Wednesday, March 18, 2020

*"മഹാഭാരതം കഥാരൂപത്തിൽ 17"*
*विष्णुः एलंकुलत्त् पालक्काट्*
തന്റെ മകളുടെ തീരുമാനത്തിൽ അഭിമാനം തോന്നിയ രാജാവ് അവളെ അനുഗ്രഹിച്ചു. പക്ഷെ സഹോദരനായ ശകുനിക്ക് ഈ ബന്ധം ഒരു അപമാനമായാണ്‌ തോന്നിയത്. അയാൾക്ക്‌ ഭീഷ്മരോടും ഹസ്തിനപുരിയോടും വെറുപ്പായി.

വൈകാതെ അവരുടെ വിവാഹം നടന്നു. ഗാന്ധാരി കണ്ണുകൾ മൂടികെട്ടിയത്  ധൃതരാഷ്ട്രർക്ക് ഇഷ്ടപെട്ടിരുന്നില്ല. അദ്ദേഹം അത് അവളോട്‌ തുറന്നു പറഞ്ഞു. എത്ര നിർബന്ധിച്ചിട്ടും അവൾ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. ഒടുവിൽ സഹികെട്ട് ധൃതരാഷ്ട്രർ: അന്ധനായ എന്നെ  വിവാഹം കഴിച്ചു നീ നിന്റെ ജീവിതം ഹോമിക്കുകയാണ് എന്ന് നിനക്ക് തോന്നുന്നുണ്ടാവും അല്ലെ? അത് കൊണ്ടല്ലേ നീ എന്റെ മുഖം പോലും കാണാൻ തയ്യാറാകാത്തത്.

ഗാന്ധാരി: അങ്ങനെയല്ല, സ്വപ്നങ്ങൾ ഉണ്ടാകുന്നത് അന്ധകാരത്തിൽ നിന്നാണ് അങ്ങയെ ദൈവം സ്വപ്നങ്ങൾ കാണുവാൻ ആയി സൃഷ്ടിച്ചതാണ്. അതാണ്‌ അങ്ങയുടെ ഭാഗ്യം അങ്ങേയ്ക്ക് തീരുമാനിക്കാം ഏതു തരം  സ്വപ്നം കാണണം എന്ന്. എന്നാൽ തന്റെ വൈകല്യത്തെ കുറിച്ച് ഓർത്തു കൂടുതൽ വിഷമം ഉണ്ടാക്കാൻ മാത്രമേ ഗാന്ധാരിയുടെ ഈ വാക്കുകൾ ഉപകരിച്ചുള്ളൂ.

ധൃതരാഷ്ട്രർ: എല്ലാം എന്റെ വിധിയാണ്. ഞാൻ അന്ധനല്ലായിരുന്നെങ്കിൽ ഞാൻ രാജാവ് ആകുമായിരുന്നു. എനിക്ക് പാണ്ഡുവിനെ ഇഷ്ടമാണ്. വിദുരർ പറഞ്ഞത് ശരിയാണ്. പക്ഷെ എന്റെ സിംഹാസനം ആണ് ഇപ്പോൾ പാണ്ഡു വിന്റേത് ആയത്. കൂടാതെ ഇനി കുന്തി നീ ഇരിക്കേണ്ട സ്ഥാനത് രാജ്ഞിയായി വരും. ഞാൻ വിചാരിച്ചത്, എനിക്ക് വൈകല്ല്യമുള്ളത് കാരണമാണ് എന്നെ രാജാവാക്കാതിരുന്നത് എന്റെ മകന് രാജാവാകാമെല്ലൊ എന്നാണ്. എന്നാൽ അതും ഇനി സംശയമാണ്. അവർക്കാണ് ആദ്യം മകൻ ജനിക്കുന്നത് എങ്കിൽ അവനാകും രാജാവ്. എല്ലാം എന്റെ വിധി.
*विष्णुः एलंकुलत्त् पालक्काट्*
*തുടരും...*

  • Vishnu 

No comments:

Post a Comment