ്ധി (നിശ്ചയാത്മികാ ബുദ്ധിഃ) ആണ്. ഈ ബുദ്ധിയില്‍ പ്രതിഫലിക്കുന്നവ രണ്ടു തരത്തിലുള്ളവയാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രതിഫലിക്കുന്ന വസ്തുക്കളാണ് ഒരു തരം. ഇത് ബാഹ്യം. രണ്ടാമത്തേത് ആന്തരം. മനസ്സില്‍ പതിയുന്ന സംസ്‌കാരജന്യങ്ങളായ രൂപങ്ങള്‍ ആണ് ഇവ. അടുത്ത തത്ത്വമായ അഹങ്കാരതത്ത്വം (മുപ്പത്തിയാറില്‍ പതിനഞ്ചാമത്തേത്) ബുദ്ധിയില്‍ നിന്നും ഉദിക്കുന്നു. ഇതാണ് ഞാന്‍ എന്ന ബോധത്തെ ഉണ്ടാക്കുന്നത്. അഹങ്കാരത്തില്‍ നിന്നും മനസ്തത്ത്വം (മുപ്പത്തിയാറില്‍ പതിനാറാമത്തേത്) ഉയിര്‍ക്കൊള്ളുന്നു. ഇത് പഞ്ചേന്ദ്രിയങ്ങളുമായി ചേര്‍ന്ന് വസ്തുപ്രത്യക്ഷത്തെ ഉണ്ടാക്കുന്നു. രൂപങ്ങളും ആശയങ്ങളും ഉള്ളില്‍ ഉണര്‍ത്തുന്നത് മനസ്സാണ്.
അഹങ്കാരതത്ത്വത്തില്‍ നിന്നും ജ്ഞാന-കര്‍മേന്ദ്രിയങ്ങള്‍ എന്ന പത്തു തത്ത്വങ്ങള്‍ ഉടലെടുക്കുന്നു. ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം, ചക്ഷുരിന്ദ്രിയം, സ്പര്‍ശനേന്ദ്രിയം, ശ്രവണേന്ദ്രിയം എന്നിവയാണ് ജ്ഞാനേന്ദ്രിയങ്ങള്‍. വാഗിന്ദ്രിയം, ഹസ്‌തേന്ദ്രിയം, പാദേന്ദ്രിയം, പായ്വിന്ദ്രിയം, ഉപസ്ഥേന്ദ്രിയം എന്നിവയാണ് പഞ്ചകര്‍മേന്ദ്രിയങ്ങള്‍. ഈ പത്തുതത്ത്വങ്ങള്‍ നാം കരുതുന്നതു പോലെ മൂക്ക്, നാക്ക്, കണ്ണ്, ത്വക്ക്, ചെവി, ശബ്ദമുണര്‍ത്തുന്ന കഴുത്ത്-വായ് പേശീവ്യൂഹം, കൈയ്, കാല്, ഗുദം, ലൈംഗികാവയവം എന്നീ സ്ഥൂലാവയവങ്ങളല്ല മറിച്ച് അവയെ പ്രവര്‍ത്തിപ്പിക്കുന്ന സൂക്ഷ്മശക്തികളാണത്രേ.
അടുത്ത അഞ്ചുതത്ത്വങ്ങള്‍ ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം എന്നീ പഞ്ചതന്മാത്രകള്‍ ആണ്. ഇവയും അഹങ്കാരജന്യങ്ങള്‍ ആണ്. അടുത്ത അഞ്ചു തത്ത്വങ്ങള്‍ ഈ സൂക്ഷ്മതന്മാത്രകളില്‍ നിന്നും ഉത്ഭവിക്കുന്ന സ്ഥൂലങ്ങളായ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നീ പഞ്ചഭൂതങ്ങള്‍ ആണ്. ഇത്തരത്തില്‍ ഇവയേയും കൂട്ടി ആകെ മുപ്പത്തിയാറു തത്ത്വങ്ങള്‍ ചേര്‍ന്ന് പരമശിവനില്‍ നിന്നും പ്രപഞ്ചം പ്രകടമാകുന്നു എന്നതാണ് പ്രത്യഭിജ്ഞാസിദ്ധാന്തത്തിന്റെ കാഴ്ചപ്പാട്.
ഈ തത്ത്വങ്ങളെ ശുദ്ധം, ശുദ്ധാശുദ്ധം, അശുദ്ധം എന്നു മൂന്നായി വിഭജിച്ചിട്ടുണ്ട്. ആദ്യത്തെ ശിവശക്തിതത്ത്വങ്ങളാണ് ശുദ്ധതത്ത്വങ്ങള്‍. സദാശിവതത്ത്വം മുതല്‍ ശുദ്ധവിദ്യ വരെ ശുദ്ധാശുദ്ധം. മായ തൊട്ട് പൃഥ്വീതത്ത്വം വരെ അശുദ്ധതത്ത്വം. തന്ത്രത്തില്‍ ശിവതത്ത്വം, വിദ്യാതത്ത്വം. ആത്മതത്ത്വം എന്നാണ് പറയുന്നത്.
സ്വാതന്ത്ര്യവാദം- ഈ ദര്‍ശനത്തിന്റെ അദ്വൈതവാദത്തിന് സ്വാതന്ത്ര്യവാദം, ആഭാസവാദം എന്ന രണ്ടു ഘടകങ്ങളുണ്ട് എന്നു നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. അവയില്‍ സ്വാതന്ത്ര്യവാദം എന്തെന്നു നോക്കാം. ഈ ദര്‍ശനത്തില്‍ അടിസ്ഥാനയാഥാര്‍ഥ്യം ചിത്താണ്. ഇതിനെ പരമശിവന്‍, മഹേശ്വരന്‍ എന്നും വിളിക്കുന്നു. വ്യക്തിയെ സൂചിപ്പിക്കുന്ന ഈ പേരുകള്‍ ദൈവവാദത്തിലെ ഈശ്വരസങ്കല്‍പം പോലെ ഒന്നാണ് എന്ന സ്വാഭാവികമായ തോന്നലുളവാക്കും. പ്രകൃതിയില്‍ കാണപ്പെടുന്ന ഘടനയും ക്രമവും ആണ് ലോകത്തെമ്പാടും ആദ്യകാലചിന്തകരില്‍ ചിലരെ ജഗത്സ്രഷ്ടാവും നിയാമകനും ആയ ഈശ്വരന്‍ എന്ന ഒരു വ്യക്തി ഉണ്ടെന്ന നിഗമനത്തില്‍ എത്തിച്ചത്.
എന്നാല്‍ ഇവിടെ എന്തും ഇച്ഛിക്കാനും ഇച്ഛ സഫലമാക്കാനും വേണ്ട സ്വാതന്ത്ര്യം ഉള്ള സത്ത എന്ന അര്‍ഥത്തിലാണ് പരമശിവന്‍, മഹേശ്വരന്‍ എന്നീ പേരുകള്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സത്ത ചിത്ത് ആയതിനാല്‍ ഈ സ്വാതന്ത്ര്യം അതിന്റെ സ്വഭാവം ആണ്. അതിന്റെ നിരങ്കുശമായ ഈ ഇച്ഛാശക്തി ആണ് തന്റെ തോന്നലിനെ വാസ്തവമാക്കുന്നത്. തന്റെ ഏതു തോന്നലിനെയും അത്തരത്തില്‍ യാഥാര്‍ഥ്യം ആക്കുവാന്‍ അതിന് മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ല താനും. കാലം, ദേശം, കാര്യകാരണത തുടങ്ങിയവ ബാധകവുമല്ല. കാരണം അവയുടെ ഉറവിടവും ആ സത്തയാണ.് ഇതാണ് സ്വാതന്ത്ര്യവാദം. ഈശ്വരപ്രത്യഭിജ്ഞാവിവൃതി വിമര്‍ശിനിയില്‍ അഭിനവഗുപ്തന്‍ ഇത് സ്പഷ്ടമാക്കുന്നുണ്ട്.
മറ്റൊന്നു കൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. ഈ ദര്‍ശനത്തില്‍ ജീവന്‍ ചിത്തിന്റെ സങ്കുചിതരൂപം ആണെന്നു കരുതുന്നതായി മുകളില്‍ പറഞ്ഞുവല്ലോ. അതുകൊണ്ടാണ് ചുരുങ്ങിയ തോതിലാണെങ്കിലും ആഗ്രഹം സാധിക്കാന്‍ ജീവികള്‍ക്കു കഴിയുന്നത്. മാത്രമല്ല ആത്മാനുഭൂതി വേണമെന്നു തോന്നുമ്പോള്‍ സാധന അനുഷ്ഠിച്ച് ആത്മസാക്ഷാത്കാരം നേടാന്‍ കഴിയുന്നതും ഈ സ്വാതന്ത്ര്യം അന്തര്‍ഗതമായതു കൊണ്ടാണ്. പാശ്ചാത്യങ്ങളായ വിധിവാദവും സ്വതന്ത്രേച്ഛാവാദവും ആയി ഇതിനെ താരതമ്യം ചെയ്തു നോക്കുന്നതു രസകരമാകും.
(തുടരും..)

No comments:
Post a Comment