Tuesday, March 17, 2020

നാരായണ കവചം:-

ഈ വിധം ന്യാസ, ധ്യാനാദികളെ കുറിച്ച് പറഞ്ഞ ശേഷം 23 ശ്ലോകങളിലൂടെ നാരായണ കവചം എന്ന മന്ത്രത്തെ ശ്രീ ശുകൻ ഉപദേശിക്കാൻ തുടങുന്നു.
പഞ്ച ഭൂതങൾ അവയുടെ പഞ്ച തന്മാത്രകൾ , അഞ്ച് ജ്ഞാനേന്ദ്രിയങൾ , അഞ്ച് കർമ്മേന്ദ്രിയങൾ , മനസ്സ് ബുദ്ധി അഹംങ്കാരം എന്നിങനെയുള്ള 23 തത്ത്വങളാണ്, സകല ജീവനും ഓരോ സമയത്ത്, ഓരോ സ്ഥലത്ത്,  ഓരോ വിധത്തിലുള്ള  ദുഖഃങൾക്ക് കാരണമായി ഭവിക്കുന്നത്. അവയുടെ ഓരോന്നിന്റേയും നിവൃത്തി മാർഗ്ഗത്തെ ഉദ്ദേശിച്ചു കൊണ്ട്  ഇവിടെ 23 മന്ത്രങളിലൂടെ,  ശ്രീ ഹരിയെ ഭജിച്ച് രക്ഷനേടാനായി, ഈ നാരായണ കവചം എന്ന മന്ത്രത്താൽ, പ്രാർത്ഥിക്കുന്ന വിധത്തിലാണ് അവതരണം

ആദ്യത്തെ മന്ത്രം

ഓം ഹരിർവ്വിദധ്യാന്മമ സർവ്വരക്ഷാം
ന്യസ്താങ്ഘ്രിപദ്മഃ പതഗേന്ദ്രപൃഷ്ഠേ
ദരാരിചർമ്മാസിഗദേഷുചാപ-
പാശാൻദധാനോഽഷ്ടഗുണോഽഷ്ടബാഹുഃ (6.8.10)

പക്ഷിരാജനും മനോവേഗത്തിൽ സഞ്ചരിക്കുന്നവനുമായ ഗരുഡന്റെ പൃഷ്ടഭാഗത്ത് പാദകമലങളെ വെച്ചും, _ശംഖം-ചക്രം-പരിച-വാൾ-ഗദ-അമ്പ്-വില്ല് -പാശം_ എന്നീ ആയുധങളെ തന്റെ  എട്ടു കൈകളിലും ധരിച്ചു കൊണ്ടും, 
*അണിമ-മഹിമ-ലഘിമ-ഗരിമ-ഈശിത്വം-
വശിത്വം-പ്രാപ്തി-പ്രാകാമ്യം* എന്നീ അഷ്ട ഐശ്വര്യാദികളും ഉള്ളവനായ ശ്രീഹരി എല്ലാ ദിക്കിലും എല്ലാ കാലത്തും എന്നെ രക്ഷിക്കണം. 

രണ്ടാമത്തെ മന്ത്രം

ജലേഷു മാം രക്ഷതു മത്സ്യമൂർത്തിർ-
യാദോഗണേഭ്യോ വരുണസ്യ പാശാത്
സ്ഥലേഷു മായാവടുവാമനോഽവ്യാത്
ത്രിവിക്രമഃ ഖേഽവതു വിശ്വരൂപഃ
(6.8.11)

ആദ്യത്തെ മന്ത്രത്തിൽ സമാന്യേന എല്ലാദേശകാലങളിലും രക്ഷിക്കണം എന്ന് പ്രാർത്ഥിച്ച ശേഷം, ഓരോ ദേശത്തും കാലത്തും പ്രത്യേകം പ്രത്യേകം രക്ഷിക്കാനായി പ്രാർത്ഥിക്കുന്നു. ഈ അണിമ-മഹിമ-ലഘിമ-ഗരിമ-ഈശിത്വം-
വശിത്വം-പ്രാപ്തി-പ്രാകാമ്യം* എന്നീ അഷ്ട ഐശ്വര്യാദികളും ഉള്ളവനായ ശ്രീഹരി എല്ലാ ദിക്കിലും എല്ലാ കാലത്തും എന്നെ രക്ഷിക്കണം. 

രണ്ടാമത്തെ മന്ത്രം

ജലേഷു മാം രക്ഷതു മത്സ്യമൂർത്തിർ-
യാദോഗണേഭ്യോ വരുണസ്യ പാശാത്
സ്ഥലേഷു മായാവടുവാമനോഽവ്യാത്
ത്രിവിക്രമഃ ഖേഽവതു വിശ്വരൂപഃ
(6.8.11)

ആദ്യത്തെ മന്ത്രത്തിൽ സമാന്യേന എല്ലാദേശകാലങളിലും രക്ഷിക്കണം എന്ന് പ്രാർത്ഥിച്ച ശേഷം, ഓരോ ദേശത്തും കാലത്തും പ്രത്യേകം പ്രത്യേകം രക്ഷിക്കാനായി പ്രാർത്ഥിക്കുന്നു. ഈ ശ്ലോകത്ലൂതിലൂടെ പ്രാർത്ഥിക്കുന്നത്
(1) ജലത്തിൽ ജലജന്തുക്കളായ വരുണ പാശത്തിൽ നിന്ന്  മത്സ്യ മൂർത്തിയായും
 (2) മായാശക്തി കൊണ്ട് വാമനനായി അവതരിച്ച് ഭഗവാൻ ഭൂമിയിലും
(3) വിശ്വരൂപനായി മൂന്നടി കൊണ്ട് ലോകത്തിൽ മുഴുവനും വ്യാപിച്ച ഭഗവാൻ ആകാശത്തിലും എന്നെ രക്ഷിക്കണം

No comments:

Post a Comment