ഒരാളെ നന്നായി മനസ്സിലാക്കണമെങ്കിൽ എത്ര ദിവസം വേണ്ടിവരുമെന്നോ? ആരെയും ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സത്യം. കാരണം ഓരോരുത്തരും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്നു. കണ്ണിൽ കാണുന്ന ബന്ധങ്ങളൊന്നും സത്യമല്ലെന്നല്ല. എന്നാൽ ഈ കാണുന്നതും അറിയുന്നതുമെല്ലാം ഇപ്പോഴത്തെ സത്യമാണ്, നാളെ അത് ഇങ്ങനെയാകണമെന്നില്ല എന്ന അറിവോടെ ആകണം കാഴ്ചയും സ്നേഹവും എന്നുമാത്രം.
നാം ഒരാളെ മനസ്സിലാക്കി എന്നു പറയുന്നത് അയാളുടെ നിലവിലുള്ള മാനസ്സികാവസ്ഥയെ മാത്രമാണ്. ഇന്നത്തെ അവസ്ഥ നാളെ മാറിവരുമെന്നതിനാൽ നമ്മുടെ സ്നേഹം നഷ്ടപ്പെടരുതല്ലോ? ഇവിടെ നമ്മുടെ അറിവ് എപ്പോഴും അപൂർണ്ണമാകുന്നു. ഉദാഹരണത്തിന് ഒരേ ദശയിലുള്ളവർ തമ്മിൽ നല്ല മനപ്പൊരുത്തത്തോടെ സൗഹൃദയത്തിൽ കഴിഞ്ഞുപോരുന്നതു കാണാം. എന്നാൽ ആരുടെയെങ്കിലും ഒരാളുടെ ദശ മാറി അടുത്ത ദശ വരുമ്പോൾ അവർ തമ്മിൽ നേരത്തേയുണ്ടായിരുന്ന അഭിപ്രായ ഐക്യം നഷ്ടപ്പെട്ട് അകലം തുടങ്ങുന്നതു കാണാം. ഇതൊരു ചക്രമാണ്. അത് തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതിലെ ഇപ്പോൾ കാണുന്ന ജീവിത ഭാഗത്തെ മാത്രം നാം സ്നേഹിക്കാൻ തുടങ്ങിയാൽ അതബദ്ധമാണ്. അത് ഒരു വ്യക്തിയെയാകാം, സ്വന്തം ജീവിതാവസ്ഥയെയാകാം, നിലവിലുള്ള സാമ്പത്തികമോ ആരോഗ്യപരമോ ആയ അവസ്ഥയെയാകാം... അതെല്ലാം ഇപ്പോൾ നമുക്ക് അഭിമുഖമായിരിക്കുന്ന ജീവിത ഭാഗം മാത്രമാണ്. ഒരാൾ എത്രതവണ സുഖദുഃഖങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞു എന്നതിനനുസരിച്ചാണ് അയാളിലെ അനുഭവജ്ഞാനം ശക്തിപ്രാപിച്ച് വിദ്വേഷവും ദുഃഖവും നിരാശയും കുറഞ്ഞ് അയാളിൽ വൈരാഗ്യം ശക്തി പ്രാപിക്കുന്നത്. ജീവിതം നിരന്തരം ഒരേ വഴികളിലൂടെ കറങ്ങിത്തിരിയുന്നതു കാണുമ്പോൾ സുഖവും ദുഃഖവും രണ്ടല്ല ഒന്നുതന്നെയാണെന്ന വിവേകമുദിക്കും. അതിനാൽ നാം അത്തരം വിരക്തപുരുഷന്മാരെ കണ്ടെത്തണം. "ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധത." അവരിൽ നിന്ന് ഉപദേശം സ്വീകരിക്കണം. എങ്കിലേ വിദ്യ പൂർണ്ണമാകുന്നുള്ളൂ. ദുഃഖം ഉള്ളിടത്തോളം കാലം വിദ്യ പൂർണ്ണമായിരിക്കില്ല. അർജ്ജുനനോട് കൃഷ്ണൻ പറയുന്നു- "നീ അറിവുള്ളവനെപ്പോലെ സംസാരിക്കുകയും അറിവില്ലാത്തവനെ പോലെ ദുഃഖിക്കുകയും ചെയ്യുന്നു!"
മുതിർന്നവരെ ബഹുമാനിക്കുന്നത് അവരുടെ ശരീരത്തിൻറെ പ്രായംകൊണ്ടല്ല, നമ്മെക്കാളധികം പ്രാവശ്യം അവർ ഈ ജന്മ ചക്രത്തിൽ ചുറ്റിത്തിരിഞ്ഞിരിക്കുന്നു എന്നതുകൊണ്ടാണ്. കുട്ടികൾ സമപ്രായക്കാരോട് അല്ല മുതിർന്നവരോടാണ് ഉപദേശം സ്വീകരിക്കേണ്ടത്. നാം എത്രദൂരം സഞ്ചരിച്ചുവോ അതുവരെയുള്ള അനുഭവം കൊണ്ടാണ് നാം ചിന്തിക്കുകയും ഉപദേശം കൊടുക്കുകയും ചെയ്യുക എന്നതാണ് കുറവ്! "നാം സഞ്ചരിച്ച് വർഷങ്ങൾകൊണ്ടോ ജന്മങ്ങൾകൊണ്ടോ എത്തിച്ചേരേണ്ടുന്ന വഴിയിലൂടെ വളരെ മുമ്പേ കടന്നുപോയ എത്രയോ പേരുണ്ട് ഇവിടെ" എന്നാണ് വിവേകാനന്ദസ്വാമികൾ ശ്രദ്ധയിൽപ്പെടുത്തുന്നത്, അവരുടെ വാക്കുകളെയാണ് നാം വഴികാട്ടിയായി ആദരിച്ച് സ്വീകരിക്കേണ്ടത്. നശ്വരമായ വിഷയസുഖങ്ങളിൽ പെട്ട് ദുഃഖിച്ചു വലയുന്ന നമുക്ക് ശാശ്വതമായ ജീവിതലക്ഷ്യം ഉപദേശമായി കിട്ടേണ്ടതുണ്ട്. അല്ലാതെ എത്രമാത്രം പഠിച്ചിട്ട് എന്താണ് എന്തൊക്കെ നേടിയിട്ടെന്താണ്? അറിഞ്ഞതും നേടിയതുമായ ഒന്നും നിലനിൽക്കുന്നതല്ലെങ്കിൽ അറിയേണ്ടതിനിയും ബാക്കിയുണ്ടെന്നാണ് അർത്ഥം.
ശാശ്വതമായിട്ടെന്തുണ്ടെന്ന അന്വേഷണം വേണം. അതിലൂടെ വേണം മറ്റാരുമായിട്ടും മറ്റെന്തുമായിട്ടും നാം ബന്ധം സ്ഥാപിക്കാൻ. അല്ലാത്തപക്ഷം നമ്മുടെ വീട്ടുകാരും മക്കളും കൂട്ടുകാരും സഹപ്രവർത്തകരും നമ്മെ ഏതു നിമിഷം വേണോ നിരാശയിലോ നിസ്സഹായതയിലോ വിദ്വേഷത്തിലോ വിഷാദത്തിലോ തള്ളിവിട്ടിട്ടു പോകാം. അറിയേണ്ടതറിയുമ്പോൾ ഒന്നിനാലും ദുഃഖം ഉണ്ടാകില്ല. ഒന്നിനോടും വിദ്വേഷവും ഉണ്ടാകില്ല.
ഓം
Krishnakumar kp

No comments:
Post a Comment