Tuesday, February 18, 2020

🙏 എല്ലാവർക്കും നമസ്കാരം🙏 ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിനം.നിർമാല്യം 🌹മുതൽ തൃപ്പുക വരെ.

ഉച്ചപൂജകളഭാലങ്കാരം.(58)

കണ്ണൻ അഗ്നി പാനം ചെയ്ത കഥ ഇപ്രകാരമാണ്‌.(ഭാഗവതം)

രാമകൃഷ്ണന്മാരും ഗോപന്മാരും കളിച്ച് കൊണ്ടിരിക്കുമ്പോൾ, പശുക്കൾ പുല്ലന്വേഷിച്ച് ദൂര ദൂരം പോയി. കളി കഴിഞ്ഞ് നോക്കുമ്പോൾ പശുക്കളെ കാണാനില്ല.ഗോപബാലന്മാർ വിഷണരായി . ഭഗവാൻ അവരെ സമാധാനിപ്പിച്ചു. പശുക്കളെ പേരെടുത്ത് ഉറക്കെ വിളിച്ചു. കണ്ണന്റെ വിളി കേട്ട് അവ ഉച്ചത്തിൽ മറു ശബ്ദം പുറപ്പെടുവിച്ചു.ശബ്ദം കേട്ട സ്ഥലം ലക്ഷിമാക്കി എല്ലാവരും കൂടി നടന്നു ചെന്നു.

പശുക്കൾ മുഞ്ജപ്പുല്ലു നിറഞ്ഞ ഒരു കാട്ടിനുള്ളിൽ പെട്ടിരിക്കുന്നു. അവക്ക് പുറത്ത് വരാൻ വഴിയറിയാതെ വിഷമിക്കുന്നത് കണ്ട് രാമനും, കൃഷ്ണനും, ഗോപന്മാരും, കൂടി പശുക്കളെ ആട്ടിത്തെളിച്ച്  ആ കാട്ടിൽ നിന്ന് പുറത്ത് വന്നു.

ആ സമയത്ത് നാലു ഭാഗത്ത് നിന്നും കാട്ടു തിയ്യ് പടർന്നു പിടിച്ചു.പരിഭ്രാന്തരായ ഗോപന്മാരെ സമാധനിപ്പിച്ച് കൊണ്ട് ഭഗവാൻ അവരോട് കാട്ടുതിയ്യിൽ നിന്ന് രക്ഷിക്കാൻ വേണ്ടി  കണ്ണടച്ച് നിൽക്കാൻ പറഞ്ഞു.

ഭഗവാൻ തന്റെ യോഗ ശക്തി കൊണ്ട് അഗ്നിപാനം ചെയ്ത്, പശുക്കളേയും ഗോപന്മാരേയും കാട്ടുതിയ്യിൽ നിന്ന് രക്ഷിച്ചു.

അതെ കണ്ണൻ മണ്ണ് തിന്നും, ഗോപികാ ഗൃഹത്തിൽ നിന്ന് വെണ്ണ കട്ടു തിന്നും. പൂതനാ സ്തനത്തിലെ വിഷവും പാനം ചെയ്യും.

ഈ അടുത്ത ദിവസം ഗുരുവായുരമ്പലത്തിലെ തിടപ്പള്ളിയിലെ അഗ്നിബാധയിൽ നിന്ന് എല്ലാവരേയും രക്ഷിച്ചത് ഭഗവാൻ കണ്ണനുണ്ണി അഗ്നിപാനം ചെയ്തു കൊണ്ടാണ്.

മണ്ണു തിന്ന കണ്ണന്റെ വായ പരിശോധിച്ച് ഭൂലോകം കണ്ട് പരവശയായ യശോദാമ്മയേയും കണ്ണനേയും കളഭത്താൽ അലങ്കരിക്കാറുണ്ട്. പക്ഷെ യോഗ ശക്തി കൊണ്ട് അഗ്നി പാനം ചെയ്ത കണ്ണന്റെ രൂപം ആരും ദർശ്ശിച്ചിട്ടില്ല.  "കൃഷ്ണാ ഗുരുവായുരപ്പാ രക്ഷിക്കണ്ണേഎന്ന് ഉറക്കെ വിളിച്ച് എല്ലാവരും  ഒരു നിമിഷം കണ്ണടച്ച് കണ്ണനെ വിളിച്ച് കേഴുകയായിരുന്നു.

കണ്ണൻ ആ വിളി കേട്ടു, നമ്മളെ അഗ്നിഭയത്തിൽ നിന്നും മോചിപ്പിച്ചു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ.9048205785.

No comments:

Post a Comment