Tuesday, March 17, 2020

'സംപ്രതി വാർത്താ ഹേ സുയന്താം ' ഒന്നും മനസ്സിലാവില്ല ! എങ്കിലും അഞ്ചു മിനിറ്റുണ്ടായിരുന്ന ആ സംസ്‌കൃത ഭാഷയിലുള്ള വാർത്ത അന്നൊക്കെ എന്നും കേൾക്കുമായിരുന്നു  . ഇന്ന് പലരും വരേണ്യ  ഭാഷ എന്നും ബ്രാഹ്മിണിക്കൽ ഭാഷ എന്നുമൊക്കെ പുച്ഛിച്ച് തള്ളുന്നു .പലരും അല്ല ഇന്ന് രാജ്യ സഭയിൽ അറിവും വിവേകവും വിഞ്ജാനവും ഉണ്ട് എന്ന് മേനി പറയുന്ന കമ്മ്യൂണിസ്റ് അംഗങ്ങൾ തന്നെ  .അങ്ങനെയൊക്കെ ആണ് സംകൃതത്തെ വിശേഷിപ്പിച്ചത്. നമ്മുടെ മഹാ ഇതിഹാസങ്ങളായ രാമായണവും മഹാ ഭാരതവും ഏഴുതപ്പെട്ടത് സംസ്‌കൃത ഭാഷയിലാണ് . എന്തിനേറെ എണ്ണിയാലൊടുങ്ങാത്ത മറ്റ് അനേകം മഹാ ഗ്രന്ഥങ്ങളും!  വിദേശീയർ പോലും ഇന്ന് സംസ്‌കൃത ഭാഷ പഠിക്കുന്നു  .സംസ്‌കൃത ഭാഷയിൽ എഴുതപ്പെട്ട നമ്മുടെ പുണ്യ പുരാതന ഇതിഹാസങ്ങളും ഉപനിഷത്തുക്കളും വേദങ്ങളും മന്ത്രങ്ങളും വരെ പഠിക്കുന്നു പഠിക്കുന്നു   . 
          ചിലർക്കൊക്കെ  ഭാരതത്തിന്റെ മൊത്തം ജനസംഖ്യയിൽ ഒരു ശതമാനം പോലും ഇല്ലാത്ത      ഈ ബ്രാഹ്‌മണരോട് എന്താ ഇത്ര ശത്രുത?   മൺ മറഞ്ഞു പോയ ഒരു കാലത്ത് അവർ അനുഭവിച്ചു എന്ന് പറയുന്ന മേൽക്കോയ്മയോടോ? അതോ പോയ അകാലത്തിനോടോ? അതിന്റെ പേരിൽ  അവരിന്നും നേരിടുന്നത് ലജ്ജിപ്പിക്കുന്ന അവഗണയല്ലേ ? ഒരു കാലത്ത് സമ്പത്തിന്റെ കലവറ ആയിരുന്നു എങ്കിൽ ആ സമൂഹം ഇന്ന് നിത്യ ദാരിദ്ര്യത്തിന്റെ പട് കുഴിയിലാണ്.   സംസ്‌കൃത ഭാഷയോടുള്ള ചിലരുടെ പക ആ പോയ കാലത്തിനോടും ഭ്രാഹ്മണർ എന്ന വിഭാഗത്തോടുമാണ്. സംസ്‌കൃത ഭാഷയെ സംരക്ഷിക്കാനായും പരിപോഷിപ്പിക്കാനും നില നിർത്തുവാനും മോദിജിയും സർക്കാരും പരിശ്രമിക്കുന്നതിൽ സന്തോഷവും അങ്ങേയറ്റവും അഭിമാനവും തോന്നുന്നു. നന്ദി pm

No comments:

Post a Comment