Saturday, March 14, 2020

ശിവതാണ്ഡവം

==============

"സുര അഥവാ മദ്യം ശീലമാക്കിയവൻ സുരൻ" ആയതിനാൽ ഇത് മദ്യപിയ്ക്കാത്തവൻറ്റെ മനോഗതങ്ങൾ.....( ദേവനും മനുഷ്യനുമാകാൻ കഴിയാത്തവൻ..... തീർച്ചയായും അസുരൻ തന്നെ ആയിരിയ്ക്കും )

ലങ്കേശൻ്റെ ശിവസ്തുതി

"ജടാടവീ ഗലജ്ജല പ്രവാഹ പാവിത സ്ഥലേ

ഗലേവലംബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം

ഡമ ഡ്ഡമ ഡ്ഡമ ഡ്ഡമന്നിനാദ വഡ്ഡമർവയം

ചകാര ചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം"

നിബിഢകാനനപ്രതീതി ജനിപ്പിയ്ക്കുന്ന ജടയിൽ നിന്നും ഉറവയെടുത്ത് ഒഴുകുന്ന ജലപ്രവാഹം ശങ്കരാ അങ്ങയുടെ ഗളത്തെ നനവുള്ളതാക്കുന്നു. നനവാർന്ന ആ കണ്ഠത്തിൽ ദൈർഘ്യമേറിയ മഹദ് സർപ്പങ്ങൾ പർവ്വതസമാനമായ ഹാരങ്ങളെന്നത്  പോലെ ചുറ്റിക്കിടക്കുന്നു. തൃക്കയ്യിലെ ദിവ്യമായ ഉടുക്ക് "ഡമ ഡ്ഡമ ഡ്ഡമ ഡ്ഡമ" എന്ന് അത്യുച്ചത്തിൽ മുഴങ്ങുന്നു. ആ സംഗീതത്തിനൊത്ത് പ്രചണ്ഡമായ താണ്ഡവനടനം ആടി ഭഗവാൻ പരമശിവൻ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും,  അനുഗ്രഹാശിസ്സുകളും, ഐശ്വര്യവും ചൊരിയുന്നു.

ഇത്രയേറെ ശക്തി നിറഞ്ഞ ഒരു ശിവസ്തോത്രം വേറെ കാണില്ല, എന്നാൽ ഇത് സാക്ഷാൽ രാവണൻ മനസ്സിൽ രചിച്ച് സംഗീതം നൽകി ആലപിച്ചതാണെന്ന് അറിയാമോ?

ഭാരതം തെക്ക് നിന്ന് വടക്ക് വരെ കീഴടക്കി, ഹിമാലയത്തിൻ്റെ താഴ്വരയിൽ എത്തി, കൈലാസപതിയെ വെല്ലുവിളിച്ച ലങ്കേശൻ, പരമശിവനോട് പർവ്വതത്തിൽ നിന്നിറങ്ങി വന്ന് തനിയ്ക്ക് ദർശ്ശനം തരുവാൻ ആവശ്യപ്പെട്ടു. മഹാദേവൻ അപ്രകാരം ചെയ്യാതെ വന്നപ്പോൾ, രാവണൻ കൈലാസത്തെ കൈകളാലുയർത്താൻ ശ്രമിച്ചു. പരിഭ്രാന്തയായ പാർവ്വതിദേവി ദേവദേവനെ ഗാഢം പുണർന്നു, അൽപ്പം പരിഭവത്തിൽ ആയിരുന്ന ദേവി അപ്രകാരം ചെയ്തപ്പോൾ ഭഗവാൻ സന്തോഷിച്ചെങ്കിലും, അദ്ദേഹം കാലിൻ്റെ പെരുവിരൽ ഒന്നമർത്തിയപ്പോൾ ലങ്കേശൻ്റെ 10 വിരലുകളും പർവ്വതത്തിനടിയിലായി.

വേദന കൊണ്ട് പുളഞ്ഞ ലങ്കേശൻ ആ ഇരുന്ന ഇരുപ്പിൽ, മനസ്സിൽ രചിച്ച ശിവസ്തുതി, ഉച്ചത്തിൽ ആലപിച്ച് മഹാദേവനെ സ്തുതിച്ചു. സന്തുഷ്ടനായ ഭഗവാൻ രാവണനെ പോകാൻ അനുവദിച്ചു, എങ്കിലും ലങ്കയിൽ മടങ്ങിയെത്തിയ രാവണൻ ഈ കീർത്തനം തന്നെയാണ് തുടർന്നും ശൈവപൂജയ്ക്ക്  ആലപിച്ചിരുന്നത്.

ആദികാവ്യം എന്നത് പ്രചേതയുടെ പുത്രൻ രത്നാകരനെന്നോ, അഗ്നിശർമ്മനെന്നോ വിളിയ്ക്കുന്ന വാത്മീകിയുടെ

''മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ ശാശ്വതീസമാഃ

യത് ക്രൗഞ്ച മിഥുനാദേകമവധീഃ കാമമോഹിതം''

ആണോ, വൈശ്രവസ്സിൻ്റെ പുത്രൻ രാവണൻ്റെ ഈ ശിവസ്തുതിയാണോ എന്ന ചോദ്യത്തിനും ഉത്തരമില്ല!

ജടാകടാഹ സംഭ്രമ ഭ്രമന്നിലിംപ നിർഝരീ
വിലോലവീചി വല്ലരീ വിരാജമാനമൂർദ്ധനി
ധഗ-ദ്ധഗ-ദ്ധഗ-ജ്ജ്വല ലലാട പട്ട പാവകേ
കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ

 ഭഗവാനേ.. താണ്ഡവ നടനത്തിൽ നിന്റെ ജടകളുടെ സഞ്ചയം  പ്രചണ്ഡമായി ചുറ്റിത്തിരിയുമ്പോൾ, ജടകൾക്കിടയിൽ  നിന്നുത്ഭവിയ്ക്കുന്ന ഗംഗയും ധാരയായൊഴുകുന്നതിനു പകരം വൃത്താകൃതിയിൽ പ്രവഹിയ്ക്കുകയും, ജടയുടെ ഇഴകൾ വായു നിറഞ്ഞ് വികസിക്കുന്നത് പോലെ, ഗംഗാജലം ജടയിൽ നിറഞ്ഞ് അവയെ വികസിയ്ക്കുകയും, പിന്നീട് വെള്ളച്ചാട്ടമായി പുറത്തേയ്ക്ക് പ്രവഹിക്കുകയും ചെയ്യുന്നു. അതിമനോഹരമായി തിളങ്ങുന്ന ആ നെറുകയിലൂടെ  ഗംഗാജലം ഒഴുകിയിറങ്ങുമ്പോൾ ജടകളാകുന്ന വള്ളിപ്പടർപ്പുകൾ ജലോപരിതലത്തിൽ തിരമാലകളുമായി കേളിയാടുന്നത് പോലെ കാണപ്പെടുന്നു. തിരുനെറ്റിയിൽ കോപത്താൽ എരിയുന്ന അഗ്നിനേത്രത്തിലേയ്ക്ക് ഒഴുകിയിറങ്ങുന്ന ജലത്തെ ആവിയാക്കുമ്പോൾ "ധഗ-ദ്ധഗ-ദ്ധഗ" എന്ന ഭയപ്പെടുത്തുന്ന ശബ്ദമുയരുന്നു.  ഇളകിയാടുന്ന ജടയിൽ ചന്ദ്രക്കല ചൂടിയ ഭഗവാനേ.. നിന്നോടെനിയ്ക്കുള്ള ഭക്തി അനുനിമിഷം പെരുകി വരികയാണ്

ധരാധരേന്ദ്ര നന്ദിനീ വിലാസബന്ധു ബന്ധുര
സഫുരത് ദിഗന്ത സന്തതി പ്രമോദമാന മാനസേ
കൃപാ കടാക്ഷ ധോരണീ നിരുദ്ധ ദുർദ്ധരാപദി
ക്വചിത് ചിദംബരേ മനോ വിനോദമേതു വസ്തുനി

പർവ്വതരാജൻ ഹിമവാന്റെ പുത്രിയായ ഗിരിജയ്ക്ക് ഒരേസമയം പരസ്പരപൂരകമായും, മത്സരബുദ്ധിയോടെയും, കേളികളിൽ പങ്കാളിയും  പ്രണയസാക്ഷാൽക്കാരവുമായ ഭർത്താവായും, പ്രപഞ്ചത്തിന്റെ ചുവരുകളോളം മുഴങ്ങുന്ന നടനത്തിലൂടെ എല്ലാ ജീവജാലങ്ങളുടേയും മനസ്സിൽ അതിയായ ആഹ്ളാദം നിറയ്ക്കുന്നവനും, അവിടുത്തെ കൃപയാലുള്ള ഒരു കടാക്ഷത്തിന്റെ ഒഴുക്കിൽ പെട്ടാൽ, എത്ര ദുർഘടമായ തടസ്സങ്ങളുമകലും, ഏത് ഘോരാപത്തും ഒഴിയും, കുറച്ച് നേരത്തേക്കായാൽ പോലും ദിക്കുകൾ വസ്ത്രങ്ങളായ ഭഗവാന്റെ മഹത്വത്തിൽ ഉൾക്കൊണ്ട് എന്റെ മനസ്സും മതിമറക്കട്ടേ...

ജടാഭുജങ്ഗപിങ്ഗലസഫുരണാമണിപ്രഭാ
കദംബ കുങ്കുമ ദ്രവപ്രലിപ്ത ദിഗ്വധൂമുഖേ
മദാന്ധസിന്ധുരസഫുരത്ത്വ-ഗുത്തരീയ മേദുരേ
മനോ വിനോദമദ്ഭുതം ബിഭർത്തു ഭൂതഭർതരി

സഹസ്ര ലോചന പ്രമൃത്യ ശേഷലേഖ ശേഖര
പ്രസൂന ധൂലി ധോരണീ വിധുസരാങ്ഘ്രിപീഠഭൂഃ
ഭുജങ്ഗരാജമാലയാ നിബദ്ധജാടജൂടകഃ ശ്രിയൈ
ചിരായ ജായതാം ചകോരബന്ധു ശേഖരഃ

ലലാട ചത്വരജ്വല-ദ്ധനഞ്ജയ-സ്ഫുലിങ്ഗഭാ
നിപീത പഞ്ചസായകം നമന്നിലിംപനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലി സംപദേ ശിരോ ജടാലമസ്തു നഃ

കരാള ഭാല പട്ടികാ ധഗദ്ധഗദ്ധഗജ്ജ്വല
ദ്ധനഞ്ജയാധരീകൃത പ്രചണ്ഡ പഞ്ചസായകേ
 ധരാധരേന്ദ്ര നന്ദിനീ കുചാഗ്ര ചിത്ര പത്രക
പ്രകല്പനൈക ശില്പി നി ത്രിലോചനേ മതിർമ്മമ

നവീന മേഘ മണ്ഡലീ നിരുദ്ധദുർദ്ധര സ്ഫുരത്
കുഹൂനിശീഥിനീതമഃ പ്രബന്ധ ബന്ധുകന്ധരഃ
നിലിംപനിരർഝരീ ധര-സ്തനോതു കൃത്തിസിന്ധുരഃ
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ധുരന്ധരഃ

പ്രഫുല്ലനീല പങ്കജ പ്രപഞ്ച കാലിമച്ഛടാ
വിഡംബി കണ്ഠ കന്ധരാ രുചിപ്രബദ്ധ കന്ധരം
 സ്വരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്ധകച്ഛിദം തമന്തകച്ഛിദം ഭജേ

അഗർവ സർവമങ്ഗലാ കലാകദംബമഞ്ജരീ
രസപ്രവാഹ മാധുരീ വിജൃംഭണാമധുവ്രതം
സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ

ജയത്വദഭ്രബി ഭ്രമഭ്രമദ്ഭുജങ്ഗമസഫുരദ്
ധഗദ്ധഗാദ്വിനിർഗമത് കരാള ഭാലഹവ്യവാട്
ധിമിദ്ധിമിദ്ധിമിധ്വനന്മൃദങ്ഗ തുങ്ഗമങ്ഗള
ധ്വനി ക്രമ പ്രവർത്തിത പ്രചണ്ഡ താണ്ഡവഃ ശിവഃ

ദൃഷദ്വിചിത്ര തല്പയോരർഭുജങ്ഗ മൗക്തികസ്രജോ
ർഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷ പക്ഷയോഃ
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീ മഹേന്ദ്രയോഃ
സമപ്രവർത്തയന്മനഃ കദാ സദാശിവം ഭജേ

കദാ നിലിംപ നിർഝരീ നികുഞ്ജകോടരേ വസൻ
വിമുക്തദുർമ്മതിഃ സദാ ശിരഃ സ്ഥമഞ്ജലിം വഹൻ
വിമുക്തലോലലോചനാ ലലാമഭാലലഗ്നകഃ
ശിവേതി മന്ത്രമുഖരന് കദാ സുഖീ ഭവാമ്യഹം

ഇമം ഹി നിത്യമേവ മുക്തമുത്തമോത്തമം സ്തവം
പഠൻ സ്മരൻ ബ്രുവന്നരോ വിശുദ്ധിമേതി സന്തതം
 ഹരേ ഗുരൗ സ ഭക്തിമാശു യാതി നാന്യഥാ ഗതിം
വിമോഹനം ഹി ദേഹിനാം തു ശങ്കരസ്യ ചിന്തനം

പൂജാവസാനസമയേ ദശവക്ത്രഗീതം യഃ
ശംഭുപൂജനമിദം പഠതി പ്രദോഷേ
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരങ്ഗയുക്താം

ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ

No comments:

Post a Comment