45 ലക്ഷം പേര് പങ്കെടുക്കുന്ന #ആറ്റുകാൽപൊങ്കാല ദിവസം #കുംഭമേള ഒരു ഓർമകുറിപ്പ്.
സനാതനധർമ വിശ്വാസികളുടെ ഓരോ ആഘോഷവും ആചാരവും പ്രകൃതി എന്ന ഈശ്വരനിൽ ലയിച്ചതാണ്. മനുഷ്യൻ ഉൾപ്പെടുന്ന #പ്രകൃതിയെ നിലനിർത്തുന്നതിന് വേണ്ടിയാണ്
‘അത്ഭുതമാണ് ഞാൻ കണ്ട ഈ കുംഭമേള’ : ശ്രീമതി. പത്മജ വേണുഗോപാൽ
2019-ലെ കുംഭമേള സന്ദർശിച്ച കോൺഗ്രസ് നേതാവ് ശ്രീമതി പത്മജ വേണുഗോപാലിന്റെ യാത്രാവിവരണം ഗംഗാശുദ്ധീകരണം എത്രമാത്രം സാധ്യമായി എന്നതിന്റെ ഒരു സാക്ഷ്യപ്പെടുത്തലാണ്. താൻ കണ്ട കാഴ്ചകളെ രാഷ്ട്രീയത്തിന് അതീതമായി നിന്നുകൊണ്ട് സത്യസന്ധമായി വിലയിരുത്താൻ അവർ കാണിച്ച സന്മനസിന് നന്ദി പറയുന്നു. 🙏
ശ്രീമതി പത്മജയുടെ കുറിപ്പ്..;
കുംഭമേളയെ കുറിച്ചുള്ള വാർത്തകളും കുറിപ്പുകളും ഏറെ വായിച്ചു കഴിഞ്ഞപ്പോൾ പോകാൻ ആവേശമായി. മകൻ വിനുവിനോ ട് ആഗ്രഹം പറഞ്ഞപ്പോൾ അവന് സമ്മതമായി. ഏട്ടനും ഏട്ടത്തിയമ്മയും ഉണ്ണിയും ഞാനും വിനുവും സ്നേഹയും അടങ്ങുന്ന സംഘം തയ്യാർ.
ലഖ്നൗവിലേക്ക് ആണ് ഫ്ലൈറ്റ്.
അവിടെനിന്നും ഒരു കാർ വാടകയ്ക്ക് എടുത്ത് പ്രയാഗ് രാജിലേക്ക്. നാലു മണിക്കൂർ മതി പ്രയാഗ് രാജിൽ എത്താൻ.വഴിയോരത്തെ ദാബ്ബയിലെ ഭക്ഷണം രുചി ഉള്ളതായിരുന്നു. ചെലവും താരതമ്യേന കുറവാണ്. ഒരാൾക്ക് 100 രൂപയ്ക്ക് സുഭിക്ഷമായി ഭക്ഷണം കഴിക്കാം. പ്രയാഗ് രാജിൽ എത്തുമ്പോഴേക്കും സന്ധ്യയാകാറായി.
താമസസ്ഥലത്ത് കയറുന്നതിനുമുമ്പ് ഒന്ന് നടന്നു കണ്ടാലോ. പെട്ടെന്ന് മഴ ചാറി. കാറിൽ ആകാം സഞ്ചാരം എന്നു തീരുമാനിച്ചു. നടക്കാൻ തീരുമാനിച്ച ഞങ്ങളുടെ സകല കണക്കു കൂട്ടലുകൾക്കും അപ്പുറമായിരുന്നു അവിടുത്തെ സംവിധാനങ്ങൾ. വൈദ്യുത ദീപങ്ങളുടെ മാസ്മരികതയിലേക്കാണ് ഞങ്ങൾ കടന്നത്.
അമ്പത് ചതുരശ്ര കിലോമീറ്റർ പ്രദേശം സംഗമസ്ഥാനത്തിന് ചുറ്റും വികസിപ്പിച്ചെടുതിരിക്കുകയാണ്. ഗംഗാ നദിയുടെ തീരം താൽക്കാലികമായി ടിൻ ഷീറ്റുകൾ വിരിച്ച് ഗതാഗതയോഗ്യമാക്കി യിരിക്കുന്നു. 22 വലിയ താൽക്കാലിക പാലങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഗാംഗാനദിക്കു കുറുകെ വാഹനങ്ങൾക്ക് പോകാവുന്നവയും, നടപ്പാത യായി ഉപയോഗിക്കാൻ പറ്റുന്നവയും. .
പാലങ്ങൾ എല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് ദിവ്യലോകമായിത്തീർന്നിരിക്കുന്നു. ആയിരക്കണക്കിന് കൂടാരങ്ങൾ, വിവിധ സംസ്ഥാനങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, ലേസർ ആൻഡ് സൗണ്ട് ഷോകൾ, രുചിമുകുളങ്ങൾ ക്ക് ഉദ്ദീപനം നൽകി സംസ്ഥാനങ്ങളുടെ വിവിധ ഫുഡ് കൗണ്ടറുകൾ. ഒരിടത്ത് വിവിധ രാജ്യങ്ങളിലെ പതാകകൾ പാറുന്നു. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് 170 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത പ്രവാസികളുടെ കൂട്ടായ്മയും അവിടെ നടന്നത്രേ.
അതിനേക്കാളൊക്കെ ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയത് ജൈവമോ, അജൈവമോ ആയ ഒരുതരത്തിലുള്ള മാലിന്യത്തിന്റെ കണികപോലുമില്ലാത്ത ആ പൂഴി മണൽത്തിട്ടയാണ്. തൃത്താലയിലെ ഒരു കൊച്ചു പൈതൃക പാർക്ക് പോലും വൃത്തിയായി സൂക്ഷിക്കാൻ കഴിയാത്തവരാണ് വ്യക്തി ശുചിത്വത്തിനു പ്രസിദ്ധരായ നമ്മൾ. എന്നാൽ വൃത്തിഹീനതക്കു എന്നും പഴി കേൾക്കുന്ന സമൂഹ ത്തിലാണ് ഈ കാഴ്ച്ച എന്നോർക്കണം. സ്വച്ഛഭാരത് അവർക്കു വെറും മുദ്രാവാക്യമല്ല എന്നതിന്റെ നേർ കാഴ്ച്ച.
ആറു പേർക്ക് താമസിക്കാവുന്ന ഒരു താൽക്കാലിക കൂടാരം ആയിരുന്നു ഞങ്ങളുടേത്. ബാത്റൂം, ടോയ്ലറ്റ് സൗകര്യവുമുണ്ട്. എല്ലാം താൽക്കാലിക നിർമ്മിതികൾ.
സംഗമ സ്ഥാനത്തേക്ക് ബോട്ടിലായിരുന്നു യാത്ര. അവിടെ കുളിയും കഴിഞ്ഞ് ബോട്ടിൽ നിന്ന് തന്നെ വസ്ത്രവും മാറി തിരിച്ചു വരാം. വർണ്ണ വർഗ്ഗ ജാതി ലിംഗ ഭേദഭാവനയ്ക്ക് അപ്പുറം സ്ത്രീപുരുഷന്മാർ നാമ മന്ത്രങ്ങൾ ജപിച്ചു ഗംഗയുടെയും യമുനയുടെയും കുളിരിൽ മുങ്ങുന്നു. മോക്ഷമാണ് ലക്ഷ്യം. പരേതാത്മാക്കൾക്ക് നിത്യശാന്തിക്കായി, ലോകത്തിലെ സമസ്ത ജീവജാലങ്ങളുടേയും സുഖത്തിനായി പ്രാർത്ഥന.സംഗമത്തിലെ സ്നാനവും, പ്രാർത്ഥനയും നൽകുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം.
പ്രധാനമന്ത്രി അടുത്തിടെ ഉദ്ഘാടനം നിർവഹിച്ച അക്ഷയവാട്ടിൽ പോയി തൊഴുതു.പ്രതിഷ്ഠ ആൽവൃക്ഷമാണ്. കലിയുഗത്തിനു മുമ്പ് മഹാ പ്രളയത്തെ അതിജീവിച്ച വൃക്ഷമാണെന്നാണ് ഐതിഹ്യം. വേദത്തിലും, വാൽമീകി രാമായണത്തിലും അതിനെക്കുറിച്ചു പരാമർശം ഉണ്ടത്രേ. മുഗളരും ബ്രിട്ടീഷുകാരും നശിപ്പിക്കാൻ നോക്കിയെങ്കിലും നശിച്ചില്ല എന്നാണ് പറയുന്നത്. ഇന്ത്യൻ പട്ടാളം ആയുധ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കോട്ടയ്ക്ക് അടുത്താണ് അക്ഷയവാട്. അതുകൊണ്ട് പൊതുജനങ്ങൾക്ക് സന്ദർശനം നിഷേധിക്കപ്പെട്ടിരുന്നു. ഇന്നത് മനോഹരമായ ഒരു ക്ഷേത്രമാക്കി പൊതുജനങ്ങൾക്ക് ദർശനത്തിനായി തുറന്നിരിക്കുന്നു.
മുകളിലുള്ള ഒരു ട്യൂബിലൂടെ വെള്ളം ടാങ്കിൽ വരുന്നുണ്ട്. ആളുകൾ ടാപ്പിൽ നിന്നും വെള്ളം എടുക്കുന്നു. കുടിക്കാമോ എന്നു ഞാൻ സംശയിച്ചു. ദേശവാസിയായ ഒരാൾ എന്നോട് പറഞ്ഞു “അമ്മേ, സ്വയം ഗംഗ മാതാവ് ദാഹജലം ആയി താഴോട്ട് പതിക്കുമ്പോൾ എന്തിനീ സംശയം.പിന്നീടങ്ങോട്ട് പലരും ഇത് ആവർത്തിച്ചു. ഒരാൾ പോലും ഗംഗയെന്നു പറയുന്നില്ല. ഗംഗാജി എന്നോ ഗാംഗാ മയ്യ എന്നോ മാത്രം. അവർക്ക് ഗംഗ ഒരു നദിയല്ല. അമ്മയാണ്, പ്രാണനെ പോഷിപ്പിക്കുന്ന വളാണ്, എല്ലാ ദുഃഖങ്ങളെയും അകറ്റുന്ന സാന്ത്വനമാണ്, മൃതസഞ്ജീവനിയാണ്. നദിയെ ദേവതയായി ആരാധിക്കുന്ന ഈ ഒരു സംസ്കാരം രക്തത്തിൽ പേറുന്ന ജനങ്ങളിലേക്കാണ് വൃത്തി എന്ന ആശയം സർക്കാർ ഇച്ഛാശക്തിയോടെ ആവർത്തിച്ചുറപ്പിക്കുന്നത്.
സ്വഛ് ഭാരത് ന്റെയും, നമാമി ഗംഗയുടേയും പോസ്റ്ററുകളാണ് എവിടെയും. ഒന്നേ കാൽ ലക്ഷത്തോളം ടോയ്‌ലറ്റുകൾ, അവ സദാ വൃത്തിയാക്കി കൊണ്ടിരിക്കുന്ന കർമ്മ ചാരികൾ. വിനുവും ഉണ്ണിയും സ്നേഹ യും ഒക്കെ ദുബായിലെ ഗ്ലോബൽ വില്ലേജ് നെ കുറിച്ച് അത്ഭുതപ്പെടുന്നത് കണ്ടിട്ടുണ്ട്. അതിന്റെ എത്രയോ ഇരട്ടി ആണത്രേ പ്രയാഗ് രാജ്. എത്രയോ പ്രതികൂല ഘടകങ്ങൾ ക്കി ടയിലാണ് ഈ ദുഷ്കരമായ പ്രവൃത്തി എന്നോർക്കണം.
നാഗസന്യാസിമാരുടെ വരവോടെയാണ് കുംഭമേള തുടങ്ങുക. അന്നേദിവസം രാജാക്കന്മാർ തങ്ങളുടെ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് ഈ സന്യാസി ശ്രേഷ്ഠന്മാരെ തേരിൽ വലിച്ച് ഗംഗാസ്നാനത്തിന് കൊണ്ടുവരുമാ യിരുന്നത്രെ. രൂപത്തിലും ഭാവത്തിലും ഒക്കെ ഏറെ പ്രത്യേകതയുള്ള വരാണ് നാഗസന്യാസിമാർ. 12 കൊല്ലത്തെ അതികഠിനമായ സാധനയ്ക്ക് ഒടുവിലാണ് അവർക്ക് സന്യാസദീക്ഷ കിട്ടുന്നത്. കാടുകളിലും ഹിമാലയത്തിലും വാരാണസിയിലും ഒക്കെയാണ് അവരുടെ വാസം. ഏറെപ്പേരും നഗ്നരാണ്. അവർ കുളി ക്കുന്നതോടെ ഗംഗാജലം പവിത്രം ആകുന്നു എന്നാണ് വിശ്വാസം. സഞ്ചരിക്കുന്ന തീർത്ഥങ്ങൾ ആണല്ലോ ഋഷി ശ്രേഷ്ഠന്മാർ.
കുംഭമേള മഹാത്ഭുതമാണ്, മോക്ഷം ആഗ്രഹിക്കുന്ന ഇത്രയും വലിയ ജനവിഭാഗം ഇപ്പോഴും ഇവിടെ ഉണ്ടെന്ന രേഖപ്പെടുത്തൽ. ഞങ്ങളെത്തിയപ്പോഴേക്കും പ്രധാനപ്പെട്ട സ്നാന ദിവസങ്ങളെല്ലാം കഴിഞ്ഞിരുന്നു. അതുകൊണ്ട് വളരെ കുറച്ച് സന്യാസിമാരെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ധാരാളം പേർ ശിവരാത്രിയിൽ പങ്കെടുക്കാനായി കാശിയിലേക്ക് പോയിരിക്കുന്നു.
25 കോടി ജനങ്ങളാണ് കുംഭമേളയിൽ പങ്കെടുത്ത് സ്നാനം ചെയ്തത് എന്നാണ് കണക്ക്. എന്നിട്ടും ഗംഗാനദി സ്വച്ഛസുന്ദരമായി ഒഴുകുന്നു. ഒരുലക്ഷം കോടി വരുമാനം ഉണ്ടാക്കി എന്നും കേൾക്കുന്നു.കുംഭമേള കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ എല്ലാം പഴയ പോലെ യാകും. പിന്നെ ഗാംഗമയ്യയും, മണൽത്തിട്ടും മാത്രം.

തിരിച്ചുപോരുമ്പോൾ ശബരിമലയെ ക്കുറിച്ച് ഓർത്തു പോയി. വൃത്തിയില്ലാത്ത ചുറ്റുപാട്, അടുക്കും ചിട്ടയും ഇല്ലാത്ത ലോഡ്ജ് മുറികൾ.. ഇല്ലായ്മകളുടെ ലിസ്റ്റ് വലുതാണ്.. ഇത്രയും വരുമാനമുള്ള ശബരിമല ഇതിന്റെ പകുതി ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കിൽ എത്ര പരിപാവനമായ ആത്മീയ കേന്ദ്രമായി നിലനിർത്താമായിരുന്നു.
No comments:
Post a Comment