"കല്ലല്ല" ഞാൻ
---------------
മണി മൂന്നടിച്ചപ്പോൾ
"മേശാന്തി"വേഗംവന്നു
കണ്ണൻറനിർമാല്യത്തെ
മാറ്റുവാനൊരുങ്ങിനാൻ
മാലയും,കിരീടവും,
തിലകം,കുഴലുമങ്ങൊ-
ക്കെയുമെടുത്തിട്ടു
ചന്ദനച്ചാർത്തുംമാറ്റീ
തൈലാഭിഷേകത്തിന്നാ-
യൊരുങ്ങീടവെ കണ്ടു
ചന്ദനമിരിക്കുന്നൂപൂ-
ങ്കവിൾതടത്തിലായ്
തെച്ചിപ്പൂദളമൊന്നാതൃ-
ക്കയ്യിൽപറ്റിപ്പിടിച്ച-
ങ്ങിനെയിരിപ്പതും
കണ്ടുകൗതുകത്തോടെ
കൈവിരൽതുമ്പിന്നറ്റം
കൊണ്ടു മന്ദമായവ
അടർത്തിമാറ്റീട്ടുടൻ
അഭിഷേകവും ചെയ്തു...
സർവ്വാലങ്കാരങ്ങളും
ചെയ്തുമദ്ധ്യാഹ്നപൂജാ
ദർശനഭാഗ്യം നേടി
സ്വൽപവിശ്രമത്തിനായ്
തൻമുറിക്കുളളിൽചെന്നു
തലചായ്ക്കവേ,വിരൽ-
ത്തുമ്പിലങ്ങസഹ്യമായ്
വേദന തോന്നീടുന്നു
കാരണമറിയാതെ
കുഴങ്ങീ മേശാന്തിയും,
ഒപ്പമുളേളാരും,വിരൽ
വേദനകൂടീടുന്നു....
വൈദ്യനും വന്നു"ധാര"
ചെയ്യുവാനേർപ്പാടാക്കി
നോവൽപ്പംകുറഞ്ഞപ്പോൾ
മേശാന്തി മയങിപ്പോയ്
പട്ടുകോണകമുടുത്തുണ്ണി
നിൽക്കുന്നൂ മുന്നി ൽ
"കവിളിൽ""വിരൽതുമ്പിൽ"
ചോപ്പുരാശിവീണിതോ?
"എൻവിരൽതുമ്പിൽ
തോണ്ടികവിളത്തൽപ്പം നുള്ളി"
ഇന്നുകാലത്തുണ്ണിയെ
മേശാന്തിനോവിച്ചില്ലേ?
"കല്ലല്ല"ഞാനെന്നതു
മറക്കാതിരുന്നീടാൻ
നോവൽപ്പംമേശാന്തിക്കും
തന്നിടാമെന്നോർത്തുഞാൻ
എനിക്കുപ്രിയങ്കരൻ
മേശാന്തിതാനല്ലയോ
ദു:ഖിക്കവേണ്ടൊട്ടുമേ
കയ്യൊന്നുകാണട്ടെഞാൻ"
കുഞ്ഞിളംകൈയ്യാൽമെല്ലെ
മേശാന്തിതൻകൈവിരൽ
തൊട്ടൊന്നുതലോടീട്ടു
പൊന്നുണ്ണിമറഞ്ഞുപോയ്
ഞെട്ടിയങ്ങുണർന്നപ്പോൾ
മേശാന്തിതേങ്ങിപ്പോയി...
സർവ്വാപരാധങ്ങളും
ക്ഷമിച്ചീടണേയുണ്ണീ...
"കല്ലിലും"നിറയുന്ന
കണ്ണൻറകാരുണ്യത്തെ
കാണുവാൻഅറിയുവാൻ
ഭാഗ്യമേകണേ....കൃഷ്ണാ.....
---------------
മണി മൂന്നടിച്ചപ്പോൾ
"മേശാന്തി"വേഗംവന്നു
കണ്ണൻറനിർമാല്യത്തെ
മാറ്റുവാനൊരുങ്ങിനാൻ
മാലയും,കിരീടവും,
തിലകം,കുഴലുമങ്ങൊ-
ക്കെയുമെടുത്തിട്ടു
ചന്ദനച്ചാർത്തുംമാറ്റീ
തൈലാഭിഷേകത്തിന്നാ-
യൊരുങ്ങീടവെ കണ്ടു
ചന്ദനമിരിക്കുന്നൂപൂ-
ങ്കവിൾതടത്തിലായ്
തെച്ചിപ്പൂദളമൊന്നാതൃ-
ക്കയ്യിൽപറ്റിപ്പിടിച്ച-
ങ്ങിനെയിരിപ്പതും
കണ്ടുകൗതുകത്തോടെ
കൈവിരൽതുമ്പിന്നറ്റം
കൊണ്ടു മന്ദമായവ
അടർത്തിമാറ്റീട്ടുടൻ
അഭിഷേകവും ചെയ്തു...
സർവ്വാലങ്കാരങ്ങളും
ചെയ്തുമദ്ധ്യാഹ്നപൂജാ
ദർശനഭാഗ്യം നേടി
സ്വൽപവിശ്രമത്തിനായ്
തൻമുറിക്കുളളിൽചെന്നു
തലചായ്ക്കവേ,വിരൽ-
ത്തുമ്പിലങ്ങസഹ്യമായ്
വേദന തോന്നീടുന്നു
കാരണമറിയാതെ
കുഴങ്ങീ മേശാന്തിയും,
ഒപ്പമുളേളാരും,വിരൽ
വേദനകൂടീടുന്നു....
വൈദ്യനും വന്നു"ധാര"
ചെയ്യുവാനേർപ്പാടാക്കി
നോവൽപ്പംകുറഞ്ഞപ്പോൾ
മേശാന്തി മയങിപ്പോയ്
പട്ടുകോണകമുടുത്തുണ്ണി
നിൽക്കുന്നൂ മുന്നി ൽ
"കവിളിൽ""വിരൽതുമ്പിൽ"
ചോപ്പുരാശിവീണിതോ?
"എൻവിരൽതുമ്പിൽ
തോണ്ടികവിളത്തൽപ്പം നുള്ളി"
ഇന്നുകാലത്തുണ്ണിയെ
മേശാന്തിനോവിച്ചില്ലേ?
"കല്ലല്ല"ഞാനെന്നതു
മറക്കാതിരുന്നീടാൻ
നോവൽപ്പംമേശാന്തിക്കും
തന്നിടാമെന്നോർത്തുഞാൻ
എനിക്കുപ്രിയങ്കരൻ
മേശാന്തിതാനല്ലയോ
ദു:ഖിക്കവേണ്ടൊട്ടുമേ
കയ്യൊന്നുകാണട്ടെഞാൻ"
കുഞ്ഞിളംകൈയ്യാൽമെല്ലെ
മേശാന്തിതൻകൈവിരൽ
തൊട്ടൊന്നുതലോടീട്ടു
പൊന്നുണ്ണിമറഞ്ഞുപോയ്
ഞെട്ടിയങ്ങുണർന്നപ്പോൾ
മേശാന്തിതേങ്ങിപ്പോയി...
സർവ്വാപരാധങ്ങളും
ക്ഷമിച്ചീടണേയുണ്ണീ...
"കല്ലിലും"നിറയുന്ന
കണ്ണൻറകാരുണ്യത്തെ
കാണുവാൻഅറിയുവാൻ
ഭാഗ്യമേകണേ....കൃഷ്ണാ.....
ശാരദ ആനന്ദൻ
No comments:
Post a Comment