Thursday, February 20, 2020

മഹാശിവരാത്രി
എല്ലാത്തിന്റെയും ആത്മാവാണ് ശിവൻ. ആത്മാവും ശിവനും തമ്മിൽ അന്തരമില്ല. ശിവന്റെ ദിവസമാണ് ശിവരാത്രി. എവിടെയാണോ സൗന്ദര്യവും, സത്യവും ഉദാരതയുമുള്ളത് അവിടെ ശിവനുണ്ട്. ശിവന്റെ സാന്നിധ്യമില്ലാത്ത ഒരിടവും ഇല്ല. എന്നാൽ ശിവൻ ഒരു വ്യക്തിയല്ല. മുഴുവൻ സൃഷ്ടിയുടെയും സത്തയായ ആ തത്വമാണ് ശിവൻ. സൃഷ്ടിയുടെ മുഴുവൻ സത്തയായി ശിവൻ സൃഷ്ടിയിലാകമാനം വിരാജിക്കുന്നു.
മഹാശിവരാത്രിയിൽ നമ്മൾ ധ്യാനിച്ചും, ആനന്ദിച്ചും, ഉള്ളിലെ ശിവതത്വത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. ഒരു വർഷത്തിൽ ചില ദിവസങ്ങളിലും സമയങ്ങളിലും നമ്മുടെ മാനസികാരോഗ്യവും ആത്മീയ പ്രഭാവവും വർദ്ധിക്കും. അങ്ങനെ ഒരു ദിവസമാണ് മഹാശിവരാത്രി.
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ ദിവ്യ സാന്നിദ്ധ്യത്തിൽ ബാംഗ്ലൂർ ആശ്രമത്തിലും, കേരളത്തിൽ സ്വാമിജി/ബ്രഹ്മചാരിമാരുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് ജില്ലയിലെ മൂടാടി ആശ്രമത്തിലും, എറണാകുളം ജില്ലയിലെ കാലടി ആശ്രമത്തിലും, കൊല്ലം ജില്ലയിലെ തോപ്പിൽ കടവ് ആശ്രമത്തിലും തിരുവനന്തപുരം ജില്ലയിലെ മരുതംകുഴി ആശ്രമത്തിലും നമുക്ക് ഈ മഹാശിവരാത്രി ആഘോഷിക്കാം.

ശിവരാത്രി
ആന്തരികശാന്തിയുടെ ആഘോഷമാണ് ശിവരാത്രി.
ശിവതത്ത്വ० ഭൂമിയെ സ്പർശിക്കുന്ന ദിവസമാണ് മഹാശിവരാത്രി. ചേതന, തേജോവലയം അഥവാ ദിവ്യലോക० (ഭൂമിയിൽ നിന്നു० 10 ഇഞ്ച് മാത്രം ഉയരെയുള്ളത്) , ഭൂമിതത്ത്വത്തെ മഹാശിവരാത്രിയിൽ സ്പർശിക്കുന്നു. ഭൗതികതയു० ആദ്ധ്യാത്മികതയുമായുള്ള സ०ഗമ०.
സകലതിന്റെയു० ആത്മസത്തയാണ് ശിവൻ- ആത്മാവു० ശിവനു० തമ്മിൽ വ്യത്യാസമില്ല തന്നെ.
നിങ്ങളുടെ സഹജഭാവ० ശിവമാണ്. ശിവമെന്നാൽ ശാന്തിയാണ്, അനന്തതയാണ്, സൗന്ദര്യമാണ്, അദ്വൈതമാണ്.
രാത്രിയെന്നാൽ 'അഭയ० പ്രാപിക്കുക' എന്നർത്ഥ०. ശിവരാത്രിയെന്നാൽ ശിവനിൽ (ആത്മാവിൽ) അഭയ० പ്രാപിക്കുക എന്നാണ്. അവനവനിൽ തന്നെയുള്ള ശിവതത്വത്തെ ആഘോഷിക്കലാണത്.
ശിവപുരാണത്തിൽ, പാർവതി ശിവനോട് ഏറ്റവും പ്രീതികരമായിട്ടുള്ളത് എന്താണെന്ന് ചോദിച്ചു. ശിവൻ മറുപടി നൽകി, "ഫാൽഗുനത്തിലെ അമാവാസി കഴിഞ്ഞുള്ള 14ാമത്തെ രാത്രിയാണ് എനിക്ക് ഏറ്റവു० പ്രിയങ്കരമായ ദിവസ०. അത് മഹാശിവരാത്രിയാണ്".
രാത്രി ആഴമേറിയ വിശ്രമവു० ശാന്തിയു० തരുന്നു. മൂന്നു വിധത്തിലുള്ള ശാന്തി ആവശ്യമാണ് :
1. ഭൗതിക ശാന്തി
2. മാനസിക ശാന്തി
3. ആത്മശാന്തി

നിങ്ങൾക്കു ചുറ്റു० അസ്വസ്ഥതകളുണ്ടെങ്കിൽ നിങ്ങൾക്ക് ശാന്തമാകാൻ സാധിക്കില്ല. അന്തരീക്ഷവു० ശാന്തമായിരിക്കണ०. ശരീരത്തിലു०, മനസ്സിലു० ആത്മാവിലു० ശാന്തിയുണ്ടായിരിക്കണ०. നിങ്ങളുടെ അന്തരീക്ഷ० ശാന്തമായിരിക്കാ०, നിങ്ങൾക്ക് നല്ല ആരോഗ്യ० ഉണ്ടായിരിക്കാ०, മനസ്സിൽ ഒരളവു വരെ ശാന്തിയുണ്ടാവാ०, എന്നാൽ ആത്മാവ് അസ്വസ്ഥമെങ്കിൽ, യാതൊന്നിനു० നിങ്ങൾക്ക് സുഖ० നൽകാൻ സാധിക്കുകയില്ല. അതിനാൽ ആത്മശാന്തി പ്രധാനമാണ്.

മനസ്സു० ബുദ്ധിയു० അഹവു० ഈശ്വരീയതയിൽ വിശ്രമിക്കുമ്പോഴാണ് യഥാർത്ഥ വിശ്രമം, ഏറ്റവും ഗാഢവിശ്രമ०. അതിനാൽ ശിവരാത്രിയിൽ ധ്യാന० ചെയ്യുന്നത് ഉത്തമമാണ്.
ധ്യാനത്തിനായുള്ള ദിന०
ഒരു സാധകനെ സ०ബന്ധിച്ചിടത്തോള० ശിവരാത്രി പുതുവർഷ० പോലെയാണ്. ആത്മീയവളർച്ചയ്ക്കു० ഭൗതിക നേട്ടങ്ങൾക്കു० വളരെ ശുഭദിനമായിട്ടാണ് ഇത് കരുതപ്പെടുന്നത്.
അന്നത്തെ രാത്രിയിൽ, ഗ്രഹങ്ങൾ പ്രത്യേകമായ സ്ഥാനങ്ങളിലൂടെ ചരിക്കുമ്പോൾ, ധ്യാനത്തിന് വളരെയേറെ ശുഭകരമായ അവസരമായി കണക്കാക്കപ്പെടുന്നു. അന്ന് ഉറക്കമിളച്ച് ധ്യാനതിരതരാകുന്നത് വളരെ ഗുണപ്രദമാണ്.
പണ്ടുകാലത്ത്, മുതിർന്നവർ പറയാറുണ്ട്, " നിങ്ങൾക്ക് വർഷ० മുഴുവനു० ധ്യാനിക്കാൻ പറ്റുന്നില്ലെങ്കിൽ, വർഷത്തിലൊരിക്കൽ ശിവരാത്രിയിൽ ഉണർന്നിരുന്ന് ധ്യാനിക്കൂ" എന്ന്.
നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ ഉറങ്ങിക്കിടക്കുന്ന ദൈവികതയെ ഉണർത്തൂ- ഇതാണ് ഇതിന്റെ സന്ദേശം. ദൈവികത നിങ്ങളുടെ ഉള്ളിലാണ്, അത് ഉണരട്ടെ!

ഉപവാസത്തിന്റെ ദിന०
ധാരാളം ഭക്തർ, ത്രിഗുണങ്ങളുടെ, അതായത് സത്വ-രജസ്-തമോ ഗുണങ്ങൾ, സന്തുലനത്തിനായി ശിവരാത്രിയിൽ ഉപവാസം അനുഷ്ഠിക്കാറുണ്ട്.
അമിതാഹാരമില്ലാതെ, വളരെ ലളിതമായ ഭക്ഷണം കഴിച്ച്, ഈ ദിവസം ധ്യാനത്തിൽ ചിലവഴിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് സഹായിക്കുന്നു- ഇതാണ് പണ്ടുകാലത്ത് വിശ്വാസ०.
വെള്ളത്തിൽ കുതിർന്ന സ്പോഞ്ജ് പോലെ, അഥവാ സിറപ്പിലുള്ള രസഗുള പോലെ, മനസ്സും ശരീരവും ശിവതത്ത്വത്തിൽ വിശ്രമിക്കുമ്പോൾ, ചെറിയ ചെറിയ ആഗ്രഹങ്ങൾ നിഷ്പ്രയാസം നിവർത്തിക്കപ്പെടുന്നു.
ഇതിന്റെ അർത്ഥ० മറ്റു ദിവസങ്ങളിൽ ഇത് സ०ഭവിക്കുകയില്ല എന്നല്ല. നിങ്ങളുടെ ഹൃദയം തുറന്ന് മനസ്സ് ശാന്തമാകുമ്പോൾ, പ്രാർത്ഥനകൾക്ക് ഉത്തര० ലഭിക്കുന്നു.
സാധാരണയായി, ആളുകൾ വളരെ മിതമായി, ഫലങ്ങൾ ഒക്കെ കഴിച്ച് ഉപവസിക്കുന്നു. ജലപാനം പോലുമില്ലാതെയുള്ള ഉപവാസത്തിന് ഞാൻ നിർദ്ദേശിക്കുകയില്ല. അല്പം ഫലങ്ങളും, എളുപ്പത്തിൽ ദഹിക്കുന്ന ലളിതമായ ആഹാരവു० കഴിച്ച് പകൽ ഉണർന്നിരുന്ന് രാത്രിയിൽ ധ്യാന० ചെയ്യൂ. രാത്രി മുഴുവനും ധ്യാനിക്കണമെന്നില്ല, അൽപ്പനേരത്തേക്ക് മാത്രം.

പുണ്യകീർത്തനങ്ങൾ പാടുവാനുള്ള ദിന०
രുദ്രാഭിഷേകത്തോടു (വൈദികമന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടു കൂടി ശിവലി०ഗത്തിൽ ക്ഷീര०, തൈര്, തേൻ, പനിനീർ എന്നിവയാൽ ധാര നടത്തുന്ന പൂജ) കൂടിയാണ് ശിവരാത്രി ആഘോഷിക്കുന്നത്.
നിങ്ങൾക്കറിയാമോ, വൈദിക മന്ത്രങ്ങൾ ഉരുവിടുമ്പോൾ അന്തരീക്ഷത്തിൽ വലിയ മാറ്റ० സംഭവിക്കുന്നു. അന്തരീക്ഷ० ശുദ്ധമാകുന്നു, ശുഭത വർദ്ധിക്കുന്നു, അശുഭകർമ്മങ്ങൾ നിർജ്ജീവമാകുന്നു, പ്രകൃതി ആഘോഷത്തിലാറാടുന്നു. അതിനു വേണ്ടിയാണ് സകലതിന്റെയു० നന്മയ്ക്കായി സഹസ്ര० വർഷങ്ങളായി രുദ്രാഭിഷേക० ചെയ്തു വരുന്നത്.
'യഥാകാലം വർഷമുണ്ടാകട്ടെ, നല്ല വിളവുണ്ടാകട്ടെ, ആരോഗ്യം, ഐശ്വര്യ०, സമ്പത്ത്, ജ്ഞാന०, മുക്തി എന്നിവയുണ്ടാകട്ടെ, എന്നിങ്ങനെയുള്ള പ്രാർത്ഥനയിലാണ് ഇത് നടത്തുന്നത്.
ഈശ്വരനുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താനാണ് രുദ്രാഭിഷേക० നടത്തുന്നത്.
- 🌹ഗുരുദേവ്🌹

No comments:

Post a Comment