Thursday, March 12, 2020

[13/03, 03:38] Praveen Namboodiri Hindu Dharma: '          (88)

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവ വിശേഷങ്ങൾ:

ഉത്സവം രണ്ടാം ദിവസം രാവിലെ എട്ടു് ദിക്ക് ധ്വജ ദേവതന്മാരുടെ കയ്യിലും വർണ്ണ കൊടികൾ നൽകി പൂജ ചെയ്യുന്നു.

മുളയറയിൽ ബീജാരോപണ പൂജകൾ കഴിഞ്ഞാണ് ധ്വജ പൂജ.

പന്തീരടിപൂജക്ക് ശേഷം പാണി കൊട്ടി  ഉത്സവ ശ്രീഭൂതബലി ആരംഭിച്ചു.

ശ്രീഭൂതബലിക്ക് നാലമ്പലത്തിൽ തെക്ക് ഭാഗത്ത് ശ്രീ ഗുരുവായുരപ്പനെ സാക്ഷിനിർത്തി സപ്ത മാതൃക്കൾക്ക് ബലിതൂവി.

 കണ്ണൻ പൊൻ പഴുക്കാമണ്ഡപത്തിൽ കനക പീഠത്തിൽ  വീരാളി പട്ടിലിരുന്നു ഭക്ക ജനങ്ങൾക്ക് ദർശനമരുളി.

ഭദ്രദീപങ്ങളാലും, ഛത്ര ചാമരാദികളാലും, മാല്യ തോരണങ്ങളാലും അലങ്കരിച്ച പഴുക്കാമണ്ഡപത്തിൽ സപ്തമാതാ ക്കൊളോടൊപ്പം കണ്ണനിരുന്നു .

സപ്തമാതൃക്കൾക്കും, വീരഭദ്രനും ഗണപതിക്കും  ഹവിസ്സ് നൽകി പൂജചെയ്തു.

ശ്രീ ഗുരുവായുരപ്പന്റെ വലത് ഭാഗത്ത് പ്രാസാദ ദേവനായ  ദക്ഷിണാ മൂർത്തി,

ദക്ഷിണാമൂർത്തിക്ക് മുന്നിൽ സപ്തമാതാക്കളായ
1.ബ്രഹ്മാണി 2.മാഹേശ്വരി 3. കൗമാരി ദേവി, 4 വൈഷ്ണവി 5.വാരാഹി 6. ഇന്ദ്രാണി. 7. ചാമുണ്ഡീ ദേവി. എന്നിവർ ഭക്തജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു നില കൊണ്ടു.

എല്ലാം ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ നിശ്ചയമാണ്.

ഈ പുണ്യ ദേവതാ സന്നിധിയിൽ നടുക്ക് പുഞ്ചിരി തൂകി, ചക്ര ശംഖ, ഗദാ, പത്മം എന്നിവ ധരിച്ച്, മാറിൽ വനമാലയും കൗസ്തുഭം, ശ്രീവത്സവും ധരിച്ച് ശ്രീ ഗുരുവായുരപ്പൻ അനുഗ്രഹം ചൊരിഞ്ഞ് കനകമണ്ഡപത്തിൽ വാണരുളുന്നു.

ഈ പുണ്യ ദർശനത്തിനായി പതിനായിരങ്ങൾ ഗുരുവായുരിൽ ഉത്സവക്കാലത്ത് എത്തിച്ചേരുന്നു.

പുണ്യദർശന സൗഭാഗ്യം നേടുന്നു.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.
[13/03, 03:38] Praveen Namboodiri Hindu Dharma: (89)

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവവിശേഷങ്ങൾ :-

ഉത്സവ ദിനങ്ങളിൽ കണ്ണന്റെ കളഭാലങ്കാരം എത്രമനോഹരമാണെന്നോ?

കൊടിയേറ്റ പിറ്റേന്ന് ഉച്ചപൂജക്ക് ആനപ്പുറത്തിരുന്ന് ശീവേലിക്ക് നേതൃത്വം നൽകുന്ന കണ്ണന്റെ വിശ്വമോഹനമായ രൂപമാണു് കളഭത്താൽ അലങ്കരിച്ചിരിക്കുന്നത്.

ആനപ്പുറത്തിരുന്ന് ഒരു കയ്യിൽ വെന്നി കൊടി പാറിച്ച് മറുകയ്യിൽ പൊൻ മുരളിയുമായി കൈ രണ്ടും പൊക്കിപ്പിടിച്ച്  ഞാൻ ജയിച്ചേ എന്ന ഭാവത്തിലിരിക്കുന്ന കുസൃതിക്കണ്ണൻ.

അതെ രാവിലെ ആനയില്ലാ ശീവേലിക്ക് കീഴ്ശാന്തിയുടെ മാറിലർ മന്നിരുന്നാണ് ശീവേലി എഴുന്നള്ളിപ്പ് ഉണ്ടായത്

പിന്നെ കാഴ്ചശീവേലിക്ക് ആനകൾ അമ്പലത്തിൽ ഓടി എത്തുകയായിരുന്നു.

ആദ്യം എത്തിയ ഗോപീക ണ്ണന്റെ പുറത്ത് വിജയിയായ ഗോപികാ കണ്ണൻ കൊടിയുമായിരുന്ന് പൊൻ മുരളിയൂതി രസിക്കുന്ന കളഭചാർത്ത് ദൃശ്യം.

അന്ന് കളഭ ചാർത്തണിയിച്ചത് ഓതിക്കനായിരുന്നില്ല.കണ്ണന്റെ പ്രചോദിത മനസ്സ് ഓതിക്കനെ കൊണ്ട് അങ്ങിനെ ചെയ്യിപ്പിക്കുകയായിരുന്നു.

എന്തായാലും കണ്ണന്റെ ശിവേലിക്ക് ഗജവീരന്മാർ അണിനിരന്നു.

വെൺകൊറ്റ കുട ചൂടി, ആലവട്ട, ചാമരാദികളോടെ കോലത്തിലിരിക്കുന്ന കണ്ണൻ.

ഉത്സവകാലത്ത് കണ്ണന്, ശീവേലി, മേളത്തോടു കൂടിയ കാഴ്ചശിവേലി, ശ്രീഭൂതബലി, വിളക്കാചാരം, ഉത്സവബലി ഇങ്ങനെ ആചാരാനുഷ്ഠാനങ്ങൾ നിരവധിയാണ്.

ശീവേലി, ശ്രീ ഭൂതബലി ഉത്സവബലി, വിളക്കാചാരം എന്നിവയെപ്പറ്റി അടുത്ത ദിവസം.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ക്ഷേത്രം കീഴ്ശാന്തി.ഗുരുവായൂർ.9048205785.
[13/03, 03:38] Praveen Namboodiri Hindu Dharma: (90)

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവവിശേഷങ്ങൾ:-

ഉത്സവക്കാലത്ത് എല്ലാ ദിവസവും മൂന്നു നേരം ശിവേലിയും, രണ്ടു നേരം ശ്രീഭൂതബലിയും, രാത്രി വിളക്കാചാരവും എട്ടാം വിളക്കിന് ഉത്സവ ബലിയും നടത്തുന്നു.

രാവിലെ ഉഷ പൂജ കഴിഞ്ഞ് രാവിലത്തെ ശിവേലി നടത്തുന്നു.

ഉഷപൂജയുടെ സമാപ്തി സമയമായാൽ പൂർണ്ണ പുഷ്പാഞ്ജലിയർപ്പിച്ച് ശ്രീകൃഷ്ണ പാദ തീർത്ഥ പൂജ ചെയ്യുന്നു.

ഭഗവാന്റെ പാദത്തിൽ നിന്നുത്ഭവിച്ച് മഹാദേവ ശിരസിലൂടെ ഒഴുകിയെത്തുന്ന ആകാശ ഗംഗായെ പൂജാ ശംഖിലേക്ക് മന്ത്ര, തന്ത്ര പൂർവ്വം ആവാഹിച്ചു.

കൃഷ്ണപാദ തുളസി കൃഷ്ണ പ്രസാദമായി ശംഖിലർപ്പിച്ചു.

കണ്ണനുണ്ണിയുടെ കൈകളിൽ നിന്ന് അമൃത ധാര ശംഖിലെ ഗംഗാജലത്തിലേക്ക് പ്രവഹിക്കുന്നു.

ശംഖു തീർത്ഥo മുന്നിൽ തളിച്ച് ഗുരുപൂജ ചെയ്യുന്നു.

ശ്രീ ഗുരുവായുരപ്പന്റെ ഉഷപൂജ തൊഴുത് ആകാശവീഥിയിൽ ഭക്തിപൂർവം സ്ഥിതി ചെയ്യുന്ന ദേവ, അസുര, പിതൃ ഗണങ്ങൾക്കും തീർത്ഥ പ്രോക്ഷണ കർമ്മം നിർവഹിച്ചു.

ശ്രീകോവിലിന്റെ നട തുറന്ന് തീർത്ഥജലം ഭക്തന്മാർക്കായി സോപാനത്ത് സമർപ്പിക്കുന്നു.

പതിനായിരക്കണക്കിന് ഭക്തജനങ്ങൾ കൃഷ്ണപ്രസാദമായ ഗംഗാ തീർത്ഥപരിശുദ്ധി നേടി ദർശനപുണ്യം നേടുന്നു.

 പീലി ചാർത്തി കൃഷ്ണ കീരീടം ശിരസ്സിലണിഞ്ഞ് തിരുമുടി മാലായാൽ അലങ്കരിച്ച്, തിരുനെറ്റിയിൽ തിലകം ചാർത്തി, മകരകുണ്ഡലവും വനമാലയും ചാർത്തി അതാ ശ്രീകോവിലിൽ ശ്രീ ഗുരുവായുപുരേശൻ ശോഭിക്കുന്നു.

തൃകൈയ്യിൽ കദളിപ്പഴവും, പൊനോടക്കുഴലുമായി നിൽക്കുന്ന കണ്ണനുണ്ണിയെ കണ്ട് ദർശനപുണ്യം നേടി ഭക്തജനങ്ങൾ ഒഴുകി നീങ്ങുന്നു.

കയ്യിൽ അവിൽ പൊതിയുമായി, അർത്ഥാർത്ഥികളായ ഭക്തർ, നിഷ്ക്കാമ ഭക്തർ എല്ലാവരേയും കണ്ണനുണ്ണി അനുഗ്രഹിക്കുന്നു.

"കൃഷ്ണനിങ്ങോട്ടും വേണം സ്നേഹമെന്നിവൾക്കില്ല" എന്ന് പാടി കൃഷ്ണ പ്രേമ വിവശരായ നന്ദ വൃജഗോപികമാരും കൃഷ്ണ ദർശന പുണ്യം നേടി.

സോപാന സംഗീതം രാധാമാധവം, കൊട്ടിപ്പാടി സേവകേട്ട് ഗോപികമാർ നിർവ്വാണ നിർവൃതി നേടി.

ഭക്തർ തൊഴുത് നീങ്ങി, ശ്രീ ഗുരുവായുരപ്പന്റെ ഉഷ ശിവേലിയാരംഭിക്കുകയായി.(തുടരും)

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048295785🙏.

No comments:

Post a Comment