Wednesday, February 19, 2020

നാഭീ ഹൃത് കണ്ഠ രസനെ

ആദിപരാശക്തി
```````````````````````
"പരാവാങ്മൂലചക്രസ്ഥാ
പശ്യന്തീ നാഭിസംസ്ഥിതാ
ഹൃദിസ്ഥാ മധ്യമാ ജ്ഞേയാ
വൈഖരീ കണ്ഠദേശഗാ"
ആദിപരാശക്തി പ്രാണ ശക്തിയുമായി മൂലാധാരചക്രത്തിൽ കേന്ദ്രീകരിക്കുന്ന അവസ്ഥയെ പരാ എന്നും.
അവിടുന്ന് പരാശക്തി ഉയർന്ന് ചിത്തുമായി ലയിച്ചു നാഭിയിൽ കേന്ദ്രീകരിക്കുന്ന അവസ്ഥയെ പശ്യന്തീഎന്നും.
പരാശക്തിയും പശ്യന്തീയും മനസുമായി ലയിച്ചു ഹൃദയങ്ങളുടെ* മധ്യത്തിലായി കേന്ദ്രീകരിക്കുന്ന അവസ്ഥയെ മധ്യമാ എന്നും.
പ്രാണ ശക്തിയായ പരാശക്തിയും, ചിത്ത് ശക്തിയായ പശ്യന്തീയും, മനോശക്തിയായ പ്രകൃതിയും (സ്ത്രണം)
കണ്ഠത്തിലും (അനുനാസികയിലും)കേന്ദ്രീകരിക്കുന്ന അവസ്ഥയെ വൈഖരി എന്നും ആയി ആദിപരാശക്തിയെ ശബ്ദബ്രഹ്മരൂപത്തിൽ ദർശിക്കാനും,കേൾക്കാനും നിശ്ചയമായി സാധിക്കും.
എന്നാൽ ആദിപരാശക്തിയെ ഇന്ദ്രിയങ്ങൾകൊണ്ടോ മനസുകൊണ്ടോ അറിയാൻ സാധിക്കില്ല,
ബുദ്ധികൊണ്ട് മനസിലാക്കാൻ സാധിക്കില്ല, അതിനെല്ലാം ഉപരി ആണ് അവൾ.
ആദിപരാശക്തി അനുഭൂതി ആകുന്നു. അനുഭവിക്കാൻ ചിത്തശുദ്ധിയിലൂടെ മാത്രമേ സാധിക്കുകയുള്ളു
പിന്നെ എന്തിന് എഴുതണം? പിന്നെ എന്തിന് പറയണം?
ജിജ്ഞാസുക്കൾ കണ്ടെത്തിക്കോട്ടെ..
"സര്‍വ്വം ഖല്വിദ മേ വാഹം
നാന്യ ദസ്തി സനാതനം"
biju pillai

No comments:

Post a Comment