Monday, February 17, 2020

🙏എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടികണ്ണന്റെ ഒരു ദിനം.നിർമാല്യം മുതൽ തൃപ്പുക വരെ.

ഉച്ച പൂജ കളഭാലങ്കാരം (58)
കണ്ണനെ മോഹിനീ വേഷത്തിൽ കളഭത്താൽ അലങ്കരിക്കുന്നത് വളരെ വിശേഷമാണ്.

ഈ കളഭാലങ്കാര ദർശനം വളരെ പുണ്യമാണ്. എല്ലാ കാമനകളിൽ നിന്നും മനസ്സിനെ നിയന്ത്രിക്കാനും, കർമ്മഫലത്തിന് അനുസരിച്ചാണ് എല്ലാം വന്ന് ഭവിക്കുന്നതെന്നും, ശ്രി അമ്പാടി കണ്ണൻഈ അലങ്കാരത്തിലൂടെ നമ്മുക്ക് ജീവിതദർശനമരുളുന്നു.ചിത്തവൃത്തിനിരോധനത്തിന്സഹായമാണ് ഈ മോഹീ നീ വേഷ ദർശനം. കണ്ണന്റെ ഉച്ചപ്പുജയകുന്ന ക്രിയായോഗം എന്നാൽ ചിത്ത വൃത്തികളുടെ നിരോധനം തന്നെയാണ്.ഭക്തി യോഗത്തിന്റെ ഒരു അത്യുനത ഭാവം തന്നെയാണ് ഈ ദർശന ലയം.

പാലാഴി കടഞ്ഞെടുത്ത അമൃത് നഷ്ടപ്പെട്ടപ്പോൾ അത് വീണ്ടെടുക്കാൻ വേണ്ടിയാണ് കണ്ണൻ ഇന വേഷമണിഞ്ഞത്.

വളരെ അപൂർവ്വമായേ ഈ അലങ്കാരം ഉച്ചപ്പൂജക്ക് കളഭാലങ്കാരമായി പതിവുള്ളു.

മഹാദേവനായ ശങ്കരനെ പോലും മോഹിപ്പിച്ചാതാണീ ഈ മോഹിനീ വേഷം.

കണ്ണൻ സ്വീകരിച്ച ഒരു സ്ത്രീ രൂപമാണ് അത്. അത് വിഷയാസക്തമാർക്ക് ആകർഷകമാണ്. കാമവികാരത്തെ നശിപ്പിക്കുന്നതാണ്.

ത്രിപുര സുന്ദരിയായ, ശ്രീ മാതാവായ, പാർവ്വതീദേവിയോടു കൂടി ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൽ വന്നാണ് ദേവ ശ്രേഷ്ഠനായ ശ്രീ ശങ്കൻ ഈ മോഹിനീ രൂപം ദർശിച്ചത്.

അത്ഭുതകരങ്ങളായ പുഷ്പ്പങ്ങൾ, ഫലങ്ങൾ., തളിരുകൾ നിറഞ്ഞ ഒരു പൂന്തോട്ടം.

അതിൽ പന്തടിച്ച് കളിക്കുന്ന പരമ സുന്ദരീ രൂപ മണിഞ്ഞ കണ്ണന്റെ മോഹിപ്പിക്കുന്ന കളഭച്ചാർത്ത് രൂപം. പരമ സുന്ദരിയും, യുവതിയുമായ മോഹിനീ യുടെ അരയിലെ പട്ടാoമ്പരത്തിന് മേലേ രത്നങ്ങൾ പതിച്ച പൊന്നരഞ്ഞാണം.

പന്തടിച്ച് കളിക്കുന്ന ആ മോഹിനീരൂപം കണ്ട് ശങ്കരൻ മോഹിച്ച ശങ്കരമോഹനരൂപം.ബ്രഹ്മചര്യ നിഷ്ഠയുള്ള മേശാന്തി മാർ ഗുരുവായൂർ ശ്രീലക ത്തെ ഗർഭഗൃഹത്തിനുള്ളിൽ കണ്ണനെ അലങ്കരിക്കുന്നു.

പന്തടിച്ച് കളിക്കന്നതിനിടയിൽ ആ കന്യാരത്നം പരമശിവനെ ഒന്ന് കടാക്ഷിച്ചു.പരമ ശിവൻ അങ്ങോട്ടും നോക്കി.

ഈ ശങ്കരമോഹന ദർശനപുണ്യത്താൽ ഹരിഹര സുതനായ ശ്രീ ധർമ്മ ശാസ്താവ് പുരുഷാർത്ഥങ്ങൾ നൽകി നമ്മേ അനുഗ്രഹിക്കുന്നു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments:

Post a Comment