Tuesday, March 03, 2020

വരാടിക

കേരളത്തിൻ്റെ മാത്രം പൊരു ശാസ്ത്ര ശാഖയാണ് അഷ്ടമംഗല പ്രശ്നം.

അതിനുപയോഗിക്കുന്ന ജീവസ്സുറ്റ രണ്ടു വസ്തുക്കൾ തബൂലം,കവിടി എന്നിവ.

കവടി (കവിടി) യെ വരാടി എന്നും പറയും.
അതുപോലെ പ്രശ്നം വയ്ക്കലിനെ വാരി വയ്ക്കുക, പരൽ വയ്ക്കുക എന്നൊക്കെയും പറയുന്നു.കവിടി കൂർമ്മാവതാരമാണ്. കൂർമ്മം വിഷ്ണുവിൻ്റെ അവതാരമാകയാൽ വിശിഷ്ടമാണ്. പ്രജ്ഞയുടെ ആധാരവും പഞ്ചേന്ദ്രിയങ്ങൾക്കും പഞ്ചഭൂതങ്ങൾക്കും അതീതവും ആണത്.

വരാടിക എന്നാൽ താമരക്കുരു എന്നും കയർ എന്നും അർത്ഥമുണ്ടു്. കുരു ബീജവും കയർ ബന്ധനവുമാണ്.വരം അടതി, അതായത് ഭംഗിയായി സഞ്ചരിക്കുന്നത്. ദൈവീകമായി കിട്ടിയത് ജീവൻ അഥവാ പ്രാണൻ, ജീവിതം, ദേഹം എന്നിവയാണ്. ആകർഷിക്കൽ ജീവനോടുള്ള ആകർഷണവും കയർ അതിൻ്റെയും ദേഹത്തിൻ്റെയും ബന്ധനവുമാണ്.ഇതിനെയാണ് പ്രാരാബ്ധമെന്ന് പറയുന്നത്.
ഇതിൻ്റെ ഉരകല്ലാണ് വരാടി അഥവാ കവടി.

കവടി ക്രിയ എന്നാൽ ഗണിക്കുക എന്നാണർത്ഥം. കലമാനത്തിൽ മാഷം ഒരു ദിനമാണ്. കാലദൈർഘ്യം ആയുസും. ശിരോ ലേഖനം എന്നാൽ തലയിലെഴുത്ത് അതിനാൽ വരാടിക കൊണ്ട് ജീവിതയാത്രാ, ആയുസ്സ്, ജീവിതത്തിൻ്റെ ഗമനാഗമനങ്ങൾ, വിഷമബന്ധനങ്ങൾ, പ്രാരാബ്ധം, വിധി എന്നിവ എല്ലാം ഗണനം ചെയ്യാമെന്ന് വരുന്നു.

ജീവിതത്തിൻ്റെ ആകെത്തുകയെ കൂട്ടി നോക്കി നിർണയം ചെയ്യാനായി ദൈവീകത്തൽ കിട്ടിയ സാധനമാണ് വരാടിക. അപ്പോൾ പിന്നെ മനുഷ്യൻ്റെ ജീവിതമാർഗ്ഗത്തേപ്പറ്റി ചിന്തിക്കുവാൻ ഇതിലും ശ്രേഷ്മായ മറ്റെന്തു മാധ്യമമാണുള്ളത് !!
Vijaya menon 

No comments:

Post a Comment