Thursday, March 12, 2020

അവധൂത ചിന്തകൾ
**************************
1. മനസ്സിലായില്ലെങ്കിലും മനസ്സിലായി എന്ന് പറയുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.
2. മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് മറ്റുള്ളവർ ആരാണെന്നു മനസ്സിലാക്കൂ..
3. സ്വയം മനസ്സിലായി എന്ന് തോന്നൽ വന്നു എങ്കിൽ എന്ത് മനസ്സിലായി എന്ന് സ്വയം ചോദിച്ചു നോക്കണം..
4. ഒറ്റനോട്ടത്തിൽ എനിക്ക് എല്ലാം മനസ്സിലാക്കുവാൻ കഴിവുണ്ട് എന്ന് പറയുന്നവന് എന്തുകൊണ്ടാണ് സ്വയം മനസ്സിലാക്കാൻ സാധിക്കാത്തത്?
5. മനസ്സടക്കി വെച്ചവന് മാത്രമേ എല്ലാം മനസ്സിലാക്കി എടുക്കുവാനാകൂ.
6. മനസ്സിലാകാത്തത് മനസ്സിലായില്ല എന്ന് പറയുന്നവൻ മാത്രമേ മനസ്സിലാക്കി തുടങ്ങുകയുള്ളൂ.
7. ഈശ്വരന് നമ്മളെ മനസ്സിലാക്കേണ്ട കാര്യമില്ല. നമ്മൾക്ക് ഈശ്വരനെ മനസ്സിലാക്കേണ്ട കാര്യമുണ്ട്.
8. മനസ്സിലാക്കി മനസ്സിലാക്കി അവസാനം മനസ്സിനെ കളയാൻ വയ്യാതെ ആക്കി.
9. മനസ്സിനെ മനസ്സിലാക്കാത്തവൻ എന്ത് മനസ്സിലാക്കിയാലും ഒന്നും മനസ്സിലാവില്ല..
10. മനസ്സിലായില്ലെങ്കിൽ മനസ്സിലായില്ല എന്ന് പറയുന്നവനാണ് മനസ്സിലായില്ല എന്നത് മനസ്സിലായവൻ.
അവധൂത് ഗുരുപ്രസാദ്

No comments:

Post a Comment