ഹൃദയപത്മമാണ് ധ്യാനത്തിന് പ്രഥമഗണനീയവും സുപ്രധാനവും. ഈ സങ്കൽപത്തെ കുറിച്ച് മനസ്സിലാക്കുന്നത് യോഗയവും യുക്തവുമായിരിക്കും. കണ്ഠകൂപത്തിൻ്റെ ഒരു ചാൺ താഴെ ഹൃദയപത്മം സ്ഥിതിചെയ്യുന്നു. ഷഡ്ചക്രങ്ങളിൽ ഒന്നായ ശക്തികേന്ദ്രമാണ് , ഹൃദയപത്മത്തിൽ നീലമേഘങ്ങൾക്കിടയിലെ വിദ്യുൽപ്രഭപോലെ അത്ഭുതകരമായ ഒരു പ്രകാശമുണ്ട് അതിനുള്ളിലായി ചൈതന്യരൂപിയായ പരമാത്മാവ് സ്ഥിതിചെയ്യുന്നു. ഈ സംവിധാനത്തിൽ ഹൃദയത്തെ പത്മത്തോടാണ് ഉപമിച്ചിരിക്കുന്നത്. താമര സർവ്വദേവതാസാന്നിദ്ധ്യം ഉൾകൊള്ളുന്ന ദൈവീകപുഷ്പം കൂടിയാണ്.
അപ്രമേയവും ഉദാത്തവൽക്കരിപ്പെട്ടതുമായ ഹൃദയപത്മം സങ്കല്പാധിഷ്ഠിതമാണെങ്കിലും കൂടി ആരാധനവിഷയമത്രെ. ആനന്ദകന്ദായ നമഃ, ജ്ഞാനനാളായ നമഃ, വൈരാഗ്യപത്രായ നമഃ, സൗഭാഗ്യ കേസരായ നമഃ, ഐശ്വര്യ കർണ്ണികായ നമഃ, എന്നിങ്ങനെ പത്മത്തിന്റെ എല്ല ഭാഗങ്ങളും അർച്ചന യോഗ്യം തന്നെ. ഇങ്ങനെയുള്ള ഹൃദയപത്മത്തിലാണ് ജീവചൈതന്യത്തെ ധ്യാനിക്കുവാൻ പറയുന്നത്.
ആനന്ദമാകുന്ന (ബ്രഹ്മം) കിഴങ്ങോടും ജ്ഞാനമാകുന്ന തണ്ടോടും കൂടിയ ഹൃദയപത്മത്തിൽ പ്രദീപകലികാസ്വരൂപത്തിൽ ജീവസ്വരൂപത്തെ ധ്യാനിക്കൂ.
മന്ത്രജപത്തെ ഫലവത്താക്കുന്ന ധ്യാനയോഗത്തെ പറയുന്നു.
സൂക്ഷമവും ജ്യോതിർമയവുമായ ജീവചൈതന്യത്തെ ഹൃദയത്തിൽ ചിന്തിക്കണം, മറ്റൊന്നും ചിന്തിക്കാതെയുള്ള ഈ അവസ്ഥ ഐശ്വര്യപൂർണമാണ് ഹൃദയം പത്മകണികയിൽ സദാ ശോഭിച്ചു കൊണ്ടിരിക്കുന്നതും കടമ്പിൻ പൂവിന്റെ ആകൃതിയ്ക്കൊത്തതും ( ദീപനാളം പോലെ) ജ്യോതിർമ്മയിയായ സജീവചൈതന്യത്തെ ധ്യാനിക്കണം . ആ ജീവചൈതന്യത്തിൽ നിന്നും ബഹിർഗമിക്കുന്ന തേജസ്സ് സർവ്വനാഡീ പടലങ്ങളിൽ കൂടിയും പ്രസരിക്കുന്നതായി ഭാവിക്കണം. ഇപ്രകാരമുള്ള ജപധ്യാനനിരതനായ സാധകൻ മന്ത്രജന്യമായ പരമഫലം (സിദ്ധി) അനുഭവിക്കുന്നു.
Rajeev kunnekkat

No comments:
Post a Comment