Saturday, March 14, 2020

[15/03, 03:32] Praveen Namboodiri Hindu Dharma: (93)

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവവിശേഷങ്ങൾ:-

ശ്രീഭൂതബലി.... താന്ത്രിക ചടങ്ങുകൾ... വിവരണം.

ശ്രീകോവിലിലെ വാതിൽക്കൽ നിൽക്കുന്ന ദ്വാരപാലകരായ നരസിംഹപുത്രന്മാരയ ശ്രീ ചണ്ഡ പ്രചണ്ഡന്മാർ, മണ്ഡപത്തിൽ ശ്രീ ഗുരുവായൂരപ്പന് അഭിമുഖമായി കൈകൂപ്പി നിൽക്കുന്ന ഗരുഡ ഭഗവാൻ,

ശ്രീ ഗുരുവായൂരപ്പന്റെ ശയ്യയായ നീലാമ്പരധര ധാരിയായ ശ്രീ അനന്തമൂർത്തിയുടെ സ്ഥാനം,  ശ്രീകോവിലിന്റെ പിൻവശത്താണ്. കണ്ണനുണ്ണിയെ തൊഴുത് പിന്നിൽ വന്ന്  നാഗാധിപനായ ശ്രീ അനന്തമൂർത്തിയെ ഭക്തജനങ്ങൾ നമിക്കുന്നു.
കണ്ണന് അത് സന്തോഷമാണ് ,കാരണം തന്റെ അഗ്രജനായി അമ്പാടിയിൽ രോഹിണീ പുത്രനായി ജനിച്ച ബലരാമനാണ് അനന്തമൂർത്തി.

ഇവരുടെ ബലിപൂജയും ഹവിസ്സ് സമർപ്പണവും കഴിഞ്ഞതിന് ശേഷം പ്രാസാദ ദേവതമാരായ ഗണപതിക്കും, ദക്ഷിണാമൂർത്തിക്കും ബലിതൂവുന്നു.

ശ്രീകോവിലിന്റെ തെക്ക് ഭാഗത്ത് പ്രാസാദത്തിലെ അലങ്കാര വാതിലിരു വശത്തു മായാണ് ഗണപതിയുടേയും, ദക്ഷിണാമൂർത്തിയുടേയും സ്ഥാനം.

പ്രധാനപ്പെട്ട ദേവതാ സ്ഥാനങ്ങളിൽ ഒന്നാണിത്.

സർവ്വ വിഘ്നങ്ങളും തീർന്ന് സർവ്വ അഭീഷ്ടങ്ങളും സാധിക്കുവാൻ ഗണപതിയെ വന്ദിക്കുന്നു.
സർവ്വജീവജാലങ്ങള്ളുടേയും ഈശനാണ് ഗണപതി. ശിവാത്മജനായ ഗണപതി സർവ്വ സമ്പത്ത് പ്രദായകനുമാണ്.
ശ്രീഭൂതബലിക്ക് ഈ സ്ഥാനത്ത് പൂജിച്ച് ബലിതൂവുന്നു.

ഗണപതിക്കൊപ്പം തന്നെ തൊട്ടടുത്ത് ദക്ഷിണാമൂർത്തിയുടെ ഇരിപ്പിടമാണ് .ഇവിടേയും ശ്രീ ഭൂതബലിക്ക്  പൂജിച്ച് ബലിതൂവുന്നു (തുടരും)

ചെറുതയ്യൂർ.വാസുദേവൻ നമ്പൂതിരി ഗുരുവായൂർ.9048205785.
[15/03, 03:32] Praveen Namboodiri Hindu Dharma: (94)🙏

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവ വിശേഷങ്ങൾ :-

ഉത്സവബലി .... താന്ത്രിക ചടങ്ങുകൾ വിവരണം.

ശ്രീ ഗുരുവായുരപ്പന്റെ ഉത്സവ ആഘോഷങ്ങളിൽ അതിപ്രധാനമായ ഒരു ചടങ്ങാണ് ഉത്സവബലി. ഉത്സവം എട്ടാം വിളക്ക് ദിവസമാണ് ഉത്സവബലി.

രാവിലത്തെ ശിവേലി കഴിഞ്ഞ്, പന്തീരടിപൂജക്ക്, പാലഭിഷേകവും നവകാഭിഷേകവും, നിവേദ്യവും  കഴിഞ്ഞ് പൂജ നട തുറന്നാൽ ഒമ്പത് മണിയോടു കൂടി ഉത്സവബലി ആരംഭിക്കും.

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഉത്സവബലി ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞേ അവസാനിക്കുകയുള്ളു.

നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്ത് സപ്ത മാതൃക്കൾക്ക് ബലിപൂജയും, ബലിതൂവലും നടക്കുന്ന സമയം ശ്രീ ഗുരുവായുരപ്പനെ അലങ്കരിച്ച സ്വർണ്ണ മണ്ഡപത്തിൽ എഴുന്നള്ളിച്ച് വെക്കും.

സ്വർണ്ണ മണ്ഡപത്തിൽ എഴുന്നള്ളിയിരിക്കുന്ന കണ്ണന്റെ ദർശനപുണ്യത്തിന് ഭക്തജനങ്ങൾ എത്തുന്നു. ദർശനം ഒരു മണിക്കൂർ നീണ്ടുനിൽക്കും.

ഉത്സവബലിയുടെ ബലിദ്രവ്യമാണ് ഹവിസ്സ്.ബലി തൂകുന്നത്  മുമ്പ്  ഹവിസ്സ് പൂജ ചെയ്യണം. 101 നാരായം ഉണങ്ങലരി ഹവിസ്സ് തയ്യാറാക്കാൽ നാല് കാതൻ ചെമ്പിൽ പാചകം ചെയ്യുന്നു.ഇതിൽ മൂന്ന് ഭാഗം ഹവിസ്സ് പൂജക്കായി സഭാ മണ്ഡപത്തിൽ നാക്കിലകളിൽ പരത്തുന്നു(ചിക്കുന്നു). ഒരു ഭാഗം പാതാന്നമായി മാറ്റിവെക്കുന്നു.ദേവ ഭാഗം പാർഷദ ഭാഗം. ഭൂത ഭാഗം എന്നിങ്ങന്നെയാണ് മൂന്നായി വേർതിരിക്കുന്നത്

വേർതിരിച്ച തെക്ക് ഭാഗത്തെ ഹവിസ്സ് ദേവന്മാരുടെ ഭാഗമാണ് .അതിൽ നാളികേര പൂള്ള്, ശർക്കര കദളിപ്പഴം എന്നിവ ധാരാളമായി ചേർക്കണം.

നടുവിലത്തെ ഭാഗത്തെ ഹവിസ്സിൽ മഞ്ഞൾപ്പൊടി ധാരാളമായി ചേർത്ത മഞ്ഞ ഹവിസ്സാണു് പാർഷദ ഭാഗം.

ഭൂതബലിക്കായി വേർതിരിച്ച വടക്ക് ഭാഗത്തെ ഹവിസ്സിൽ എള്ള്, തൈര്, മലർ, അരി വറുത്ത പൊടി, ഇവ അധികമായി ചേർത്ത് ഹവിസ്സ് പൂജക്കായി ഒരുക്കിവെക്കണം.

നാലമ്പലത്തിൽ വടക്ക് ഭാഗത്ത് ശ്രീകൃഷ്ണ നിർമാല്യത്തെ ധരിക്കുന്ന വിഷ്വക്സേനൻ എന്ന ഒരു ദേവതാസ്ഥാനമുണ്ട്. ശ്രീ കൃഷ്ണ ഭഗവാന്റെ എല്ലാ നിർമാല്യ നിവേദ്യങ്ങളും സ്ഥീകരിക്കുന്ന കൃഷ്ണഭക്തനാണ് ആ ദേവൻ. ഈ ദേവനുൾപ്പെടെ നാലമ്പലത്തിലെ എല്ലാ ദേവന്മാർക്കും ദേവ ഭാഗം ഹവിസ്സാണ് ബലിയർപ്പിക്കുന്നത്.

ദേവ പാർഷദന്മാർക്ക് മഞ്ഞ ഹവിസ്സ് ബലിയർപ്പിക്കുന്നു.

വടക്ക് ഭാഗത്തുള്ള ഭൂത ഹവിസ്സ് കൊണ്ട് നാലമ്പലത്തിന് പുറത്തുള്ള ഭൂതഗണങ്ങൾക്കും മാറാതെ പൂജിച്ച് ബലിതൂവണം.

ഉത്സവബലി വിവരണം തുടരും.

ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായ്യൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

വേർതിരിച്ച ഹവിസ്സ് കൃഷ്ണചൈതന്യം സ്വരൂപമാക്കാൻ വേണ്ട തന്ത്ര, ക്രിയാദിപൂജകൾ ആചാര്യൻ യഥാവിധി മന്ത്രപൂർവ്വം നിർവ്വഹിക്കുന്നു.

No comments:

Post a Comment