Tuesday, March 03, 2020

ദുഃഖത്തെ ആത്മസ്വരൂപമായി കാണാം

സഹനം സർവ ദുഃഖാനാം
അപ്രതീകാര പൂർവകം
ചിന്താ വിലാപ രഹിതം
സാ തിതിക്ഷാ നിഗദ്യന്തേ...

ഒരു സാധകന്റെ യാത്രയിലെ അനിവാര്യതയാണ് തിതിക്ഷ എന്ന സർവ ദുഃഖ സഹനം; അതും ദുഃഖത്തിന് പരിഹാരം പോലും തേടാതെയുള്ള സഹനം.

സുഖത്തെ നമ്മൾക്കെല്ലാവർക്കും ഇഷ്ടമാണ്; എന്നാൽ സുഖത്തിനു പുറകിൽ വലിയ വലിയ ദുഃഖങ്ങളും അപകടങ്ങളും പതിയിരിക്കുന്നു എന്ന വിവേകം ഉണ്ടാവുമ്പോൾ സുഖങ്ങളെ അന്വേഷിച്ചുള്ള യാത്രയ്ക്കും പ്രയത്നത്തിനും അവധിയുണ്ടാവുന്നു.

ഓരോ ദുഃഖത്തിനു പുറകിലും ഭഗവാന്റെ മനോഹരമായ കൈയ്യുപ്പെണ്ടന്നറിയുമ്പോൾ ദുഃഖത്തോടുള്ള നമ്മുടെ നീരസം വിട്ടുപോകും; തിതിക്ഷ നമ്മുടെ സ്വഭാവമായിട്ടു മാറും. എന്താണ് ഭഗവാന്റെ കൈയ്യൊപ്പെന്നുവച്ചാൽ ഈ ജീവനിൽ ഭഗവാന്റെ കൃപ ആവേശിച്ചിട്ട്, ഒരു കാന്തം ഇരുമ്പുസൂചിയെ അതിലേക്കാകർഷിക്കും പോലെ, ജീവന്റെ നേർക്കുള്ള ഭഗവാന്റെ ഒരു വലിവ് (അങ്ങോട്ടുപിടിച്ച് വലിക്കുക) അഥവാ ആകർഷണം ജീവന് നേരിട്ടു ബോധ്യമാകുന്നു.

അതുകൊണ്ട്, ദുഃഖത്തെ പരിഹരിക്കാൻ ശ്രമിക്കാതെ സഹിച്ചുകൊള്ളുക; സഹനം അപാര കൃപ തന്നെയാണ്. അതേപോലെ, സുഖത്തിനു നേർക്ക് കണ്ണു മഞ്ഞളിക്കാതിരിക്കുക; അപകടം പതിയിരിക്കുന്നു.

ദുഃഖത്തെയും ആത്മസ്വരൂപമായിത്തന്നെ കാണണം.
Sudha Bharath 

No comments:

Post a Comment