Sunday, March 08, 2020

പലവിധ ഉപാസനകൾ

ശാസ്ത്രങ്ങളിൽ വിവിധ തരം നൂറു കണക്കിന് ഉപാസനാ വിധികൾ പറഞ്ഞു കാണുന്നു .ഇതിൽ ഏതു വേണം എന്ന് അറിയില്ല .ഏതെങ്കിലും ഒന്ന് മതിയോ അതോ എല്ലാം വേണോ ?

ബഹു വിധ ഉപാസനകൾ എല്ലാം ഒന്നിന് വേണ്ടിയല്ല .അഗ്നി ഹോത്രം ,പൂർണ അമാവാസദികൾ ഭിന്നങ്ങൾ ആണ് .അവ എന്നും അനുഷ്ടിക്കണം എന്ന് പറയുന്നു .
ചിലർ ഉപാസനാ വിധികൾ നിത്യവും ചെയ്യേണ്ടത് അല്ല
ഇന്ന വിധ ഉപാസനം കർത്തവ്യം എന്ന് നിർബന്ധം ഇല്ല ഒരു വന്റെ ഇഷ്ടം ,ആവശ്യം അനുസരിച്ചു ഉപാസനാ വിദ്ധി തിരഞ്ഞെടുക്കാം .അനുകൂലമായതു ഒരു ആചാര്യനിൽ നിന്നും ഗ്രഹിക്കുന്നതു ആണ് നല്ലതു

മനോ മയ പ്രാണ ശരീര

കം ബ്രഹ്മ ,ഖം ബ്രഹ്മ

എന്നീ ശ്രുതികൾ പ്രകാരം ഏതിനെ ധ്യാനിച്ചാലും ദോഷമില്ല .എന്നാൽ ഇതിൽ ഏതെങ്കിലും ഒന്ന് മതി

ഒരു ഉപാസന കൊണ്ട് ഫലം ലഭിക്കും .പല ഉപാസനകൾ സ്വീകരിച്ചാൽ ഒന്നും ലഭിക്കാതെ വരും
അതു കൊണ്ട് വിഷിഷ്ട ഫലം നൽകുന്ന വിദ്യകളിൽ ഇഷ്ടമുള്ള ഒന്നിനെ സ്വീകരിച്ചു അതിൽ തന്നെ ശ്രദ്ധിക്കണം

ശ്രീശങ്കരൻ

No comments:

Post a Comment