#നിത്യകർമ്മങ്ങൾ
===============
{യജുർവേദി ബൌധായന സന്ധ്യാവന്ദന പദ്ധതി.}
(വീഡിയോയിൽ ശ്രീ. ആലക്കാട് ശങ്കരൻ നമ്പൂതിരി, ചേർപ്പ് തൃശ്ശൂർ)
★★★★★★★★★
[(ഭാഗം 03)]
==============
പ്രിയപ്പെട്ടവരെ ,
നമ്പൂതിരി ഗ്രൂപ്പ് അഡ്മിൻ പാനൽ സ്വധർമ്മാനുഷ്ഠാനത്തിന്റെ പ്രസക്തിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയും നിത്യകർമ്മങ്ങൾ അനുഷ്ഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള അവസരമോ മറ്റോ ലഭിക്കാത്തവരെ , അതിനു തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ഒരെളിയ ശ്രമം നടത്തുകയാണ്.. ''നിത്യകർമ്മങ്ങൾ '' എന്ന ഈ പംക്തിയിലൂടെ..
പണ്ഡിത ശ്രേഷ്ഠന്മാർ അനവധിയുള്ള ഈ കൂട്ടായ്മയിൽ ഈ പംക്തിയിൽ വരുന്ന കാര്യങ്ങളെ വിശദീകരിക്കുവാനും അതിലൂടെ നിത്യകർമ്മങ്ങൾ ചെയ്യാനാഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ ..
നിത്യാനുഷ്ഠാനങ്ങൾ പംക്തി കൈകാര്യം ചെയ്യുന്നത് ഗ്രൂപ്പംഗവും തന്ത്രവിദ്യാപീഠത്തിലെ പുർവ്വ വിദ്യാര്‍ത്ഥിയുമായ ശ്രീ. ലതീഷ് മധുസൂദനൻ നമ്പൂതിരി
ആണ്...
അംഗങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഗ്രൂപ്പിലുള്ള പണ്ഡിത ശ്രേഷ്ഠന്മാർ നൽകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു ...
സന്ധ്യാവന്ദനം (രാവിലെ )
കാലത്ത് ഉദയത്തിന് നാലു നാഴിക മുമ്പാണ് (രണ്ടര മണിക്കൂർ മുമ്പ് ) ആണ് സന്ധ്യ തുടങ്ങുന്നത്. അതിനു ശേഷമേ അർഘ്യം പാടുള്ളുവെന്ന് മതം. സൂര്യന്‍ ഉദിച്ചതിനു ശേഷം മാത്രമേ അന്തി മുടിയ്ക്കാവൂ.
കുളി കഴിഞ്ഞ് തോർത്തി കാലുകഴുകി ആചമിച്ച് ജപിച്ചു തളിക്കുക.
എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ആചമനം എപ്പോഴും രണ്ടു തവണയും അതേപോലെ വടക്കോട്ടോ കിഴക്കോട്ടോ തിരിഞ്ഞു വേണം ആചമനം വേണ്ടത്.
ആചമനത്തിനു ശേഷം പ്രോക്ഷണം അഥവാ ജപിച്ചുതളിക്കലാണ്..
കൈക്കുമ്പിളിൽ വെള്ളമെടുത്ത് ഓരോ മന്ത്രവും ജപിച്ചു തളിക്കണം.
ദധിക്രാവ്ണോ അകാരിഷം ജിഷ്ണോരശ്വസ്യ വാജിനഃ സുരഭി നോ മുഖാ കരൽ പ്രണ ആയുംഷിതാരിഷത്.
(യജുർവേദികൾ ഈ മന്ത്രം ഉച്ചരിച്ചു തൂടങ്ങുക.)
ഓം ആപോ ഹി ഷ്ഠാ മയോ ഭുവഃ
താ ന ഊർജ്ജേ ദധാതന മഹേ രണായ ചക്ഷസേ
യോ വഃ ശിവതമോ രസഃ
തസ്യ ഭാജയതേഹ നഃ
ഉശതീരിവ മാതരഃ
തസ്മാ അരം ഗമാമ വഃ
യസ്യ ക്ഷയായ ജിന്വഥ
ആപോ ജനയഥാ ച നഃ
തുടർന്ന് അർഘ്യം കിഴക്കോട്ടു നോക്കി ഒരു തവണ മന്ത്രമില്ലാതെയും മൂന്നു പ്രാവശ്യം ഗായത്രിയോടെയൂം ചെയ്യുക.
പിന്നീട് ആത്മപ്രദക്ഷിണമായി തിരിഞ്ഞ് തർപ്പണം ചെയ്യണം.
പൂണൂൽ വലത്തിട്ടു തന്നെ
''ദേവാം സ്തർപ്പയാമി '' എന്നു മൂന്നു പ്രാവശ്യവും ''ദേവഗണാം സ്തർപ്പയാമി '' എന്നും മുന്നു പ്രാവശ്യവും
പൂണൂൽ മാല പോലെയിട്ട് ''ഋഷിം സ്തർപ്പയാമി '' എന്നും ഋഷി ഗണാം സ്തർപ്പയാമി ''എന്നും മുമ്മൂന്നു പ്രാവശ്യവും ചെയ്ത് പൂണൂൽ ഇടത്തിട്ട് ''പിതൃം സ്തർപ്പയാമി '' എന്നും ''പിതൃഗണാം സ്തർപ്പയാമി എന്നും മുമ്മൂന്നു പ്രാവശ്യവും തർപ്പണം ചെയ്യുക.
(അർഘ്യദാനം വെള്ളത്തിൽ വീഴണമെന്നാണെങ്കിലും കരയിലും വീഴിക്കാം. എന്നാൽ സ്ഥലം ശുചിയായിരിക്കണം.)
/// ഋഗ്വേദികളിൽ ചിലർ പിതൃതർപ്പണം ആറും കഴിഞ്ഞ് പൂണൂൽ ഇടത്തിട്ടു തന്നെ ഓം സ്വധാപിതൃഭ്യഃ എന്നു ചൊല്ലി വലത്തോട്ട് കരയിലേക്ക് പിതൃതീർത്ഥത്തിൽ കൂടി തർപ്പണം ചെയ്യുന്നു.
സാമവേദികൾ പിതൃതർപ്പണം കഴിഞ്ഞ് പൂണൂൽ മാലപോലെയിട്ട് തള്ളവിരലുകൾ കൊണ്ട് പിടിച്ചു കൈകൂപ്പി വെള്ളത്തിൽ പ്രധക്ഷിണമായി മൂന്നു വട്ടം ചലിപ്പിച്ചു കൊണ്ട് ..
ഓം ഊർജ്ജം വഹന്തീരമൃതം ഘൃതം പയ: കീലാലം പരിസ്രുതം സ്വധാ സ്ഥ തർപ്പയത മേ പിത്യൌൻ . എന്ന് ജപിച്ച് പൂണൂൽ ഇടത്തിട്ട് പിതൃക്കൾക്ക് തൃപ്യത ,തൃപ്യത
തൃപ്യത എന്ന് കരയിലേക്ക് മൂന്നു തവണ തർപ്പിക്കുന്നു. പിന്നെ പൂണൂൽ വലത്തിട്ട് കാലുകഴുകിയാചമിച്ച് കരയ്ക്കു കയറുന്നു.)
ദേശകാല വ്യത്യാസങ്ങൾ ഇതിലുണ്ടാവാം. അത് എങ്ങിനെയാണ് എന്നതൊക്കെ ഈ കൂട്ടായ്മയിലുള്ള പണ്ഡിതർ കമന്റിലൂടെ വ്യക്തമാക്കുക...
തുടരും...

No comments:
Post a Comment