Friday, March 13, 2020

പലർക്കും നാമജപത്തിനോട് എന്തോ ഒരു വിമുഖതയാണ്. ഏതോ ഒരു ശക്തി അവരെ അതിൽ നിന്നും തടയുന്നതായി അവർക്ക് അനുഭവപ്പെടുന്നു.  ചിലർ നാമ ജപത്തെ വളരെ ബാലിശമായി കാണുന്നു. എന്ത് പറഞ്ഞാലും അവർ നാമം ജപിക്കില്ല.

നാമജപം ശീലിയ്ക്കണം. വയസ്സായി ഒന്നിനും വയ്യാതെ കട്ടിലിൽ കിടക്കുമ്പോൾ നാമം ജപിക്കണം എന്ന് വിചാരിച്ചാലും ജപിക്കാൻ പറ്റില്ല. കാരണം, നല്ല സമയത്ത് അത് ശീലിച്ചില്ല, അത് തന്നെ.  ശീലിച്ചതേ പാലിയ്ക്കൂ . 

ഈശ്വര നാമം നിർത്താതെ ജപിച്ചോളൂ.  അതിനു് സ്ഥലകാല ഭേദങ്ങളൊന്നും ഇല്ല.

ഞാൻ നാമം ജപിക്കില്ല എന്നാണ് വെപ്പ് എങ്കിൽ,  ശരി , വേണ്ട,  ഇന്നല്ലെങ്കിൽ നാളെ ജപിച്ചേ പറ്റൂ.  നാളെയും ജപിച്ചില്ലാ എങ്കിൽ അടുത്ത ദിവസം ജപിക്കേണ്ടി വരും. ആ ദിവസത്തിലും ജപിക്കുന്നില്ലെങ്കിൽ അടുത്ത മാസം നാമം ജപിക്കേണ്ടിവരും .  അടുത്ത മാസവും നാമം ജപിച്ചില്ലെങ്കിൽ അടുത്ത മാസം ജപിക്കേണ്ടി വരും. അന്നും ജപിച്ചില്ലെങ്കിൽ അടുത്ത വർഷം ജപിക്കേണ്ടി വരും.  അടുത്ത വർഷവും ജപിച്ചില്ലെങ്കിൽ ഒരു പത്ത് വർഷത്തിനുശേഷമെങ്കിലും ജപിക്കേണ്ടി വരും.  പത്ത് വർഷത്തിന് ശേഷവും ജപിച്ചില്ലെങ്കിൽ രോഗം വന്ന് ആശുപത്രിയിലെ ഓപ്പറേഷൻ മേശമേൽ കിടക്കുമ്പോൾ ജപിക്കേണ്ടി വരും.  തൻ്റെ അഹങ്കാരം കൊണ്ട്  അപ്പോഴും രാമ രാമ ജപിച്ചില്ലെങ്കിൽ  തൻ്റെ വീട്ടുകാരും  മക്കളും ഒക്കെ പറയും, രാമ രാമ ജപിച്ചൂടെ എന്ന്.  ആ സമയത്തും ഈശ്വരനാമം ജപിക്കാതെ, രാമ രാമ ജപിക്കാതെ,  ഇവിടുന്ന്  യാത്രയായാൽ,  നിങ്ങളെ    ശവക്കുഴിയിലേക്ക്  ഏറ്റിക്കൊണ്ടു പോകുന്നവർ രാമ രാമ ജപിച്ചു കൊണ്ടായിരിക്കും നിങ്ങളെ യാത്രയാക്കുന്നത്.  ഈശ്വര നാമമല്ലാതെ മറ്റൊന്നും രക്ഷയേകില്ല. നിങ്ങളുടെ അന്ത്യ യാത്രയിൽ  ഈശ്വര നാമം അല്ലാതെ ആരും കൂട്ടിനുണ്ടാവില്ല. 

അതു കൊണ്ട് ഇന്നു തന്നെ തുടങ്ങുക, അല്ല ;  ഇപ്പൊത്തന്നെ, ഈ നിമിഷം തന്നെ തുടങ്ങിക്കോളൂ -----  ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,

No comments:

Post a Comment