Wednesday, February 12, 2020

ദേവാമൃതം പകര്‍ന്ന് മുക്താബായ്

Wednesday 12 February 2020 4:00 am IST
മീരയെപ്പോലെ ജീവിതത്തിന്റെ നശ്വരതയെ ഭക്തിയിലൂടെ അടയാളപ്പെടുത്തിയ സംന്യാസിനിയാണ് മുക്താബായ്. മഹാരാഷ്ട്രയിലെ ഭക്തകവിയായിരുന്ന ധ്യാനേശ്വറിന്റെ ഇളയ സഹോദരിയായിരുന്നു മുക്താബായ്. പൂനെയിലെ അലന്ദിയില്‍ ജനനം (1279 1297). പതിനെട്ടു വര്‍ഷത്തെ ആയുസ്സ്.
കൃഷ്ണഭക്തിയില്‍ നിന്ന് വിശ്വാസത്തിന്റെ ശക്തി ആര്‍ജിച്ചെടുത്ത മീര. ഭക്തിമുന്നേറ്റ സംസ്‌കാരത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട മീരാഭജനുകള്‍. മീരയെപ്പോലെ ജീവിതത്തിന്റെ നശ്വരതയെ ഭക്തിയിലൂടെ അടയാളപ്പെടുത്തിയ സംന്യാസിനിയാണ് മുക്താബായ്.
മഹാരാഷ്ട്രയിലെ ഭക്തകവിയായിരുന്ന ധ്യാനേശ്വറിന്റെ ഇളയ സഹോദരിയായിരുന്നു മുക്താബായ്. പൂനെയിലെ അലന്ദിയില്‍ ജനനം( 1279 1297). പതിനെട്ടു വര്‍ഷത്തെ ആയുസ്സ്. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ മാതാപിതാക്കളെ നഷ്ടമായി.
മൂത്തസഹോദരന്‍ നിവൃത്തിനാഥില്‍ നിന്ന് ചെറിയപ്രായത്തില്‍ തന്നെ മുക്ത വേദവും ഉപനിഷത്തുകളും മറ്റു പുരാണങ്ങളും പഠിച്ചു. യോഗയും ധ്യാനവും അഭ്യസിച്ചു. ആധ്യാത്മികജ്ഞാനം ആകുവോളം നേടിയ മുക്താബായുടെ പിന്നീടുള്ള ശ്രമങ്ങളത്രയും അവയെല്ലാം സാധാരണക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലായിരുന്നു. ലൗകികജീവിതത്തിന്റെ പ്രതാപങ്ങളിലൊന്നും അവരുടെ മനസ്സുടക്കിയില്ല. സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ചജീവിതം. ഭക്തിഭാവങ്ങള്‍ മാത്രം നിറഞ്ഞ മനസ്സിലേക്ക് മറ്റൊരു ചിന്തയ്ക്കും മുക്ത ഇടം നല്‍കിയില്ല. മുക്തയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എപ്പോഴും വന്‍ജനക്കൂട്ടമായിരുന്നു. 
മറാത്താജനതയെ ഏറെ സ്വാധീനിച്ചിരുന്ന മുക്താബായിയുടെ വചനങ്ങളിലൂടെ:
*എല്ലായ്‌പ്പോഴും ഭക്തിയോടെ ഇരിക്കുക, ഈശ്വരനെ പുകഴ്ത്തുക, ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും.
* ദാനകര്‍മങ്ങള്‍ ചെയ്യുക, എങ്കില്‍ ഈശ്വരന്‍ എന്നും നിങ്ങളുടെയുള്ളില്‍ വസിക്കും.
 * വരുംവരായ്മകളെക്കുറിച്ച് ചിന്തിച്ചിരിക്കരുത്. അതെല്ലാം ഈശ്വരന്‍ നേരത്തേ നിശ്ചയിച്ചു. ഇന്നിനെക്കുറിച്ചു മാത്രം ചിന്തിക്കുക, മറ്റുള്ളവര്‍ക്ക് നല്ലതു ചെയ്ത് ജീവിക്കുക.   
 *മറ്റുള്ളവരെ ചീത്തവാക്കുകള്‍ പറഞ്ഞ് വേദനിപ്പിക്കരുത്. മറ്റുള്ളവരോട് എപ്പോഴും മാന്യമായി പെരുമാറുക. 
 *മാതാപിതാക്കളെ ബഹുമാനിക്കുക, ഭക്ഷണവും പരിചരണവും നല്‍കി വാര്‍ധക്യത്തില്‍ അവരെ സംരക്ഷിക്കുക, 
 * നിഷ്ഠയോടെ കര്‍മം ചെയ്യുക. ബാക്കിയെല്ലാം ഇൗശ്വരന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുക. ഈശ്വരന്‍ എപ്പോഴും നിങ്ങളുടെ രക്ഷയ്ക്കായി കൂടെയുണ്ടാകും.
 * ദുഷ്ചിന്തകള്‍ മനസ്സില്‍ നിന്നകറ്റുക. അല്ലെങ്കില്‍ അവ നിങ്ങളുടെ സമാധാനം തകര്‍ക്കും. ആവശ്യത്തിലേറെ ധനം സമ്പാദിക്കരുത്. സമ്പാദ്യത്തിലൊരു പങ്ക് പാവങ്ങള്‍ക്കു നല്‍കണം. മരണശേഷം ധനം ഒരിക്കലും നമ്മോടൊപ്പം വരില്ല. കര്‍മഫലം മാത്രമേ മരണത്തിലും നമ്മെ അനുഗമിക്കൂ.

No comments:

Post a Comment