Saturday, February 22, 2020

ഭഗവാന് രാമചന്ദ്രൻ പറഞ്ഞു;- 'എനിക്ക് മൂന്നു വ്രതങ്ങളുണ്ട്. അതൊരിക്കലും തെറ്റാറില്ല. ഒന്നാമത്തേത് വാക്കാണ്. ഒരു വാക്കുമാത്രമേ ഞാന് പറയാറുള്ളൂ. ഒരിക്കലുമതിനു മാറ്റമില്ല. രണ്ടാമത്തേത് ഏകപത്നീ വൃതം. മൂന്നാമത്തേത് ആയുധമാണ്. ഒരാളെ വധിക്കണമെന്നു വന്നാല് ഒരു ശരം മാത്രമേ ഞാന് അയയ്ക്കാറുള്ളൂ. രണ്ടാമതൊരു ശരം ആര്ക്കു വേണ്ടിയും നാളിതു വരെ അയയ്‌ക്കേണ്ടി വന്നിട്ടില്ല. ഒരു വാക്ക്, ഒരു ശരം, ഒരു പത്‌നി ഇതാണെന്റെ മൂന്നു വ്രതങ്ങള്. ഒരിക്കലും ഈ വ്രതത്തിന് ഭംഗം വരാതിരിക്കാന് അങ്ങ് എന്നെ അനുഗ്രഹിക്കണം' എന്നു പറഞ്ഞ ശ്രീരാമനെ വ്യാസമഹര്ഷി അതു പ്രകാരം തന്നെ അനുഗ്രഹിച്ചു.

No comments:

Post a Comment