Sunday, March 29, 2020

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  260
ഒരിക്കൽ രമണമഹർഷി സ്കന്ദാശ്ര മത്തിൽ, മലയുടെ മുകളിലുള്ള ആശ്രമത്തിൽ ഇരിക്കുമ്പോൾ ഒരു ഭക്തൻ വന്നു. വന്നിട്ട്, മഹർഷിയെ കാണാനായിട്ട് വന്നതാണ് അദ്ദേഹം വരുമ്പോൾ മഹർഷി ചാണകവട്ടി തട്ടിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ മഹർഷി യോട് ചോദിച്ചു രമണമഹർഷി എവിടെ ഉണ്ട് ചോദിച്ചു. മഹർഷി കുളിക്കാൻ പോയിരിക്കുണൂ ഇപ്പോൾ വരും എന്ന് പറഞ്ഞു. അപ്പോൾ ഒരു സേവകൻ പെരുമാൾ സ്വാമി എന്നു പേര് , കുഴപ്പക്കാരനാണ് അദ്ദേഹം , ആ പെരുമാൾ സ്വാമി കുളിച്ചിട്ട് വരുകയാണ് നല്ലവണ്ണം ഭസ് മക്കുറി ഒക്കെ ഇട്ട് മാല ഒക്കെ ഇട്ട് അദ്ദേഹം വരുന്നുണ്ട് ഈ ചോദ്യം ചോദിച്ച ആള് അദ്ദേഹം തന്നെ മഹർഷി എന്നു വിചാരിച്ച് ചെന്നു നമസ്കരിച്ചു.ഈ പെരുമാൾ സ്വാമി പാവം അദ്ദേഹത്തിനെ ഇത്ര കാലം ആരും നമസ്കരിച്ചിട്ടില്ല  അദ്ദേഹം ചോദിച്ചു എന്താ എനിക്ക് നമസ്കരിക്കുന്നത് .അങ്ങല്ലേ രമണമഹർഷി . പെരുമാൾ സ്വാമി പറഞ്ഞു മഹർഷി അതാ അവിടെ ഇരിക്കുണൂ ഇദ്ദേഹം കൂട്ടിക്കൊണ്ടുവന്നു കാണിച്ചു . അപ്പോൾ ഇദ്ദേഹം ചോദിച്ചു സ്വാമീ എന്തുകൊണ്ട് എന്നെ വഴി തെറ്റിച്ചു? ഞാൻ മഹർഷി ആരാണ് എന്നു ചോദിച്ചാൽ പറഞ്ഞൂടെ? അപ്പോൾ രമണ ഭഗവാൻ പറഞ്ഞൂത്രേ അതെ അതെ ഞാൻ രമണമഹർഷി എന്ന് ഒരു ബോർഡ് ഇവിടെ എഴുതി വക്കണോ? ഇവിടെയുള്ള പാത്രത്തിലൊക്കെ രമണമഹർഷി എന്ന് എഴുതിയിട്ടുണ്ട് അതൊക്കെ രമണമഹർഷി തന്നെ. എനിക്ക് ലോകം മുഴുവൻ മഹർഷിയാണ്. എനിക്ക് അങ്ങനെ രമണമഹർഷി എന്ന് പേര് ഒന്നും ഇല്ല. ഓരോരുത്തര് ഓരോ പേര് തന്നിരിക്കുന്നു. അപ്പൊ അവർ ഒരിക്കലും ഞങ്ങൾ ജ്ഞാനികൾ ആണ് എന്നോ ഞങ്ങൾ സാക്ഷാത്ക്കാരം നേടിയവരാണ് എന്നോ ജീവൻ മുക്തരാണ് എന്നോ സ്ഥിത പ്രജ്ഞനാണ് എന്നോ അവർ സ്വയം പറയുമോ? അതുപോലെ ഇവിടെ കൃഷ്ണഭഗവാൻ എന്നെ നോക്കിക്കോളൂ എന്നു പറയുമോ അർജ്ജുനനോട് സ്ഥിത പ്രജ്ഞൻ ആരാ എന്ന് ചോദിച്ചാൽ? പക്ഷെ അർജ്ജുനന്റെ അല്പത്തരം ഇപ്പൊ തൽക്കാലത്തേക്ക്. ചോദിക്കാണ് അർജ്ജുനൻ സ്ഥിതപ്രജ്ഞൻ എങ്ങനെ ഉണ്ടാവും ഭഗവാൻ? അയാളുടെ രീതി, സമ്പ്രദായങ്ങൾ ഒക്കെ ഇങ്ങനെയാണ് .
( നൊച്ചൂർ ജി )
Sunil namboodiri 

No comments:

Post a Comment