Tuesday, March 03, 2020

(77).ശ്രീ ഗുരുവായുരപ്പന്റെ സഹസ്രകലശ ചടങ്ങുകൾ.

ശ്രീ ഗുരുവായുരപ്പന് മഹാകുഭ കലശം മന്ത്ര, തന്ത്ര, പൂജാവിധികളോടെ അഭിഷേകം ഇന്നലെ നടന്നു.

വാതിൽ മാടത്തിൽ ഭദ്രകം പത്മമിട്ട് അതിൽ വെച്ചാണ് മഹാകുംഭം പൂജിക്കുന്നത്.

ശ്രീ ഗുരുവായുരപ്പന് അഭിഷേകത്തിനുള്ള കലശങ്ങൾ പൂജിക്കാനും, മുളയിടാനും, വാസ്തുബലിപൂജക്കും മറ്റു പൂജകൾക്കും പല വ്യത്യസ്തമായ പത്മങ്ങൾ വരക്കണം. വളരെ വളരെ അർത്ഥവത്തായ സങ്കൽപ്പങ്ങളും, അദ്ധ്യാത്മിക കാഴ്ചപാടുകളേയും സൂചിപ്പിക്കുന്നതാണു് ഓരോ പത്മങ്ങളും.

ഏറ്റവും ലളിതമായ ഒരു പത്മമാണ് കടുന്തുടി എന്ന പത്മം.കൃത്യമായ അളവോടെ ഒരു ചതുരം വരച്ച് എതിർ കോണുകൾ കൂട്ടിമുട്ടിച്ച് രണ്ടു രേഖകൾ വരക്കുന്ന തോടുകൂടി രണ്ടു"തുടി" കൾ രൂപം കൊള്ളുന്നു. അരിപ്പൊടി കൊണ്ടും, മഞ്ഞ പ്പൊടി കൊണ്ടും അത് വർണ്ണാഭ മാക്കുന്നു.

വെളുപ്പ് നിറമുള്ള തുടിക്ക് സദാശിവ സങ്കൽപ്പമാണു്. ശിവ ഭഗവാന്റെ തൃക്കെയിലിരിക്കുന്ന ( ത്രിശൂലത്തിൽ തൂക്കിയിട്ടിരിക്കുന്ന) ഒരു വാദ്യ ഉപകരണമാണത്.തുടിയാണ് നാദ ബ്രഹ്മത്തിന്റെ ഉറവിടം. സദാശിവ മൂർത്തി തൃക്കൈകൾ ചലിപ്പിക്കുമ്പോൾ തുടയിൽ നിന്ന് അകാരവും, ഉകാരവും, മ കാരവും.നാദവും സൃഷ്ടിക്കപ്പെട്ടു.അവ ബിന്ദുവിൽ ലയം പ്രാപിച്ചു.
ഒരു ബിന്ദുവിൽ നിന്നാണ് എല്ലാ പത്മ രചനകളും ആരംഭിക്കുന്നത്. ഇത് ബിന്ദുമണ്ഡലമാണ്.ഈ ബിന്ദു ചൈതന്യ സ്ഥാനമാണ്.

രണ്ടാമത്തെ തുടിക്ക്  മഞ്ഞവർണ്ണമാണ്. അത് ശക്തി പ്രതീകമാണ്.ഒരു ബിന്ദുവിൽ രണ്ടു തുടികൾ സംയോജിക്കുന്നു. അത് ശിവശക്തി സംയോജനമാണു്. അർദ്ധനാരീശ്വര പ്രതീകമാണത്.

കടുംതുടി വളരെ ശക്തിയേറിയ പ്രതീകമാണ്. പുരാതന ചുമർചിത്ര രചനയിൽ ഈ പത്മങ്ങൾ ആലേഖനം ചെയ്തതായി കാണാം.

ഗുരുവായുരപ്പന്റ സഹസ്രകലശങ്ങളിലെ 25 തത്വ പ്രധാനമായ ബ്രഹ്മകലശങ്ങളും മഞ്ഞലോഹ നിർമിതമാണ്. അഷ്ടദളപത്മത്തിലാണു് ആ കുംഭ പൂജകൾ നടക്കുന്നത്. ബാക്കി 975 രജത കുടങ്ങൾ വെച്ച് പൂജിക്കുന്നത് .അതിനായിഅത്രയും കടുംതുടി പത്മങ്ങൾ രചിക്കുന്നു.

കലശ മണ്ഡപത്തിലെ ഈ 975ശിവശക്തിയുക്തമായ കടും തുടി  പത്മങ്ങളും കൃത്യമായ അളവോടെ ആചര്യ നിർദ്ദേശപ്രകാരം പതിമൂന്ന് ഇല്ലങ്ങളിലെ പരികർമ്മികളായ കീഴ്ശാന്തിക്കാർ നിർവ്വഹിക്കുന്നു. ഒരു നീളമുള്ള ചരടും, ആചാര്യന്റെ  ഹസ്ത പ്രമാണമായ അളവിലുള്ള ഒരു ചമത കോലുമാണ് കൈ കണക്ക്.

തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളിൽ പത്മങ്ങളുടെ ശാസ്ത്രിയമായ രചനയെ പറ്റി പറയുന്നുണ്ടു്.

കടുന്തുടി,
സ്വസ്തികം,
അഷ്ടദളം,
 ഭദ്രകം..
ചക്രാബ്ജം,
ശക്തി ദണ്ഡകഭദ്രകം, അഷ്ടലിംഗ പത്മം,
ഷഡ് ദളപത്മം, പത്മോദരം,
സ്വസ്തിക ഭദ്രകം, ശിവമഹാകുംഭസ്വസ്തിക ഭദ്രകം.
നവയോനിചക്രപത്മം.
വീരാളി ചതുരശ്രം.
വീരാളി വൃത്തം.
ഇപ്രകാരം അനവദി പത്മ ങ്ങൾ പൂജക്കായി നിർമ്മിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന് അഭിഷേകം ചെയ്ത മഹാകുംഭ കലശം വെച്ച് പൂജിച്ച ഭദ്രകം പത്മം വളരെ ശ്രേഷ്oമായ പ്രതീകാത്മകമായപത്മമാണ്.

ഭദ്രം കർണ്ണേഭി എന്ന ഉപനിഷദ് മന്ത്ര പ്രതീകമാണ് അത്.

അല്ലയോ കൃഷ്ണാ... ഭഗവാനെ ഞങ്ങൾക്ക് ഭദ്രമായതിനെ മാത്രം കേൾക്കുവാനുള്ള ധാരാളം അവസരങ്ങൾ നൽകിയാലും.

നന്മകൾ മാത്രം കാണാനിട വരട്ടെ.

നന്മയേറിയ സാന്ത്വന, അനുഗ്രഹ സ്പർശനങ്ങൾ നൽകാൻ അവസരമുണ്ടാക്കി തന്നാലും.

ഞങ്ങളുടെ സർവ്വ ജ്ഞാനേന്ദ്രിയങ്ങളും, കർമ്മേന്ദ്രിയങ്ങളും ,ഭദ്രമാക്കി ഞങ്ങളെ പരിശുദ്ധരക്കണേ എന്റെ കണ്ണാ........

ശ്രീ ഗുരുവായുരപ്പന്റെ മഹാകുംഭ കലശം ഭദ്രകം പത്മത്തിൽ വെച്ച് പൂജിക്കുന്നതിന്റെ താല്പര്യമിതാണ്.

ചെറുതയൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments:

Post a Comment