Thursday, March 12, 2020

*🌱ശുഭചിന്ത🌱*


*അനുകമ്പയുള്ളവൻ ആകുക. അനുകമ്പ ദൈവീകം ആണ്‌*

*വേറൊരാളിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് അനുകമ്പ. ആ വ്യക്തിയുടെ സ്ഥാനത്തുനിന്ന്, അയാളുടെ സന്തോഷങ്ങള്‍, ദുഃഖങ്ങള്‍, പ്രശ്നങ്ങള്‍ തുടങ്ങിയവ ആ വ്യക്തിക്ക് എങ്ങനെ8 അനുഭവപ്പെടുന്നുവോ അതുപോലെ അനുഭവിക്കാനുള്ള സന്നദ്ധതയാണത്.*

*സഹാനുഭൂതിയോടെ മറ്റുള്ളവരുടെ ക്ലേശങ്ങള്‍, ഉള്‍ക്കടമായ വ്യഥ, ആകുലത എന്നിവയില്‍ പങ്കുചേരാനുള്ള കഴിവാണത്. ഒരാളിന്‍റെ പ്രവൃത്തിയോട് മറ്റെയാള്‍ പ്രതികരിക്കത്തക്കവണ്ണം രണ്ടുപേര്‍ തമ്മില്‍ അനുകമ്പബന്ധം സ്ഥാപിക്കുന്നു.*

*ക്ലേശിക്കുന്ന മറ്റൊരാളുടെ അവസ്ഥയറിയാന്‍ അതു സഹായിക്കും. വ്യക്തികള്‍ തമ്മിലുള്ള മാനസിക അകലം കുറയും.*

*തീവ്രദുഃഖത്തില്‍ അകപ്പെട്ടിരിക്കുന്നവരുടെ വികാരങ്ങളുമായി സ്വന്തം വികാരങ്ങളും അനുഭവങ്ങളും ഉള്‍ച്ചേര്‍ത്ത് സഹതപിക്കുന്നതിന് അതു സഹായിക്കും. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനൊപ്പം അവര്‍ക്ക് പ്രോത്സാഹനവും ദുഃഖങ്ങള്‍ സഹിക്കുന്നതിനുള്ള ശക്തിയും നല്കുന്നതിന് അനുകമ്പാലുവായ ആളെ അതു പ്രേരിപ്പിക്കുന്നു.*

*ദൈവം കരുണാമയനാണെന്നും ദൈവകാരുണ്യം എപ്പോഴും ജീവിതത്തിലുണ്ടെന്നുമുള്ള അനുഭവം മറ്റുള്ളവര്‍ക്കു പകരാനും അതുവഴി സാധിക്കുന്നു.*


*🙏സുപ്രഭാതം🙏*

No comments:

Post a Comment