Wednesday, March 18, 2020

*സദ്ഗമയ ആർഷവാണി*
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
2020 മാർച്ച് 18 (1195 മീനം 5 ബുധൻ)

*ശാസ്ത്രാണ്യധീത്യാപി ഭവന്തി മൂര്‍ഖാഃ*
*യസ്തു ക്രിയാവാന്‍ പുരുഷഃ സ വിദ്വാന്‍।*
*സുചിന്തിതം ചൌഷധമാതുരാണാം*
*ന നാമമാത്രേണ കരോത്യരോഗം॥*

(ഹിതോപദേശേ മിത്രലാഭേ ൧൬൮)

*ഒട്ടേറെ ശാസ്ത്രങ്ങളും ഗ്രന്ഥങ്ങളും എല്ലാം വായിച്ചു പഠിച്ച ശേഷവും ചില മനുഷ്യര്‍ വിഡ്ഢികളായി തന്നെ തുടരുന്നു. ശരിയ്ക്കും അറിവുള്ളവന്‍ എന്ന് ഒരാളെ  വിളിക്കേണ്ടത് അയാള്‍ പഠിച്ചതും പ്രവൃത്തിപരിചയം നേടിയതുമായ വിഷയങ്ങള്‍ ദൈനന്ദിനം ജീവിതത്തില്‍ എല്ലാവര്‍ക്കും ഉപയോഗപ്പെടുന്നവിധം പ്രയോഗിക്കുമ്പോഴാണ്*

*ഒരാള്‍ രോഗം ബാധിച്ചു കിടക്കുമ്പോള്‍ വൈദ്യന്‍ ഒരു നല്ല മരുന്നിന്റെ പേര് ഉരുവിടുന്നതു കൊണ്ട്രോ ഗിക്ക് സുഖക്കേടു ഭേദമാവില്ല. മരുന്ന് കണ്ടെത്തി രോഗിയെക്കൊണ്ട് സേവിപ്പിച്ചാല്‍ മാത്രമേ രോഗശമനം ഉണ്ടാവൂ.*
🍁  🍁  🍁  🍁

*शास्त्राण्यधीत्यापि भवन्ति मूर्खाः*
*यस्तु क्रियावान् पुरुषः स विद्वान्।*
*सुचिन्तितं चौषधमातुराणां*
*न नाममात्रेण करोत्यरोगम्॥*

(हितोपदेशे मित्रलाभे १६८)

śāstrāṇyadhītyāpi bhavanti mūrkhāḥ
yastu kriyāvān puruṣaḥ sa vidvān|
sucintitaṁ cauṣadhamāturāṇāṁ
na nāmamātreṇa karotyarogam||

(hitopadeśe mitralābhe 168)

*Mere education and bookish knowledge need not make our lives worth living. Learning assumes its worth only when it is applied in real life situations.*

*The subhashitam from Hitopadesham conveys that nice idea in a crisp way.*

*Some idiots remain idiots even after learning scriptures and sciences thoroughly. The really knowledgible and efficient person is the one who would act and put to right action what he has learned. Remember, if a person is sick, and the doctor just meditates upon the name of the medicine, such contemplation will not cure the one who is ill.. Only administration of the medicine would effect cure.*
☀☀☀☀☀☀☀☀☀☀☀
അനന്തനാരായണൻ വൈദ്യനാഥൻ,
പാലക്കാട്
93
സദ്ഗമയ സത്സംഗവേദി

No comments:

Post a Comment