Saturday, March 14, 2020

[14/03, 23:17] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  251
തത്വ രായരുടെ ഗുരുവായ സ്വരൂപാനന്ദൻ അദ്ദേഹത്തിന്റെ ചെറിയച്ഛനായിരുന്നു പൂർവ്വാശ്രമത്തിൽ .രണ്ടു പേരും മഹാ പണ്ഡിതന്മാരായിരുന്നു. തർക്കശാസ്ത്ര പണ്ഡിതന്മാര് .വേദാന്തവും ശാസ്ത്രവും ഒക്കെ അവർക്ക് നല്ലവണ്ണം അറിയാം. രണ്ടു പേരും ഒന്നിച്ച് ശാസ്ത്ര ചർച്ച ചെയ്യും. അവരെ തോല്പിക്കാനോ അവരോടു വാദിച്ചു ജയിക്കാനോ കഴിവുള്ളവർ  ആ നാട്ടിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ്.അങ്ങനെ ഇവർ രണ്ടു പേരും കുറെ കാലം കഴിഞ്ഞപ്പോൾ ആ നാട്ടിലുള്ള പണ്ഡിതന്മാരെ ഒക്കെ ഇവർ തോല്പിച്ചു കഴിഞ്ഞു. ഇനി ഇവർക്ക് തോല്പിക്കാനൊട്ടു ആരും ഇല്ല അവനവനേ ഉള്ളൂ. അപ്പോഴാണ് ഒരു ദിവസം സ്വരൂപാനന്ദൻ തത്വ രായരോടു പറഞ്ഞത്. അദ്ദേഹത്തിന് അടക്കമുള്ള ആളാണ് സ്വരൂപാനന്ദൻ. തത്വ രായർക്ക് അടക്കം പോരാ. ഈ തത്വ രാ യരോടു സ്വരൂപാനന്ദൻ പറഞ്ഞു നമ്മള് ഇത്രയൊക്കെ ആളുകളെ തോല്പിച്ചു. പാണ്ഡിത്യം കൊണ്ട് എത്രയോ ഗർജ്ജനം ചെയ്തു.എന്നിട്ടും നമ്മളുടെ ബുദ്ധി നമുക്ക് മേലെ ഗർജ്ജനം ചെയ്തു. എന്നു വച്ചാൽ ഇപ്പൊ നമുക്ക് സമാധാനം ഇല്ല അകമെക്ക് ശാന്തി ഇല്ല. നമ്മള് ബാക്കിയുള്ളവരെ ഒക്കെ തോല്പിച്ചുവെങ്കിലും നമ്മളുടെ മനസ്സ് നമ്മളെ തോല്പിച്ച് അശാന്തി ഉണ്ടാക്കിക്കൊണ്ട് അകമേക്കിരിക്കുണൂ. നമ്മള് ഇത്രക്ക് ഒക്കെ ശാസ്ത്രം പഠിച്ചിട്ട് എന്തു പ്രയോജനം. ഈ ശാസ്ത്ര പാഠം ഒന്നും തന്നെ നമുക്ക് ഈ അകമേക്ക് ഒരു തൃപ്തി, ഒരു ശാന്തി ഒന്നും തന്നില്ല . നമ്മള് ബ്രഹ്മം, ആത്മാ എന്നൊക്കെ പറയുന്നുണ്ടെങ്കിൽ പോലും ആ ആത്മാവിന്റെ സ്വരൂപ ലക്ഷണമായ ശാന്തി , ആ ശാന്തി നമ്മളുടെ ഉള്ളിൽ ഇതുവരെ യായിട്ട് നമ്മൾ അനുഭവിച്ചിട്ടില്ല .നമ്മളുടെ തലയൊക്കെ ശാസ്ത്രം ചിന്തിച്ചു ചിന്തിച്ചു ചുട്ടുപഴുത്തിരിക്കുന്നു. അതു കൊണ്ട് നമുക്ക് എങ്ങിനെയെങ്കിലും ഈ ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ള ആത്മവിഷയമായ ഈ വിദ്യയെ അനുഭവത്തിൽ കൊണ്ടുവരണം. നമ്മളുടെ ഈ പാഠം പടിച്ചത് കൊണ്ട് ബുദ്ധി തെളിഞ്ഞു. പക്ഷേ ബുദ്ധി തെളിഞ്ഞത് പോരാ അനുഭൂതി തലത്തിൽ മനസ്സ് അടങ്ങിത്തരണം നമുക്ക്. നമ്മളുടെ ബുദ്ധിയും ചേഷ്ടകളും ഒടുക്കണം.
(നൊച്ചൂർ ജി )
[14/03, 23:18] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  252
ഉപനിഷത്ത് തന്നെ പറയണത് ഇന്ദ്രിയങ്ങൾ അഞ്ചും ഒടുങ്ങി ബുദ്ധിയും അതിന്റെ ചേഷ്ട വിടുന്ന സ്ഥിതിക്ക് യോഗം എന്നു പേര്." യഥാ പഞ്ചാവതിഷ്ഠന്തേ ജ്ഞാനാനി മനസാ സ: ബുദ്ധിശ്ചലവി ചേഷ്ടതേ താംആഹു പരമാം ഗതി " അഞ്ചു ഇന്ദ്രിയങ്ങളും ചലനമില്ലാതെ നിൽക്കുന്നു ബുദ്ധിയും ചേഷ്ടവിട്ട് അടങ്ങുന്ന സ്ഥിതിക്ക് പരമമായ സ്ഥിതി എന്നു പേര്. ആ യോഗ സ്ഥിതിയെ നമ്മള് എങ്ങനെയെങ്കിലും സ്ഥാപിച്ച് എടുക്കണം. സാധിക്കണമെങ്കിൽ ഒരു സദ്ഗുരു , ആ സ്ഥിതിയിൽ ഇരിക്കുന്ന ഒരാളിൽ നിന്നേ അതു കിട്ടുകയുള്ളൂ. ഒരു വിളക്കിൽ നിന്നേ മറ്റൊരു വിളക്ക് കൊളുത്താൻ പറ്റൂ. വിളക്കിന്റെ ഫോട്ടോയിൽ നിന്നും കൊളുത്താൻ പറ്റില്ല. വിളക്കിനു വീഡിയോ എടുത്തു വച്ചാൽ വിളക്ക് പോലെ തന്നെ ഉണ്ടാവും എന്നാലും അതിൽ നിന്നും മറ്റൊരു വിളക്ക് കൊളുത്താൻ പറ്റില്ല. അതേപോലെയാണ് ഈ അദ്ധ്യാത്മവിദ്യയും. ഒരു ജ്വലിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്നേ മറ്റൊരു കേന്ദ്രത്തിലേക്ക് ഇത് പകർത്താനൊക്കുകയുള്ളൂ. പക്ഷേ അതിനോടുകൂടെ മറ്റൊരു നിയമവും ഉണ്ട് . നമ്മൾക്ക് ആരിൽ നിന്നും നമുക്ക് അത് കിട്ടുന്നുവോ അവരുടെ മുന്നിൽ ചെന്നു നമ്മൾ അടങ്ങണം. അടക്കംവന്നാൽ, ശരണാഗതി വന്നാലേ ഒക്കൂ.ശരണാഗതി വരണമെങ്കിലോ അവര് നമ്മളെക്കാൾ വലിയവരാണെന്നു തോന്നണം. അവരോടു ബഹുമാനം വരണം, പ്രിയംവരണം ഇതൊക്കെ വന്നാലെ ശരണാഗതി വരൂ.ഈ തത്വ രാ യനും സ്വരൂപാനന്ദനും ഒരു ഗുരുവിനെ അന്വേഷിച്ച് പുറപ്പെട്ടു. പക്ഷെ എവിടെ പോയാലും ഏതൊരു ഗുരുവിനോടും അവർക്ക് എന്തെങ്കിലും ഒരു കുറവ് കാണും. എന്താന്നു വച്ചാൽ ഇവര് ധാരാളം പഠിച്ചവരാണ്. അധികം പഠിപ്പ് അറിവില്ലാത്ത ആള് ആണെങ്കിൽ ആരുടെ മുന്നിലും അടങ്ങും. പക്ഷെ ഇവർക്ക് പഠിപ്പുള്ളതുകൊണ്ട് എല്ലാവരെയും ഇവർ ഇവരുടെ ബുദ്ധി കൊണ്ട് പരീക്ഷിച്ചു നോക്കും.എത്രകണ്ട് ഇവർക്ക് യോഗ്യത ഉണ്ട്  നോക്കും പക്ഷെ കുറഞ്ഞു പോകും. ഇങ്ങനെ അന്വേഷിച്ച് നടന്ന് അവസാനം ഒരു വർഷത്തിലധികം  അലഞ്ഞിട്ടും ഇവർക്ക് ഒരു സദ്ഗുരു പ്രാപ്തി ഉണ്ടായില്ല. അപ്പൊ ഒരു ദിവസം സ്വരൂപാനന്ദ സ്വാമി പറഞ്ഞു നമ്മള് രണ്ടു പേരും കൂടി അലഞ്ഞാൽ കിട്ടില്ല . രണ്ടു പേരും വഴി മാറി സഞ്ചാരം ചെയ്യാ. നമുക്ക് എവിടെയെങ്കിലും ഒക്കെ ഒരു സദ്ഗുരുവിന്റെ കൃപ ലഭിച്ചുവെങ്കിൽ , ഇതിൽ ഒരാൾക്ക് കിട്ടിയാൽ അയാൾ മറ്റേ ആൾക്ക് ഗുരു. അങ്ങനെ ഒരു നിബന്ധനയോടുകൂടെ രണ്ടു പേരും ഒരു ആൽമരത്തിന്റെ ചുവട്ടിൽ നിന്നും വഴിപിരിഞ്ഞു. രണ്ടു പേരും രണ്ടു വശത്തേക്ക് പോയി. അങ്ങനെ ഒരു വർഷം കഴിഞ്ഞ് അവിടെ തന്നെ കാണാം എന്ന നിബന്ധനയോടെ പോയി.  സ്വരൂപാനന്ദ സ്വാമി അദ്ദേഹം ഇങ്ങനെ അലഞ്ഞു അലഞ്ഞു നടന്ന് അദ്ദേഹത്തിന് ഏതോ ഒരു യോഗിയുടെ കൃപ ഉണ്ടായി. ആ കൃപ മൂലം അദ്ദേഹത്തിന് സ്വാനുഭൂതി സിദ്ധിച്ചു. സ്വരൂപാനുഭൂതി സിദ്ധിച്ച് സന്യാസിയായി അദ്ദേഹം. പാരി വ്രജത്തിലിങ്ങനെ അലഞ്ഞു നടന്ന് ഒരു വർഷത്തിനു ശേഷം ഈ ആൽമരത്തിന്റെ ചുവട്ടിൽ തന്നെ വന്നിരുന്നു .
( നൊച്ചൂർ ജി )
[14/03, 23:19] Sunil Namboodiri F B Nochuji: ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  253
അപ്പോഴാണ് ഈ തത്വ രായർ, അദ്ദേഹത്തിന് ഒരിടത്തും പറ്റി ണില്ല കാരണം അദ്ദേഹത്തിന്റെ ബുദ്ധി തന്നെ അദ്ദേഹത്തിന് ഏററവും വലിയ തടസ്സം. പലർക്കും അങ്ങിനെയാ .ബുദ്ധി ലിമിററിലധികം വളർത്തി കഴിഞ്ഞാൽ ആ ബുദ്ധി തന്നെ ഉള്ളിൽ തടസ്സം ചെയ്തു കൊണ്ടിരിക്കും, സംശയങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും.disturbance ഉണ്ടാക്കി കൊണ്ടിരിക്കും. ചിലർക്ക് ധാരാളം പുസ്തകം പഠിച്ച് പഠിച്ച് പഠിച്ചിട്ട് അവർക്ക് നിർത്താൻ പറ്റാത്ത സ്ഥിതി വന്നു പോകും. അവർക്കു പിന്നെ പഠിക്കണ്ടാ എന്നു വക്കാനും സാധ്യമല്ല അഡിക്ഷൻ ആണ്. അതിന് വിവേകാനന്ദ സ്വാമികൾ ഒരു പേരു പറയുന്നുണ്ട്  വിവേകാനന്ദസ്വാമികൾ ഒരു പേര് പറയുന്നുണ്ട്.. intellectual opium eatingഎന്നാണ്. ഡ്രഗ് അഡിക്ഷൻ പോലെ തന്നെ ഒരു അഡിക്ഷൻ ബുദ്ധി. തത്വരായരുടെ കുഴപ്പം അതാണ്. ഈ കുഴപ്പം കാരണം അദ്ദേഹം അലഞ്ഞു തിരിഞ്ഞ് അദ്ദേഹത്തിന് ഏതു ഗുരുവിന്റെ അടുത്തും അടങ്ങാൻ പറ്റിയില്ല. ശാന്തി ഉണ്ടായില്ല. ഒരു വർഷത്തിനു ശേഷം ഈ മരത്തിന്റെ അടുത്തേക്ക് തന്നെ വന്നപ്പോൾ തന്റെ ചെറിയച്ഛൻ സ്വരൂപാനന്ദ സ്വാമികൾ അവിടെ നിഷ്ഠയിൽ ഇരിക്കുന്നുണ്ട്. സ്വരൂപാനന്ദ സ്വാമിയെ കണ്ടതോടു കൂടെ തനിക്ക് സദ്ഗുരുവിനെ കിട്ടിയ ഒരു തൃപ്തി ഉണ്ടായി.തത്വരായർ വന്ന് നമസ്കരിക്കാ.സ്വരൂപാനന്ദ സ്വാമികൾ അദ്ദേഹത്തിന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു.എന്നിട്ട് ഒരു വർഷ കാലം ഇദ്ദേഹത്തിന് തത്വോ പദേശം ചെയ്തു. വേദാന്ത പാഠം. പക്ഷേ ഇദ്ദേഹം അടങ്ങി എങ്കിലും ഇയാളുടെ ബുദ്ധി അടങ്ങാൻ പറ്റിണില്ല ചോദ്യം ചോദിച്ചു കൊണ്ടേ ഇരിക്കും . അവസാനം ഗുരു എന്തു ചെയ്തു എന്നു വച്ചാൽ ബുദ്ധിയെ കുറക്കാനുള്ള ചില മരുന്നുകൾ ഒക്കെ വിധിച്ചു. എന്താ എന്നു വച്ചാൽ രണ്ടു ദിവസം പഴകിയ ചോറ് ഉണ്ണുക, ആവണ കണ്ണ തലയിൽ തളം കെട്ടുക എന്നിട്ട് ആവണക്കെട്ട് ചെടിയുടെ ചുവട്ടില് കിടക്കാ, ഉഴുന്ന് ധാരാളം കഴിക്കാ ഇതൊക്കെ ബുദ്ധി കുറയാനുള്ള ഏർപ്പാട് ആണത്രെ😊 ഇങ്ങനെ ഇദ്ദേഹത്തിന് കുറച്ചു വിധിച്ചു പഥ്യം പോലെ.മരുന്നു പോലെ വിധിച്ചു. എന്നിട്ടും പിടികിട്ടിണില്ല. ഉപദേശിക്കും, ഉപദേശിച്ച് തെളിയുക ഒക്കെ ചെയ്യും .എന്നാലും അടങ്ങാൻ വയ്യ, തർക്കം, തർക്കം . ഒരു ദിവസം ഒരു critical point ല് സ്വരൂപാനന്ദ സ്വാമികൾ പറഞ്ഞു . നീ സമുദ്രത്തിൽ ചെന്ന് ചാട് പോ  ഗുരു ശിഷ്യന്റെ അടുത്ത് പറഞ്ഞതാണ്. ചെന്നു മരിക്കൂ എന്ന്, സമുദ്രത്തിൽ പോയി ചാടൂ.ഗുരു പറഞ്ഞുവല്ലോ അടുത്ത ക്ഷണം ഇദ്ദേഹം പുറകോട്ട് നടക്കാണ്.. സമുദ്ര തീരത്തിൽ എവിടെയോ ആണ് .പുറകോട്ട് നടക്കാണ് സമുദ്രത്തിൽ ശരീരത്യാഗം ചെയ്യാൻ.അപ്പോൾ സ്വരൂപാനന്ദ സ്വാമി തന്റെ ഒരു ശിഷ്യനെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു ഇവൻ പോകുന്ന വഴിയിൽ എന്തൊക്കെ പറയുന്നുവോ അതൊക്കെ എഴുതി എടുക്കാ. അങ്ങനെ ഒരു ശിഷ്യനെ പറഞ്ഞയച്ചു. ഈ ശിഷ്യൻ, ഈ തത്വ രായർ പോകുന്ന വഴിയില് അത്യുജ്ജല വേദാന്ത ഗീതങ്ങൾ പാടുകയാണ്. എന്താ എന്നു വച്ചാൽ അടക്കം വന്നു അപ്പോൾ .ഗുരു ചെന്ന് മരിക്കാൻ പറഞ്ഞപ്പോൾ അകമേക്ക് മരണം സംഭവിച്ചു. അകമേക്ക് അഹങ്കാരം മരിച്ചു പോയി. ഇദ്ദേഹം പോകുന്ന വഴിയില്സദ്ഗുരുവിനോട് പറയാണ് എത്രയോ ജന്മങ്ങൾ ആയി ഞാൻ അജ്ഞാനത്തിൽ ഭ്രമിച്ചു നടന്നു. എന്റെ ഉള്ളിൽ അഹങ്കാരം ഒരു മോഹ കലിലമായിട്ട് വർത്തിച്ചു.ആ മോഹകലിലം മരുഭൂമിയിൽ വെള്ളം കാണപ്പെടുംപോലെ ശരീരം, പ്രപഞ്ചം, ശരീരത്തിന്റെ സ്വന്തമായിട്ടുള്ള വസ്തുക്കൾ ഒക്കെ ഉണ്മയാണെന്ന ഭ്രമത്തെ എന്റെ ഉള്ളിൽ ഉണ്ടാക്കി ,എനിക്ക് അന്തരാത്മാവായി എനിക്ക് സദാ സിദ്ധമായ വസ്തുവായി നിത്യ ശുദ്ധ ബുദ്ധ മുക്തസ്വഭാവമായ വസ്തുവായി എന്റെ അകമെ സദാ എനിക്ക് വഴികാട്ടികൊണ്ടിരിക്കുന്ന സദ്ഗുരുവിനെ ഞാൻ മറന്നുകളഞ്ഞു . ഇപ്പൊ ആ സദ്ഗുരുവിന്റെ തന്നെ കൃപയാലെ എന്റെ അഹങ്കാരം ഇതാ നിശ്ശേഷം പോയിരിക്കുണൂ .ഈ ശരീരം എനിക്ക് ഇല്ലേ ഇല്ല .ശരീരം ഉണ്ട് എന്നുള്ള ഭ്രമം തന്നെ എന്നെ വിട്ട് അകന്നിരിക്കുന്നു .എനിക്ക് നിത്യാനന്ദം അഖണ്ഡാ കാരമായി എന്റെ ഉള്ളിൽ വികസിച്ചിരിക്കുന്നു. ഞാൻ ഇതാ സദ്ഗുരുവിന്റെ കൃപയാ ലെ, ശരീരം ഉണ്ട് എന്നു തോന്നുന്ന ഈ ഭ്രമ ശരീരത്തെ ഈ സമുദ്രത്തിൽ ഉപേക്ഷിക്കാൻ തയ്യാറാണ് എന്നുള്ള പാട്ടു പാടി കൊണ്ട് ഇങ്ങനെ പുറകോട്ട് പോകുമ്പോഴാണ് സമുദ്രത്തിൽ കാല് വക്കുംമ്പോഴെക്കും സ്വരൂപാനന്ദ സ്വാമികൾ വിളിച്ചു. മതി വരൂ നീ നേടേണ്ടത് നേടിയിരിക്കുന്നു. തത്വ രായരെ വിളിച്ച് ആലിംഗനം ചെയ്തു. അപ്പോൾ ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം എത്രയധികം നിഗൂഢമാണ്. "ആശ്ചര്യോ വക്താ കുശലോസ്യലബ്ധാ " ഉപനിഷത്ത് പറയുന്നത് ഒരു സദ്ഗുരു ആശ്ചര്യം അത് ആ ഗുരുവിൽ നിന്നും നേടിയെടുക്കാൻ കഴിയുന്ന ശിഷ്യൻ അതിനേക്കാൾ ആശ്ചര്യം എന്നാണ് ." കുശലോ സ്യ ലബ്ധാ " അങ്ങനെ രണ്ടും കൂടി യോജിക്കുമ്പോഴാണ് ഈ മോഹക ലിലം അകമേ നിന്നും അകലുന്നത്.. ആ ഉള്ളില് അഹങ്കാരം അകന്നാൽ ആത്മതത്വം പ്രകാശിക്കും.
( നൊച്ചൂർ ജി )

No comments:

Post a Comment