ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈ
പുരുഷാര്‍ത്ഥത്താല്‍ അഥവാ പരിശ്രമത്താല്‍ മാത്രമേ ഏതൊരുകാര്യവും നേടിയെടുക്കാനാവു. കേവലം മനോരഥത്താല്‍ (മനോരജ്യത്താല്‍) നടക്കില്ലെന്നര്‍ത്ഥം. ഇന്നത്തെ വൈജ്ഞാനിക യുഗത്തില്‍ ഒന്നിനും സമയമില്ലാതെ നെട്ടോട്ടമോടുന്നവര്‍ പെട്ടെന്നുള്ള കാര്യസാദ്ധ്യത്തിനായി കപട തന്ത്ര-മന്ത്രാദി പ്രചാരണങ്ങളുടെ പരസ്യത്തിനടിപ്പെട്ടു തങ്ങളുടെ വിലയേറിയ സമയവും,ധനവും നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.തകിട് ജപിച്ചു കെട്ടുക,താന്ത്രിക യന്ത്രങ്ങള്‍ തയ്യാറാക്കി വീടുകളില്‍ വക്കുക,ബാധകളെയും പ്രേതങ്ങളെയും ഒഴിപ്പിക്കാനായി ജ്യോതിഷികളുടെ കപട ഉപദേശ പ്രകാരം ചിലവേറിയ പൂജകളും മറ്റും നടത്തുക എന്നിവ ഇന്ന് സാര്‍വ്വത്രികമാണ്.ഹിന്ദുക്കള്‍ മാത്രമല്ല മറ്റു മതസ്ഥരും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ട്.സര്‍പ്പകോപത്തിനും ഗൃഹശാന്തി ക്കുമായി നടത്തുന്ന ഹോമങ്ങളും പൂജകളും വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേക രത്നങ്ങളും മുത്തുകളും ധരിച്ചാല്‍ രോഗനിവാരണവും ഐശ്വര്യവു മുണ്ടാകുമെന്നാണ് വെറൊരുകൂട്ടര്‍ പടച്ചു വിടുന്നത്. ഇതിനുപിന്നിലെ കച്ചവടതാത്പര്യത്തെ ആരും ശ്രദ്ധിക്കുന്നില്ല.കേരളത്തിലെ പ്രധാന ആഭരണശാലകളുടെ ഉടമകള്‍ ആരെല്ലമാണെന്നും അന്ധവിശ്വാസങ്ങള്‍ ക്കടിപ്പെട്ടു രത്നങ്ങളും കല്ലുകളും വാങ്ങികൂട്ടുന്നവര്‍ ഏതു മത വിഭാഗത്തില്‍ പെടുന്നവരാണെന്നും സ്വയം തിരിച്ചറിയുക. കോടികള്‍ മുടക്കി പൂരവും വെടിക്കെട്ടുകളും നടത്തുന്നവരും ഇതോര്‍ക്കുക. ഇത്തരം ആചാരങ്ങള്‍ ഒന്നും വൈദിക ധര്മ്മ്ത്തിന്റെ ഭാഗമല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
മഹര്‍ഷി ദയാനന്ദന്‍ ഇത്തരം വേദ വിരുദ്ധമായ ക്രിയാപദ്ധതികളെ ശാസ്ത്രാര്ത്ഥംങ്ങളിലൂടെ തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. വാഗ്ഭടാനന്ദ ഗുരുദേവന്‍ കേരളത്തില്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുമുണ്ട്. വേദവിഹിതമായ ആചാര പദ്ധതി കളിലേക്ക് മടങ്ങുകയാണ് ഈ ദുസ്ഥിതിക്കുള്ള പരിഹാരം. മഹര്‍ഷി മനു പ്രഖ്യാപിക്കുന്നു "വേദ പ്രതിപാദിതോ ധര്‍മ്മ: അധര്‍മ്മസ്ഥത് വിപര്യയ: " വേദം പറയുന്നത് ധര്‍മ്മവും അതിനു വിപരീതമായത് അധര്‍മ്മവുമാമാണ് എന്നര്‍ത്ഥം.
മഹര്‍ഷി കണാദന്റെ അഭിപ്രായത്തില്‍ സാംസാരിക ഉല്‍ക്കര്‍ഷ ത്തിനും മോക്ഷ പ്രാപ്തിക്കുമുള്ള സാധനമാണ് ധര്‍മ്മം. അതായത് വേദോക്ത ധര്‍മ്മ പാലനത്തിലൂടെ നമുക്ക് ലൌകിക സമൃദ്ധിയും മോക്ഷ പ്രാപ്തിയും നേടാനാവുമെന്ന്. ഇതിനു വിരുദ്ധമായാചരണത്തിലൂടെ സര്‍വസ്വവും നഷ്ടപ്പെടുന്നു. നമ്മുടെ ചരിത്രം ഇതിനു സാക്ഷിയാണ്. വേദോക്ത ധര്‍മ്മം ചിട്ടയോടെ പാലിക്കപ്പെട്ടിരുന്ന കാലത്ത് ആര്യാവര്‍ത്തം (ഇന്നത്തെ ഭാരതം) വിശ്വഗുരുവായി വാഴ്ത്ത പ്പെട്ടിരുന്നു. ഭാരതത്തെ വീണ്ടും ആ ഉന്നത പദവിയിലേക്കുയര്‍ത്താന്‍ മഹര്‍ഷി ദയാനന്ദന്‍റെ "വേദങ്ങളിലേക്ക് മടങ്ങുക " എന്ന ആഹ്വാനത്തെ ശിരസ്സാ വഹിച്ച് മുന്നേറാം.
aryasandesam
No comments:
Post a Comment