Sunday, March 15, 2020

ഭഗവദ് ഗീതാ.. കർമയോഗം
പ്രഭാഷണം.. 10

ആത്മസാക്ഷാത്കാരം       സിദ്ധിച്ച  ആളെ സ്ഥിതപ്രജ്ഞൻ എന്ന് പേര് കൊടുത്തിരിക്കുന്നു...

അവന്ന് നിത്യനിരന്തരമായ ആനന്ദാനുഭവം....

ആ സ്ഥിതപ്രജ്ഞനെ കുറിച്ചാണ് ഭഗവാന്റെ അടുത്ത് അർജുനന്റെ ഇവിടെ  ചോദ്യവും....

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ:

സമാധിസ്ഥസ്യ...
ജ്ഞാനികൾക്ക് രണ്ട് വിധത്തിലുള്ള സ്ഥിതി...

ഒന്ന് .. സമാധിസ്ഥിതി..
മറ്റൊന്ന് ഉത്ഥാനസ്ഥിതി..

ധ്യാനത്തിലുള്ള സ്ഥിതി സമാധിസ്ഥിതി.... അവിടെ പ്രപഞ്ചം ഇല്ലാ... ശരീരം ഇല്ലാ... ശുദ്ധമായ ചൈതന്യം അനുഭവം.. ബോധാനുഭവം....
ഭഗവദ് അനുഭവം ആ സ്ഥിതി, സമാധിസ്ഥിതി....

രാമകൃഷ്ണപരമഹംസർ ഏകദേശം രണ്ടു മൂന്നു മാസത്തോളം ആ അവസ്ഥ യില് ഇരുന്നു ന്ന് ആണ്!!!

തലയില് കുരുവിയൊക്ക കൂട് കെട്ടി ന്ന് ആണ്.. അപ്പൊ പോലും അറിയാതെ...

അങ്ങനെയൊക്കെ എല്ലാർക്കും വരണം ന്ന് വിചാരിക്കരുത് കേട്ടോ 😊😊
അങ്ങനെയൊക്കെ എല്ലാർക്കും വരണം ന്ന് ഒന്നും ഇല്ലാ...

അത് പല രീതിയിലും ആവാം...

രമണമഹർഷിക്കും ഏകദേശം അത് പോലെ തന്നെ... അരുണാചലത്തിൽ
പാതാളലിംഗത്തിൽ ബാഹ്യ പ്രഞ്ജയേ ഇല്ലാതെ ഇരുന്നു... ശരീരം ഒക്കെ പ്രാണികൾ കടിച്ചു ദ്രവിച്ചു പോയി... എന്നിട്ടും അറിഞ്ഞില്ല....

ആ സ്ഥിതി സമാധിസ്ഥിതി....
ധ്യാനസ്ഥിതി...

ഉത്ഥാനസ്ഥിതി എല്ലാവരെയും കണ്ടു കൊണ്ടും വ്യവഹരിച്ചു കൊണ്ടും ഇരിക്കുന്ന അവസ്ഥ.....

ഇവിടെ രണ്ടിനെക്കുറിച്ചും അർജുനൻ ചോദിച്ചു...

ശ്രീ നൊച്ചൂർജി...
Parvati 

No comments:

Post a Comment