Thursday, March 12, 2020

അനിത്യമസുഖം ലോകം ... ലോകമേ നിത്യമല്ല ,സുഖകരമായതു
മല്ല .ജനനം ദു:ഖം, മരണം ദുഃഖം .സുഖദു:ഖ സമ്മിശ്രമെന്ന് പറയാമെങ്കിലും ,ദു:ഖാനുഭവം തന്നെ കൂടുതൽ .. ജനിച്ചത് മുതൽ നന്നായി പഠിച്ചില്ലെങ്കിൽ ദുഃഖം ,നല്ല ജോലി കിട്ടിയില്ലെങ്കിൽ ദുഃഖം ,ഇനി ഇതൊക്കെയായി.. നല്ല രീതിയിൽ കല്യാണം കഴിഞ്ഞില്ലെങ്കിലോ അതും ദുഃഖം ,കുട്ടികളുണ്ടായില്ലെങ്കിൽ ദു:ഖം ,കുട്ടികളുണ്ടായി .. നല്ല രീതിയിൽ വളർന്നില്ലെങ്കിൽ ദുഃഖം ,ധനമില്ലെങ്കിൽ ദു:ഖം .അങ്ങിനെ അങ്ങിനെ നീളുന്നു ആ പട്ടിക .പ്രത്യേകിച്ചും നമ്മുക്ക് ഉള്ളതിനെ സ്മരിച്ച് അതിൽ കൃതാർത്ഥരാകാൻ തീരെ വശമില്ലല്ലോ .ഇല്ലാത്തതിന്റെ പിന്നാലെ ഓടിയുള്ള ശീലമേ ഉള്ളൂ .അപ്പൊ ദുഃഖം അകന്ന സമയവുമുണ്ടാകാൻ പ്രയാസം.. സുഖവും ,ദുഃഖവും ,ജ്ഞാനാജ്ഞാനവുമെല്ലാം ബ്രഹ്മം തന്നെ എന്ന സത്യബോധത്തിലുണരും വരെ ഇതനുഭവിച്ചേ പറ്റൂ ..
ശ്രീ നാരായണ ഗുരുദേവൻ തന്റെ ശിവ ശതകം എന്ന കൃതിയിൽ വളരെ സ്പഷ്ടമായി പറയുന്നു,
"സുഖവുമൊരിക്കലുമില്ല ദുഃഖമല്ലാതിഹ പരലോകവുമില്ല തെല്ലു പോലും "എന്ന് ..
jyothi kadavath

No comments:

Post a Comment