Friday, March 13, 2020

കൊറോണ വൈറസ് 
Corona Virus

അതിശക്തർ, അതി ബുദ്ധിമാന്മാർ എന്ന് സ്വയം
കരുതുന്ന മനുഷ്യരെ ആട്ടി ഉലക്കുന്ന ഭീകര നിമിഷങ്ങൾ സമ്മാനിച്ച് താണ്ഡവമാടിക്കൊണ്ടിരിക്കുന്ന അതി സൂക്ഷ്മമായ അണു. 

A small infectious agent which has buckled the seemingly brilliant and powerful humankind.

ഈ ദുർഘട ദിവസങ്ങൾ നമ്മൾ എങ്ങനെ  തരണം ചെയ്യും?

What should we do to get over these trying times?

എറണാകുളം ശിവ ക്ഷേത്ര തന്ത്രി ശ്രീ.ചേന്നാസ്  ഗിരീശൻ നമ്പൂതിരിപ്പാട് പറയുന്നു,
“ഭഗവാൻ മഹാദേവൻ  വൈദ്യനാഥൻ  ആണ്.
സംശയം  ഇല്ല. മഹാ മൃതുഞ്ജയം (ഹോമവും പൂജയും മന്ത്രവും) അതി പവിത്രവും ശക്തവുമാണ്.
ഒരു രോഗം വന്നാൽ ഡോക്ടറെ കാണാൻ ചെന്നാൽ  പൊതുവായിട്ട് ചില കാര്യങ്ങൾ ചോദിച്ചു റിപ്പോർട്ട്‌  എഴുതി കഴിഞ്ഞാണ് specialist ഡോക്ടറെ കാണാൻ പറയുക.
അത് പോലെ ആണ് ഇപ്പോഴത്തെ സമയവും.
പാലാഴിൽ നിന്നും കയ്യിൽ അമൃത കുംഭം പിടിച്ച് ശ്രീ  ധന്വന്തരി പ്രത്യക്ഷ പെട്ടു. ആയുർവേദത്തിൽ  ധന്വന്തരി ഭഗവാനാണ് പ്രാധാന്യം. ഈ സമയം നമ്മൾ
ശ്രീ ധന്വന്തരി ഭഗവാനെ പൂജിക്കണം. കൂടെ മഹാദേവനേയും.“

Ernakulam Siva Temple Tantri Sri.Chennas Gireeshan Namboodiripad Gireeshck Ck
says, “Lord Mahadeva is also ‘Vaidyanathan’ or the God of medicines without doubt. And Maha Mrityunjayam as homa, pooja or Shloka is very powerful and auspicious. Usually when a person falls sick, we meet a general physician before meeting a specialist, this is such a time. We need to meet a specialist. Lord Dhanwanthari appeared during the churning of the milky ocean with a pot of Amritha in His hand. In Ayurveda, Lord Dhanwanthari is of special importance. During this time of this disease outbreak we need to pray to Lord Dhanwanthari. And with Him, Lord Siva too.”

വിഷ്ണു സഹസ്രനാമത്തിന്റെ അവസാനത്തിൽ ഒരു ശ്ലോകമുണ്ട്.
“അച്ചുതാനന്ത ഗോവിന്ദ നാമോച്ചാരണ ഭേഷജാത്
നശ്യന്തി സകലാ രോഗാ: സത്യം സത്യം വദാമ്യഹം.”

In the last part of Vishnu Sahasranama, there is a particular Shloka.
“Atchudananda Govinda namocharana Bheshajath,
Nashyanthi sakala rogaha satyam satyam vadhamyaham”

അർത്ഥം:
അച്ചുത അനന്ത ഗോവിന്ദ എന്ന മൂന്ന് ദിവ്യ നാമങ്ങൾ ഒരു മരുന്നാണ്. എല്ലാ അസുഖങ്ങളും ഈ നാമോച്ചാരണത്തിനാൽ ഇല്ലാതെയാകുന്നു എന്നത് സത്യമാണ് സത്യമാണ് എന്ന് ഉറപ്പിച്ച്  പറയുന്നു വേദ വ്യാസ മഹർഷി.

Meaning:
Atchuda Anantha Govinda - these 3 divine names are medicines. Merely uttering these 3 names destroys all diseases. This is the truth truth says Maharishi Veda Vyasa.

മഹാ വിഷ്ണുവിന്റെ ഈ മൂന്ന് നാമങ്ങളും
ഒരുമിച്ച് ഉച്ഛരിക്കുന്നതിനെ “നാമത്രയ അസ്ത്ര മന്ത്രം” എന്ന് പറയും. ഇതൊരു അസ്ത്ര മാണ്.
ഈ അസ്ത്രത്തിന്റെ ഉന്നം രോഗമാണ്.

Uttering these 3 names together is called “Namtraya Astra Mantram”. This is a Astra or weapon or arrow. And this weapon is aimed at diseases.

ലളിത ത്രിപുര സുന്ദരിയും ഭണ്ഡാസുരനും തമ്മിലുള്ള യുദ്ധത്തിൽ ഭണ്ഡാസുരൻ എന്ന അസുരൻ മഹാരോഗാസ്ത്രം എന്ന അസ്ത്രം വിനിയോഗിച്ചപ്പോൾ മഹാ രോഗങ്ങൾ ലോകത്തെ ഉലച്ചു. അപ്പോൾ ഭഗവതി “നാമത്രയ അസ്ത്രം” ഉപയോഗിച്ച് മഹാരോഗാസ്ത്രത്തെ  ഉന്മൂലനം ചെയ്തു.

Once during a war between Goddess Lalitha Tripura Sundari and the Asura / Rakshasa Bhandasura, the latter engaged the ‘Maharogastra” which unfurled great diseases over the worlds. At that time the goddess engaged the “Namatreyastra” to curtail and destroy the diseases.

അത് കൊണ്ട് എല്ലാവരും ഈ മൂന്ന് ദിവ്യ നാമങ്ങൾ കഴിയുന്നത്ര നേരവും ജപിച്ചുകൊണ്ട്  ഇരിക്കുക.
അച്യുതായ നമ:
അനന്തായ നമ:
ഗോവിന്ദായ നമ:

Therefore, everyone must do japa of the 3 auspicious names as much as possible.
Atchudaya namaha
Ananthaya namaha
Govindaya namaha

ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം നമ: ശിവായ

Loka samastha sukhino bhavanthu
Om Nama Shivaya

No comments:

Post a Comment