ആദ്യം പ്രാരാബ്ധമുണ്ടായി; പിന്നീട് അതിനനുസരിച്ചുള്ള ഒരു ശരീരമെടുക്കുന്നു എന്നാണ്. അതായത് പ്രാരാബ്ധത്തിന്റെ വികസിച്ച രൂപമാണ് ശരീരം.
How to get free (അഥവാ നിത്യനിരന്തര ശാന്തി) എന്നതാണ് പരമമായ ലക്ഷ്യം. അതിന് ഈ പ്രാരാബ്ധത്തെ അഥവാ വാസനയെ പരിഹരിക്കേണ്ടിയിരിക്കുന്നു, ഒഴിച്ചുനീക്കേണ്ടിയിരിക്കുന്നു. അതിനു ഗീതാകാരൻ കർമ്മയോഗത്തെ പറഞ്ഞു എന്നു മാത്രം.
ലോകം നന്നാക്കാനല്ല നാമിവിടെ വന്നിരിക്കുന്നത്; വിവേകാനന്ദസ്വാമികൾ പോലും അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ കർമ്മകാലുഷ്യമായ ഈ ലോകത്തിന്റെ നിസ്സാരതയെ എടുത്തുപറയുന്നുണ്ട്.
ഗീതാകാരൻ കർമ്മയോഗത്തെ പറയാനാണ് ഗീതയെ ചമച്ചിരിക്കുന്നത് എന്നൊരു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്; കർമ്മത്തെയോ കർമ്മയോഗത്തെ മാത്രമോ പറയാനല്ല, മറിച്ച് യോഗത്തെ അഥവാ യോഗവിദ്യയെ പറയാനാണ് ഗീത. കർമ്മയോഗത്തെപ്പോലെത്തന്നെ കർമ്മസന്യാസയോഗത്തെയും ഭക്തിയോഗത്തെയും ജ്ഞാനയോഗത്തെയുമൊക്കെ ഗീത സുവ്യക്തമായിട്ടു പറയുന്നു.
ശരിയാണ്; സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം കർമ്മയോഗം വളരെ പ്രധാനമാണ്. എന്നാൽ അവിടംകൊണ്ടവസാനിക്കുന്നില്ല; കർമ്മത്തെ ഭഗവദർപ്പിതമായി ചെയ്ത് കർമ്മവാസനയെ മെരുക്കി,
ഭക്തിയും ജ്ഞാനവുമൊക്കെ വ്രതമായിട്ടെടുത്ത് നിത്യജീവിതചര്യയായി മാറുമ്പോൾ മാത്രമേ ഭഗവാന്റെ വിഭൂതിയോഗവും വിശ്വരൂപദർശനയോഗവും പുരുഷോത്തമയോഗവും മോക്ഷസന്യാസയോഗവുമൊക്കെ തിരിച്ചറിയപ്പെടുകയുള്ളൂ.
കർമ്മയോഗത്തിൽനിന്നാരംഭിച്ച് ഗീതയാകുന്ന വടവൃക്ഷത്തിന്റെ അനന്ത ശാഖകളിലേക്ക് മനുഷ്യൻ സ്വയം പടർന്നുപന്തലിക്കേണ്ടതുണ്ട്; അപ്പോഴാണ് യോഗത്തിന്റെ അഥവാ സച്ചിദാനന്ദ ലഹരിയെ നിത്യനിരന്തരമായി അനുഭവിക്കാൻ സാധിക്കുന്നത്.
Sudha Bharath

No comments:
Post a Comment