Saturday, February 08, 2020

ഈശ്വരനുമായുള്ള നിരന്തരമായ കൂട്ട് - ഈശ്വരപ്രണിധാന०

സകലരും നമ്മുടെ തന്നെ ഭാഗമാണെന്ന് തിരിച്ചറിയുമ്പോൾ, നിങ്ങളിലെ ആസക്തികൾ അപ്രത്യക്ഷമാകുന്നു; നീരസങ്ങൾ മാഞ്ഞുപോകുന്നു. നിങ്ങളിൽ 'ഇല്ല' എന്ന ചിന്തയുണരുമ്പോഴാണ് ആസക്തിയുണ്ടാകുന്നത്.  നിങ്ങളുടെ പക്കൽ 'ഉണ്ട്' എന്ന് തോന്നുന്നതിനെ 'വേണ്ട' എന്ന അവസ്ഥയാണ് നീരസമുണ്ടാക്കുന്നത്. ഇതിലെ വിരോധാഭാസം നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? സകലതു० നിങ്ങളുടേത് എന്ന് തിരിച്ചറിയുമ്പോൾ  നിങ്ങളിലെ ആസക്തികൾ കെട്ടടങ്ങുന്നു. നിങ്ങൾക്ക് വെറുപ്പുള്ളതെല്ലാ० നിങ്ങളുടെ തന്നെ ഭാഗം തന്നെയാണെന്ന് തിരിച്ചറിയുമ്പോൾ വെറുപ്പ് അപ്രത്യക്ഷമായി ലയ० സംഭവിക്കുന്നു, ഒരുമയുണ്ടാകുന്നു.  'ഒരുമ' എന്ന വാക്കു തന്നെ ഇവിടെ ചേരുന്നില്ല.  കാരണം ഇത് ദ്വന്ദ്വത്തെ സൂചിപ്പിക്കുന്നു.  'ഒരുമിക്കുക' എന്നു പറയണമെങ്കിൽ, അതിൽ ഒന്നിൽ കൂടുതൽ ഉണ്ടാവണമല്ലോ!  അതിനാൽ അസ്തിത്വത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് വിവരിക്കുവാൻ വാക്കുകൾ അപര്യാപ്തമാണ്. മൗനമാണ് ഉചിതം.
(നിത്യജീവിതത്തിലെ ആസക്തിയെയു० വെറുപ്പിനെയു० കുറിച്ചുള്ള ഈ അറിവ് സദാ ശീലിക്കേണ്ട വിലയേറിയ ആത്മീയാഭ്യാസമാണ്) - ഗുരുദേവ് ശ്രീ ശ്രീ

No comments:

Post a Comment